വ്യോമസേനയുടെ വിവിധ യുണിറ്റുകളിലായി 1515 സിവിലിയൻ ഓഫീസറുടെ ഒഴിവ്. ഗ്രൂപ്പ് സി തസ്തികയിലേക്കാണ് നേരിട്ടുള്ള നിയമനം. ബന്ധപ്പെട്ട സ്റ്റേഷനുകളിലേക്ക് തപാലിലാണ് അപേക്ഷ അയക്കേണ്ടത്. വ്യോമസേനയുടെ വിവിധ യൂണിറ്റുകളിലും സ്റ്റേഷനുകളിലുമാണ് നിയമനം. തിരുവനന്തപുരത്തെ എയർഫോഴ്സ് സ്റ്റേഷനിൽ ഹിന്ദി ടൈപ്പിസ്റ്റിന്റെ ഒരു ഒഴിവുണ്ട്.

ഒഴിവുകൾ: വെസ്റ്റേൺ എയർ കമാൻഡ് യൂണിറ്റ്-362, ട്രെയിനിങ് കമാൻഡ് യുണിറ്റ്-398, മെയിന്റനൻസ് കമാൻഡ് യൂണിറ്റ്-479, സെൻട്രൽ എയർ കമാൻഡ്-116, ഈസ്റ്റേൺ എയർ കമാൻഡ്-132, സതേൺ എയർ കമാൻഡ്-28.

സീനിയർ കംപ്യൂട്ടർ ഓപ്പറേറ്റർ: മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ബിരുദം. ഇലക്ട്രോണിക് ഡേറ്റ പ്രൊസസിങ്ങിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം.

സൂപ്രണ്ട് (സ്റ്റോർ): ബിരുദം അല്ലെങ്കിൽ തത്തുല്യം. സ്റ്റോഴ്സ് മെയിന്റെയിൻ ചെയ്യുന്നതിനും അക്കൗണ്ട് കൈകാര്യംചെയ്യുന്നതിലുമുള്ള പ്രവൃത്തിപരിചയം അഭിലഷണീയം.

സ്റ്റെനോ ഗ്രേഡ് II: പന്ത്രണ്ടാംക്ലാസ് അല്ലെങ്കിൽ തത്തുല്യം. ഡിക്റ്റേഷൻ, ട്രാൻസ്ക്രിപ്ഷൻ പരിജ്ഞാനം ഉണ്ടായിരിക്കണം.

ലോവർ ഡിവിഷൻ ക്ലാർക്ക്: പന്ത്രണ്ടാംക്ലാസ് പാസായിരിക്കണം. ടൈപ്പിങ്ങിൽ (കംപ്യൂട്ടർ) ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്ക് വേഗവും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് വേഗവും ഉണ്ടായിരിക്കണം.

ഹിന്ദി ടൈപ്പിസ്റ്റ്: പന്ത്രണ്ടാംക്ലാസ് പാസായിരിക്കണം. ടൈപ്പിങ്ങിൽ (കംപ്യൂട്ടർ) ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്ക് വേഗവും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് വേഗവും ഉണ്ടായിരിക്കണം.

സ്റ്റോർ കീപ്പർ: പന്ത്രണ്ടാംക്ലാസ് അല്ലെങ്കിൽ തത്തുല്യം. സ്റ്റോഴ്സ് മെയിന്റെയിൻ ചെയ്യുന്നതിനും അക്കൗണ്ട് കൈകാര്യംചെയ്യുന്നതിലുമുള്ള പ്രവൃത്തിപരിചയം അഭിലഷണീയം.

സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ (ഓർഡിനറി ഗ്രേഡ്): മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. ലൈറ്റ്/ഹെവി ഡ്രൈവിങ് ലൈസെൻസ് ഉണ്ടായിരിക്കണം. ഡ്രൈവിങ്ങിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം. മോട്ടോർ മെക്കാനിസത്തിൽ പരിജ്ഞാനം ഉണ്ടായിരിക്കണം.

കുക്ക് (ഓർഡിനറി ഗ്രേഡ്): മെട്രിക്കുലേഷനും കാറ്ററിങ്ങിലെ ഒരുവർഷത്തെ ഡിപ്ലോമ/സർട്ടിഫിക്കറ്റും. ഒരുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

പെയിന്റർ (സ്കിൽഡ്): പത്താംക്ലാസ് പാസായിരിക്കണം. പെയിന്റർ ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ്.

