നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 1664 ഒഴിവുണ്ട്. ഒരു വര്‍ഷത്തെ പരിശീലനമാണ്. പ്രയാഗ് രാജ്, ഝാന്‍സി, ആഗ്ര ഡിവിഷനുകളിലും ഝാന്‍സി വര്‍ക്ക് ഷോപ്പിലുമാണ് അവസരം. റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്ലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ട്രേഡുകള്‍

ഫിറ്റര്‍, വെല്‍ഡര്‍ (ജി.ആന്‍ഡ്.ഇ.), ആര്‍മച്വര്‍ വൈന്‍ഡര്‍, മെഷീനിസ്റ്റ്, കാര്‍പ്പെന്റര്‍, ഇലക്ട്രീഷ്യന്‍, പെയിന്റര്‍ (ജനറല്‍), മെക്കാനിക് (ഡീസല്‍), ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ്, വയര്‍മാന്‍, പ്ലംബര്‍, മെക്കാനിക് കം ഓപ്പറേറ്റര്‍ ഇലക്‌ട്രോണിക്‌സ് കമ്യൂണിക്കേഷന്‍ സിസ്റ്റം, ഹെല്‍ത്ത് സാനിറ്ററി ഇന്‍സ്‌പെക്ടര്‍, മള്‍ട്ടിമീഡിയ ആന്‍ഡ് വെബ്‌പേജ് ഡിസൈനര്‍, എം.എം.ടി.എം., ക്രെയിന്‍, ഡ്രോട്ട്‌സ് മാന്‍ (സിവില്‍), സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്), സ്റ്റെനോഗ്രാഫര്‍ (ഹിന്ദി).

യോഗ്യത

പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താംക്ലാസ് 50 ശതമാനം മാര്‍ക്കോടെ വിജയം. ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്/നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും (എന്‍.സി.വി.ടി./എസ്.സി.വി.ടി.) നേടിയിരിക്കണം. 2021 ഒക്ടോബര്‍ 12ന് മുമ്പായി നേടിയതായിരിക്കണം യോഗ്യത. ബിരുദധാരികളോ ഡിപ്ലോമക്കാരോ അപേക്ഷിക്കാന്‍ അര്‍ഹരല്ല.

പ്രായം: 2021 ഡിസംബര്‍ ഒന്നിന് 15 വയസ്സ് പൂര്‍ത്തിയായിരിക്കണം. 24 വയസ്സ് കവിയാന്‍ പാടില്ല. വിജ്ഞാപനത്തിനും അപേക്ഷയ്ക്കും www.rrcpryj.org കാണുക. നവംബര്‍ രണ്ടിന് അപേക്ഷിച്ചുതുടങ്ങാം. അവസാനതീയതി: ഡിസംബര്‍ ഒന്ന്.

Content Highlights: 1664 Apprentice on North Central Railway