ടാറ്റ മെമ്മോറിയല്‍ സെന്ററിന്റെ ഭാഗമായ രണ്ട് സ്ഥാപനങ്ങളിലായി നഴ്‌സിന്റെ 175 ഒഴിവ്. വാരാണസിയിലെ ഹോമിഭാഭ കാന്‍സര്‍ ഹോസ്പിറ്റല്‍, മഹാമാന പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യ കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് അവസരം.

നഴ്‌സ് എ: 90: ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറിയും ഒംകോളജി നഴ്‌സിങ്ങില്‍ ഡിപ്ലോമയും കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ ബേസിക്/ പോസ്റ്റ് ബേസിക് ബി.എസ്‌സി.യും (നഴ്‌സിങ്) കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. 30 വയസ്സ്. 44,900 രൂപയും അലവന്‍സുകളും.

നഴ്‌സ് ബി: 30: ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറിയും ഓങ്കോളജി നഴ്‌സിങ്ങില്‍ ഡിപ്ലോമയും കുറഞ്ഞത് 100 കിടക്കകളുള്ള ആശുപത്രിയില്‍ ആറുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ ബി.എസ്‌സി. (നഴ്‌സിങ്)/ പോസ്റ്റ് ബി.എസ്‌സി. നഴ്‌സിങ്, കുറഞ്ഞത് 100 കിടക്കകളുള്ള ആശുപത്രിയില്‍ ആറുവര്‍ഷത്തെ പ്രവൃത്തിപരിചയവും. 35 വയസ്സ്. 47,600 രൂപയും അലവന്‍സുകളും.

നഴ്‌സ് സി: 55: ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറിയും ഓങ്കോളജി നഴ്‌സിങ്ങില്‍ ഡിപ്ലോമയും കുറഞ്ഞത് 100 കിടക്കകളുള്ള ആശുപത്രിയില്‍ 12 വര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ ബി.എസ്‌സി. (നഴ്‌സിങ്)/ പോസ്റ്റ് ബി.എസ്‌സി. നഴ്‌സിങ്, കുറഞ്ഞത് 100 കിടക്കകളുള്ള ആശുപത്രിയില്‍ 12 വര്‍ഷത്തെ പ്രവൃത്തിപരിചയവും. 40 വയസ്സ്. 53,100 രൂപയും അലവന്‍സുകളും.

അപേക്ഷകര്‍ (എല്ലാ തസ്തികകളിലെയും) ഇന്ത്യന്‍/സ്റ്റേറ്റ് നഴ്‌സിങ് കൗണ്‍സിലില്‍ രജിസ്‌ട്രേഷന് അര്‍ഹരായിരിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും: www.tmc.gov.in

അവസാനതീയതി: ജനുവരി 8. ഓണ്‍ലൈന്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പി സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി 15.

Content HIghlights: 175 Nurse Vacancies in TMC