ഭാരത് ഇലക്ട്രോണിക്സിന്റെ വിവിധ യൂണിറ്റുകളിലായി 175 ഒഴിവുകളുണ്ട്. ഹരിയാണയിലെ പഞ്ച്കുലയിലെ യൂണിറ്റിലും പ്രോജക്ട് സൈറ്റിലുമായി പ്രോജക്ട് എന്‍ജിനീയര്‍/ ഓഫീസര്‍, ട്രെയിനി എന്നിവരുടെ 125 ഒഴിവുകളും ഗാസിയാബാദില്‍ 50 അപ്രന്റിസുമാരുടെ ഒഴിവുകളുമാണുള്ളത്.
ഗ്രാജുവേറ്റ് അപ്രന്റിസ്- 50, ഒരുവര്‍ഷത്തെ അപ്രന്റിസ്ഷിപ്പാണ്. ഒഴിവുകള്‍: മെക്കാനിക്കല്‍ എന്‍ജിനീയറിങ്- 15, കംപ്യൂട്ടര്‍ സയന്‍സ്- 10, ഇലക്ട്രോണിക്സ്- 15, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്- 4, സിവില്‍ എന്‍ജിനീയറിങ്- 6. അപേക്ഷകര്‍ 2017 ഡിസംബര്‍ 31-ന് ശേഷം ബി.ഇ./ ബി.ടെക്. കോഴ്സ് പാസായവരായിരിക്കണം. എന്‍.എ.ടി.എസ്. വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. പ്രായപരിധി: 25 വയസ്സ് (നിയമാനുസൃത ഇളവുകളുണ്ട്).
വിശദവിവരങ്ങള്‍ www.bel-india.in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷ www.mhrdnats.gov.in എന്ന വെബ്സൈറ്റ് വഴി അയയ്ക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 23.
ട്രെയിനി എന്‍ജിനീയര്‍- 93, യോഗ്യത: ഒന്നാംക്ലാസോടെ ബി.ഇ./ ബി.ടെക്. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍/ മെക്കാനിക്കല്‍/ ഇലക്ട്രോണിക്സ്/ എം.സി.എ. എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ കോഴ്സില്‍ വിജയിച്ചാല്‍ മതി.
ട്രെയിനി ഓഫീസര്‍- 2, യോഗ്യത: ഒന്നാംക്ലാസോടെ എം.ബി.എ. ഫിനാന്‍സ്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ കോഴ്സില്‍ വിജയിച്ചാല്‍ മതി.
പ്രോജക്ട് എന്‍ജിനീയര്‍- 29, യോഗ്യത: ഒന്നാം ക്ലാസോടെ ബി.ഇ./ ബി.ടെക്. സിവില്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ കോഴ്സില്‍ വിജയിച്ചാല്‍ മതി.
പ്രോജക്ട് ഓഫീസര്‍- 1, യോഗ്യത: ഒന്നാംക്ലാസോടെ എം.ബി.എ./ എം.എസ്.ഡബ്ല്യു. (എച്ച്.ആര്‍.എം.). എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ കോഴ്സില്‍ വിജയിച്ചാല്‍ മതി.
വിശദവിവരങ്ങള്‍ www.bel-india.in എന്ന വെബ്സൈറ്റിലുണ്ട്. www.applyexam.co.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ അയയ്ക്കാം. തപാലില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 25.
Content Highlights: 175 vacancies in bharat electronics limited, BEL