കാർപെന്റർ (സ്കിൽഡ്): പത്താംക്ലാസ് പാസായിരിക്കണം. കാർപെന്റർ ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ്.

ആയ/വാർഡ് സഹായിക: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. ആശുപത്രിയിലോ നഴ്സിങ്ഹോമിലോ ആയയായി പ്രവർത്തിച്ചുള്ള ഒരുവർഷത്തെ പരിചയം അഭിലഷണീയം.

ഹൗസ് കീപ്പിങ് സ്റ്റാഫ് (ഫീമെയിൽ സഫായ്വാലി): മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.

ഹൗസ് കീപ്പിങ് സ്റ്റാഫ്: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.

ലോൺഡ്രിമാൻ: മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം. ധോബിയായി പ്രവർത്തിച്ചിട്ടുള്ള ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

മെസ് സ്റ്റാഫ്: മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം. വെയിറ്റർ/വാഷർ ആയി പ്രവർത്തിച്ചിട്ടുള്ള ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

മൾട്ടി ടാസ്ക്കിങ് സ്റ്റാഫ്: മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം. വാച്ച്മാൻ/ലാസ്കർ/ഗെസ്റ്റെറ്റ്നർ ഓപ്പറേറ്റർ/ഗാർഡനർ ആയി പ്രവർത്തിച്ചിട്ടുള്ള ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

വൾക്കനൈസർ: മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം. അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ വിമുക്തഭടനായിരിക്കണം.

ടെയ്ലർ (സ്കിൽഡ്): പത്താംക്ലാസ് പാസായിരിക്കണം. ടെയ്ലർ ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ്.

ടിൻസ്മിത്ത് (സ്കിൽഡ്): പത്താംക്ലാസ് പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ്.

കോപ്പർ സ്മിത്ത് ആൻഡ് ഷീറ്റ് മെറ്റൽ വർക്കർ: പത്താംക്ലാസ് പാസായിരിക്കണം. കോപ്പർ സ്മിത്ത് ആൻഡ് ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ്.

ഫയർമാൻ: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. സ്റ്റേറ്റ് ഫയർ സർവീസിലോ അംഗീകൃതസ്ഥാപനത്തിൽനിന്നോ ഫയർ ഫൈറ്റിങ്ങിൽ ട്രെയിനിങ് നേടിയിരിക്കണം.

ഫയർ എൻജിൻ ഡ്രൈവർ: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. ഹെവി വെഹിക്കിൾ ഡ്രൈവിങ്ങിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. ശാരീരികക്ഷമതയുണ്ടായിരിക്കണം.

ഫിറ്റർ മെക്കാനിക്കൽ ട്രാൻസ്പോർട്ട് (സ്കിൽഡ്): പത്താംക്ലാസ് പാസായിരിക്കണം. ഫിറ്റർ മെക്കാനിക്കൽ ട്രാൻസ്പോർട്ടിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ്.

ട്രേഡ്സ്മാൻ മേറ്റ്: മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.

ലെതർ വർക്കർ (സ്കിൽഡ്): പത്താംക്ലാസ് പാസായിരിക്കണം. ലെതർ ഗുഡ്സ് മേക്കറിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് സർട്ടിഫിക്കറ്റ്.

ടർണർ: പത്താംക്ലാസ് പാസായിരിക്കണം. ടർണർ ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് സർട്ടിഫിക്കറ്റ്.

വയർലെസ് ഓപ്പറേറ്റർ മെക്കാനിക്: വയർലെസ് ഓപ്പറേറ്റർ ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് സർട്ടിഫിക്കറ്റ്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി: 18-25 വയസ്സ്. ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും എസ്.സി./എസ്.ടി. വിഭാഗത്തിന് 5 വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും വയസ്സിളവ് ലഭിക്കും.

വിശദവിവരങ്ങൾക്കായി 23-ാം ലക്കം തൊഴിൽവാർത്ത കാണുക. അപേക്ഷ ബന്ധപ്പെട്ട സ്റ്റേഷൻ/യൂണിറ്റിലേക്കാണ് അയക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 2.

Content Highlights: 1515 civilian vacancies in the airforce, apply now