സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. ഖരഗ്പുര്‍ (പശ്ചിമബംഗാള്‍), റാഞ്ചി, സാന്ത്രഗാച്ചി, ചക്രദാര്‍പുര്‍, ബോണ്ടമുണ്ട, ജര്‍സുഗുഡ തുടങ്ങിയ സ്ഥലങ്ങളിലെ വര്‍ക്ക്‌ഷോപ്പുകളിലും ലോക്കോ ഷെഡ്ഡുകളിലും മറ്റ് സ്ഥാപനങ്ങളിലുമായി 1785 ഒഴിവുണ്ട്. വിവിധ ട്രേഡുകളില്‍ അവസരമുണ്ട്. റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്ലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ട്രേഡുകള്‍

ഫിറ്റര്‍, ടര്‍ണര്‍, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍ (ജി.ആന്‍ഡ്.ഇ.), മെക്കാനിക് (ഡീസല്‍), മെഷീനിസ്റ്റ്, പെയിന്റര്‍ (ജി), റഫ്രിജറേറ്റര്‍ ആന്‍ഡ് എ.സി. മെക്കാനിക്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്, കേബിള്‍ ജോയന്റര്‍/ക്രെയിന്‍ ഓപ്പറേറ്റര്‍, കാര്‍പ്പെന്റര്‍, വയര്‍മെന്‍, വൈന്‍ഡര്‍ (ആര്‍മേച്ചര്‍), ലൈന്‍മാന്‍, ട്രിമ്മര്‍, എം.എം.ടി.എം. (മെക്കാനിക് മെഷീന്‍ടൂള്‍ മെയിന്റനന്‍സ്, ഫോര്‍ജര്‍ ആന്‍ഡ് ഹീറ്റ് ട്രീറ്റര്‍) തുടങ്ങിയ ട്രേഡുകളിലാണ് അവസരം.

യോഗ്യത

പ്ലസ്ടു സമ്പ്രദായത്തിന്റെ ഭാഗമായി 10ാം ക്ലാസ്/ മെട്രിക്കുലേഷന്‍ 50 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം. ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. (എന്‍.സി.വി.ടി.) പാസായിരിക്കണം.

പ്രായം

01.01.2022ന് 15 വയസ്സ് പൂര്‍ത്തിയാക്കണം. 24 വയസ്സ് കവിയരുത്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് പത്തു വര്‍ഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടര്‍ക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.

അപേക്ഷിക്കേണ്ട അവസാന തീയതി - ഡിസംബര്‍ 14

Content Highlights: 1785 Apprentice in Southeastern Railway