സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിലെ 190 ഒഴിവുകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. പരീക്ഷാ ബോര്‍ഡ് നടത്തുന്ന എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പരീക്ഷാബോര്‍ഡ് തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റ് പ്രകാരമാണ് നിയമനം. 
 
തസ്തികയും ഒഴിവുകളും 
 
5 അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ്/ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (തിരുവനന്തപുരം 1, കോട്ടയം 2, മലപ്പുറം 1, വയനാട് 1)
 
174 ജൂനിയര്‍ ക്ലാര്‍ക്ക്/ കാഷ്യര്‍ (തിരുവനന്തപുരം 9, കൊല്ലം 8, പത്തനംതിട്ട 2, ആലപ്പുഴ 17, കോട്ടയം 18, ഇടുക്കി 4, എറണാകുളം 19, തൃശ്ശൂര്‍ 18, പാലക്കാട് 19, മലപ്പുറം 20, കോഴിക്കോട് 6, വയനാട് 4, കണ്ണൂര്‍ 14, കാസര്‍കോട് 16)
 
11 ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (കൊല്ലം 2, എറണാകുളം 3, തൃശ്ശൂര്‍ 2, പാലക്കാട് 1, മലപ്പുറം 1, കോഴിക്കോട് 1, കണ്ണൂര്‍ 1). 
 
നമ്പര്‍. സി.എസ്.ഇ.ബി./എന്‍ & എല്‍/ 900/19     
 
വിജ്ഞാപന തീയതി: 09.02.2021
 
പ്രായപരിധി: 01.01.2021-ന് 18-40 വയസ്സ്. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും മറ്റ് പിന്നാക്കവിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും മൂന്നുവര്‍ഷത്തെയും വികലാംഗര്‍ക്ക് പത്തുവര്‍ഷത്തെയും വിധവകള്‍ക്ക് അഞ്ചുവര്‍ഷത്തെയും ഇളവ് ലഭിക്കും. 
 
പരീക്ഷ, അഭിമുഖം: സഹകരണ പരീക്ഷാ ബോര്‍ഡ് നടത്തുന്ന ഒ.എം.ആര്‍ പരീക്ഷ 80 മാര്‍ക്കിനാണ്. ഒരു സംഘം/ ബാങ്കിന്റെ യോഗ്യതാ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ഥിക്ക് പ്രസ്തുത സംഘത്തിലെ അഭിമുഖം പരമാവധി 15 മാര്‍ക്കിനായിരിക്കും. ആയതില്‍ അഭിമുഖത്തിന് കുറഞ്ഞത് 3 മാര്‍ക്ക് ലഭിക്കും. 12 മാര്‍ക്ക് അഭിമുഖത്തിന്റെ പ്രകടനത്തിനുമാണ്.
 
ഫീസ്: ഉദ്യോഗാര്‍ഥികള്‍ക്ക് ഒന്നില്‍ കൂടുതല്‍ സംഘം/ ബാങ്കുകളിലേക്ക് അപേക്ഷിക്കാം. പൊതുവിഭാഗക്കാര്‍ക്കും, വയസ്സിളവ്  ലഭിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഒരു സംഘം/ബാങ്കിന് 150 രൂപയും തുടര്‍ന്നുള്ള ഓരോ സംഘം/ബാങ്കിനും 50 രൂപ വീതവും  അധികമായി അടയ്ക്കണം. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് ഒരു സംഘം/ബാങ്കിന്  50 രൂപയും തുടര്‍ന്നുള്ള ഓരോ സംഘം/ബാങ്കിനും 50 രൂപ വീതവും അടയ്ക്കണം. ഒന്നില്‍ കൂടുതല്‍ സംഘം/ബാങ്കിലേക്ക് അപേക്ഷിക്കുന്നതിന് ഒരു അപേക്ഷാഫോമും ഒരു ചലാന്‍/ഡിമാന്‍ഡ് ഡ്രാഫ്റ്റും മാത്രമേ സമര്‍പ്പിക്കേണ്ടതുള്ളൂ. 
 
അപേക്ഷ:  അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം (കാറ്റഗറി നമ്പര്‍ 3/2021ന് മാത്രം), വയസ്സ്, ജാതി, വിമുക്തഭടന്‍, ഭിന്നശേഷിക്കാര്‍, വിധവ എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ശരിപ്പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്തി ഉള്ളടക്കം ചെയ്തിരിക്കണം. 
അപേക്ഷയും അനുബന്ധങ്ങളും നേരിട്ടോ തപാല്‍ മുഖേനയോ മാര്‍ച്ച് 10-ന് വെകീട്ട് 5 മണിക്ക് മുന്‍പായി സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡില്‍ ലഭിക്കണം. (മൂന്ന് വിജ്ഞാപനങ്ങള്‍ക്കും അപേക്ഷിക്കുന്നവര്‍ മൂന്നിനും പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം).
 
വിലാസം: സെക്രട്ടറി, സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബില്‍ഡിങ്, ഓവര്‍ ബ്രിഡ്ജ്, ജനറല്‍ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695001.
വെബ്‌സൈറ്റ്: www.csebkerala.org
 
thozhil
 
Content Highlights: 190 vacancies in co-operative societies, apply now