തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ 158 അപ്രന്റിസ് ഒഴിവ്. കേരള, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. 2018-നു ശേഷം ഡിപ്ലോമ പാസായവര്‍ക്കാണ് അവസരം. ഫൈനല്‍ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്ക് അപേക്ഷിക്കാനാകില്ല. ഒരുവര്‍ഷത്തേക്കാണ് പരിശീലനം.

ഒഴിവുകള്‍: ഓട്ടോമൊബൈല്‍ 8, കെമിക്കല്‍ 25, സിവില്‍ 8, കംപ്യൂട്ടര്‍ സയന്‍സ് 15, ഇലക്ട്രിക്കല്‍ 10, ഇലക്‌ട്രോണിക്‌സ് 40, ഇന്‍സ്ട്രുമെന്റ് ടെക്‌നോളജി 6, മെക്കാനിക്കല്‍ എന്‍ജിനിയറിങ് 46.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ഡിപ്ലോമ എന്‍ജിനിയറിങ്.

തിരഞ്ഞെടുപ്പ്: ഡിപ്ലോമ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.vssc.gov.in കാണുക. അപേക്ഷിക്കുന്നതിനുമുന്‍പ് www.mhrdnats.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി: ഓഗസ്റ്റ് 4.

thozhil

Content Highlights: 158 apprenticeship vacancies in VSSC