ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിൽ 1679 ഒഴിവ്. സ്കിൽഡ്/ സെമി സ്കിൽഡ്/ അൺ സ്കിൽഡ് വിഭാഗത്തിലാണ് ഒഴിവ്. പരിശീലനത്തിന് ശേഷമായിരിക്കും നിയമനം. ഇലക്ട്രിസിറ്റി/ പവർ സെക്ടർ എന്നീ മേഖലകളിലാണ് അവസരം. ബി.ഇ.സി.ഐ.എൽ. നടത്തുന്ന സ്കിൽ ഡെവലപ്മെന്റ് കോഴ്സ് പൂർത്തിയാക്കുന്നവർക്കാണ് നിയമനം ലഭിക്കുക. ശിവ്പുരി, അഗർ, ഝാബുവ, നോയിഡ എന്നിവിടങ്ങളിലാണ് പരിശീലനം. പരിശീലനത്തിനായി കോഴ്സ് ഫീ ഈടാക്കുന്നതാണ്. ബന്ധപ്പെട്ട തസ്തികയിൽ ഇപ്പോൾ ജോലി ചെയ്യുന്നവർക്ക് മുൻഗണന ലഭിക്കും.

ട്രെയിനിങ് പ്രോഗ്രാം, യോഗ്യത എന്ന ക്രമത്തിൽ

പേഴ്സണൽ പ്രൊട്ടക്ടീവ് എക്വിപ്മെന്റ്, ഇലക്ട്രിക്കൽ എക്വിപ്മെന്റ് സേഫ്റ്റി മെഷേർസ്: ഇലക്ട്രിക്കൽ/ വയർമാൻ ഐ.ടി.ഐ. സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എൻജിനീയറിങ്ങിൽ ബിരുദം/ ഡിപ്ലോമ. അല്ലെങ്കിൽ ഇലക്ട്രിക്കൽ സേഫ്റ്റി സർട്ടിഫിക്കറ്റ്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

പേഴ്സണൽ പ്രൊട്ടക്ടീവ് എക്വിപ്മെന്റ് (സേഫ്റ്റി മെഷർസ്): എട്ടാംക്ലാസ് പാസായിരിക്കണം. ഒരുവർഷത്തെ പ്രവൃത്തിപരിചയം.

ലിപിക്: പ്ലസ്ടുവും ഒരുവർഷത്തെ ഡി.സി.എ./ പി.ജി.ഡി.സി.എ. ഇംഗ്ലീഷ്/ ഹിന്ദി ടൈപ്പിങ് അറിഞ്ഞിരിക്കണം.

ബിൽമാൻ: പത്താംക്ലാസ് പാസായിരിക്കണം. വയർമാൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.becil.com എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: ഏപ്രിൽ 20.

Content Highlights: 1679 vacancies in BECIL, apply now