കോവിഡ്-19 തുടര്‍ന്നുണ്ടായ അടിയന്തിര സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി വെസ്‌റ്റേണ്‍ റെയില്‍വേ മുംബൈ സെന്‍ട്രലിലെ ജഗ്ജീവന്‍ റാം ഹോസ്പിറ്റലില്‍ മെഡിക്കല്‍, പാരാമെഡിക്കല്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജി.ഡി.എം.ഒ, സി.എം.പി സ്‌പെഷ്യലിസ്റ്റ്/ഒബ്‌സ്ട്രിക്‌സ്&ഗൈനക്കോളജി/ഇന്റന്‍സിവിസ്റ്റ്/അനസ്‌തേഷ്യസ്റ്റ്/ റേഡിയോളജിസ്റ്റ്, റീനല്‍ റീപ്ലേയിസ്‌മെന്റ്/ ഹീമോ ഡയാലിസിസ് ടെക്‌നീഷ്യന്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, ഹൗസ് കീപ്പിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലായി ആകെ 177 ഒഴിവുകളാണുള്ളത്. മൂന്നുമാസത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
http://203.153.40.19/btc എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ അഭിമുഖത്തിലൂടെയാകും തിരഞ്ഞെടുപ്പ്. മേയ് 24 വരെ അപേക്ഷിക്കാം. മേയ് 26-നാണ് അഭിമുഖം. വിദ്യാഭ്യാസ യോഗ്യത, പ്രായം, ശമ്പളം തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ https://wr.indianrailways.gov.in/ എന്ന വെബ്‌സൈറ്റില്‍.
Content Highlights: 177 medical, para medical vacancies in jagjivan Ram Western railway Hospital