തിരുവനന്തപുരത്തെ വലിയമലയിലുള്ള ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററില്‍ 160 അപ്രന്റിസ് ഒഴിവ്. ബിരുദം, ഡിപ്ലോമ വിഭാഗക്കാര്‍ക്കാണ് അവസരം. 2019, 2020, 2021 വര്‍ഷം പാസായവര്‍ക്ക് അപേക്ഷിക്കാം. ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും. നിലവില്‍ അപ്രന്റിസ്ഷിപ് പരിശീലനം നേടിയവര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും അപേക്ഷിക്കാനാകില്ല. 

ഗ്രാജ്വേറ്റ് അപ്രന്റിസ്-73

ഒഴിവുകള്‍: മെക്കാനിക്കല്‍-40, ഇലക്്ട്രിക്കല്‍ ഇലക്ട്രോണിക്‌സ്-7, ഇലക്്‌ട്രോണിക്‌സ് ആന്‍ഡ് കമ്യുണിക്കേഷന്‍-8, ഇന്‍സ്ട്രുമെന്റ് എന്‍ജിനീയറിങ്-2, കെമിക്കല്‍-1, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്-5, സിവില്‍-4, ലൈബ്രറി സയന്‍സ്-6.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം. 65 ശതമാനം മാര്‍ക്ക്/6.84 സി.ജി.പി.എ. സ്‌കോര്‍ ഉണ്ടായിരിക്കണം. 

ടെക്നീഷ്യന്‍ (ഡിപ്ലോമ) അപ്രന്റിസ്-87

ഒഴിവുകള്‍: മെക്കാനിക്കല്‍-53, ഇലക്്ട്രിക്കല്‍ ആന്‍ഡ് ഇലക്്‌ട്രോണിക്‌സ്-7, ഇലക്്‌ട്രോണിക്‌സ് ആന്‍ഡ് കമ്യുണിക്കേഷന്‍-13, സിവില്‍-6, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്-5, ഔട്ടോമൊബൈല്‍-2, കെമിക്കല്‍-1. 

യോഗ്യത:  60 ശതമാനം മാര്‍ക്കോടെ മൂന്നുവര്‍ഷത്തെ ഡിപ്ലോമ. 

തിരഞ്ഞെടുപ്പ്: മാര്‍ക്ക് അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിലൂടെ.

അപേക്ഷിക്കേണ്ട  വിധം: വിശദവിവരങ്ങള്‍ക്കായി portal.mhrdnats.gov.in എന്ന വെബ്സൈറ്റ് കാണുക. ടെക്നീഷ്യന്‍ അപേക്ഷകര്‍ ബോര്‍ഡ് ഓഫ് അപ്രന്റീസ്ഷിപ് ട്രെയിനിങ് (സതേണ്‍ റീജണ്‍)-ന്റെ www.boat-srp.com എന്ന വെബ്സൈറ്റിലും ഗ്രാജ്വേറ്റ് അപേക്ഷകര്‍ portal.mhrdnats.gov.in എന്ന വെബ്സൈറ്റിലും രജിസ്റ്റര്‍ചെയ്തിരിക്കണം. ഈ വെബ്സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 20.

thozhil

Content Highlights: 160 apprenticeship vacancies in liquid propulsion systems centre