നാഷണൽ ഹെൽത്ത് മിഷൻ- കേരളയിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡേഴ്സ് (സ്റ്റാഫ് നഴ്സ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 1603 ഒഴിവുകളാണുള്ളത്. കരാർ നിയമനമാണ്.

ഒഴിവുകൾ ജില്ലാടിസ്ഥാനത്തിൽ

തിരുവനന്തപുരം- 125, കൊല്ലം- 107, പത്തനംതിട്ട- 76, ആലപ്പുഴ- 111, കോട്ടയം- 102, ഇടുക്കി- 85, എറണാകുളം- 126, തൃശ്ശൂർ- 142, പാലക്കാട്- 133, മലപ്പുറം- 166, കോഴിക്കോട്- 109, വയനാട്- 121, കണ്ണൂർ- 143, കാസർകോട്- 57.

യോഗ്യത: ബി.എസ്സി. നഴ്സിങ്/ ജി.എൻ.എം., ഒരുവർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 40 വയസ്സ്. പ്രായം, പ്രവൃത്തിപരിചയം എന്നിവ 2020 ഡിസംബർ ഒന്ന് അടിസ്ഥാനമാക്കിയാണ് പരിഗണിക്കുക. നാലുമാസത്തെ പരിശീലനമുണ്ടായിരിക്കും.

ശമ്പളം: പരിശീലനകാലയളവിൽ 17000 രൂപ. അതിനുശേഷം ട്രാവലിങ് അലവൻസായി 1000 രൂപ അധികമായി ലഭിക്കും.

ഒഴിവുകൾ നികത്തുന്നതിനായി പ്രത്യേകം റാങ്ക് പട്ടിക തയ്യാറാക്കും. ഇനിവരുന്ന ഒഴിവുകളിൽ റാങ്ക് പട്ടികയിൽനിന്നാകും നിയമനം നടത്തുക.

വിശദവിവരങ്ങൾ www.cmdkerala.net എന്ന വെബ്സൈറ്റിലുണ്ട്. ഈ വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ അയയ്ക്കേണ്ടത്. അപേക്ഷാഫീസ്: 325 രൂപ (ബാങ്കിങ് നിരക്ക് പ്രത്യേകമായുണ്ടാകും). ഒരാൾക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. ജില്ലാടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. യോഗ്യത, പ്രവൃത്തിപരിചയം, അഭിമുഖത്തിലെ പ്രകടനം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 8.

Content Highlights: 1603 Staff nurse vacancy in national health mission, apply till January 8