പൊതുമേഖലാ ബാങ്കുകളിലെ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലെ ഒഴിവിലേക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്.) വിജ്ഞാപനം (CRP SPLXI) പ്രസിദ്ധീകരിച്ചു. രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിലായി 2022-23 വര്‍ഷത്തിലേക്കാണ് നിയമനം. സ്‌കെയില്‍ I വിഭാഗത്തില്‍ ആറ് തസ്തികകളിലായി 1828 ഒഴിവാണുള്ളത്. 2021 ഡിസംബര്‍, 2022 ജനുവരി മാസങ്ങളിലായി പരീക്ഷ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.

ഒഴിവുകള്‍, യോഗ്യത

ഐ.ടി. ഓഫീസര്‍-220: കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഐ.ടി., ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയിലൊന്നില്‍ നാലുവര്‍ഷത്തെ എന്‍ജിനിയറിങ്/ടെക്‌നോളജി ബിരുദം. അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍, ഇലക്‌ട്രോണിക്‌സ് കമ്യൂണിക്കേഷന്‍, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നിവയിലൊന്നില്‍ ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ DOEACCB ലെവല്‍ പാസായ ബിരുദധാരികള്‍.

അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍-884: അഗ്രികള്‍ച്ചറല്‍, ഹോര്‍ട്ടികള്‍ച്ചറല്‍, ആനിമല്‍ ഹസ്ബന്ററി, വെറ്ററിനറി സയന്‍സ്, െഡയറി സയന്‍സ്, ഫിഷറി സയന്‍സ്, പിസ്സികള്‍ച്ചര്‍, അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോഓപ്പറേഷന്‍, കോഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്, അഗ്രോഫോറസ്ട്രി, ഫോറസ്ട്രി, അഗ്രികള്‍ച്ചറല്‍ ബയോടെക്‌നോളജി, ഫുഡ് സയന്‍സ്, അഗ്രികള്‍ച്ചര്‍ ബിസിനസ്, മാനേജ്‌മെന്റ് ഫുഡ് ടെക്‌നോളജി, െഡയറി ടെക്‌നോളജി, അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിങ്, സെറികള്‍ച്ചര്‍ എന്നിവയിലൊന്നില്‍ നാലുവര്‍ഷത്തെ ബിരുദം.

രാജ്ഭാഷാ അധികാരി  84: ഇംഗ്ലീഷ് ഒരു വിഷയമായുള്ള ബിരുദവും ഹിന്ദിയില്‍ ബിരുദാനന്തരബിരുദവും നേടിയവര്‍. അല്ലെങ്കില്‍ ഇംഗ്ലീഷും ഹിന്ദിയും വിഷയങ്ങളായുള്ള ബിരുദവും സംസ്‌കൃതത്തില്‍ ബിരുദാനന്തരബിരുദവും നേടിയവര്‍.

ലോ ഓഫീസര്‍ -44: എല്‍എല്‍.ബി.യും അഡ്വക്കേറ്റായി ബാര്‍ കൗണ്‍സിലില്‍ രജിസ്‌ട്രേഷനും.

എച്ച്.ആര്‍./പേഴ്‌സണല്‍ ഓഫീസര്‍ - 61: ബിരുദം, പേഴ്‌സണല്‍ മാനേജ്‌മെന്റ്/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്, എച്ച്.ആര്‍., എച്ച്.ആര്‍.ഡി., സോഷ്യല്‍ വര്‍ക്ക്, ലേബര്‍ ലോ എന്നിവയിലൊന്നില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ/ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി.

മാര്‍ക്കറ്റിങ് ഓഫീസര്‍- 535: ബിരുദം, ദ്വിവത്സര ഫുള്‍ടൈം എം.എം.എസ്. (മാര്‍ക്കറ്റിങ്/ എം.ബി.എ. (മാര്‍ക്കറ്റിങ്)/ പി.ജി.ഡി.ബി.എ./ മാര്‍ക്കറ്റിങ്ങില്‍ സ്‌പെഷ്യലൈസേഷനോടെയുള്ള പി.ജി.ഡി.എം./പി.ജി.ഡി.ബി.എം./ പി.ജി.ഡി.പി.എം.

പ്രായം

1.11.2021ന് 20-30 വയസ്സാണ് പ്രായപരിധി. അപേക്ഷകര്‍ 2.11.1991നു മുന്‍പോ 01.11.2001നുശേഷമോ ജനിച്ചവരാവാന്‍ പാടില്ല (രണ്ടുതീയതികളും ഉള്‍പ്പെടെ).

ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. (എന്‍.സി. എല്‍.) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷത്തെയും ഇളവുലഭിക്കും. വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത ഇളവുണ്ട്.

അപേക്ഷ അവസാനതീയതി: നവംബര്‍ 23. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.ibps.in കാണുക

ബാങ്കുകള്‍

ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട, കാനറാ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളാണ് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍, ഇവയില്‍ പല ബാങ്കും ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ചെയ്തിട്ടില്ല.

Content Highlights: 1828 Specialist Officer in Public Sector Banks