റൈറ്റ്സ് ലിമിറ്റഡിൽ 146 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാജ്വേറ്റ്, ഡിപ്ലോമ, ഐ.ടി.ഐ. വിഭാഗക്കാർക്കാണ് അവസരം. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഷോർട്ലിസ്റ്റ് ചെയ്യുന്നവരെ തിരഞ്ഞെടുക്കും. ഒരുവർഷമായിരിക്കും പരിശീലനം.

ഗ്രാജ്വേറ്റ് അപ്രന്റിസ്-96

എൻജിനീയറിങ്: സിവിൽ-21, മെക്കാനിക്കൽ-19, ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്-9, കെമിക്കൽ-4, മെക്കാനിക്കൽ ആൻഡ് മെറ്റലർജി-12, ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ കംപ്യൂട്ടർ സയൻസ്/ ഐ.ടി./ കംപ്യൂട്ടർ എൻജിനീയറിങ്-11.

നോൺ എൻജിനീയറിങ്: ഫിനാൻസ്-1, എച്ച്.ആർ.-19.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദം. നോൺ എൻജിനീയറിങ് വിഭാഗത്തിൽ എച്ച്.ആർ. വിഷയത്തിൽ ബി.എ./ ബി.കോമും. ഫിനാൻസ് വിഷയത്തിൽ ബി.കോം./ ബി.ബി.എ.യുമാണ് യോഗ്യത. സ്റ്റൈപെൻഡ്: 14,000 രൂപ.

ഡിപ്ലോമ അപ്രന്റിസ്-15

മെക്കാനിക്കൽ-9, ഇലക്ട്രിക്കൽ-3, സിവിൽ-1, കെമിക്കൽ-1, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ-1.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ഡിപ്ലോമ. സ്റ്റൈപെൻഡ്: 12,000 രൂപ.

ട്രേഡ് അപ്രന്റിസ്-35

മോട്ടോർ മെക്കാനിക്/ ഡീസൽ മെക്കാനിക്/ വെൽഡർ/ ഫിറ്റർ/ ടർണർ/ മെക്കാനിക് റിപ്പെയർ ആൻഡ് മെയിന്റനൻസ്/ പ്ലംബർ-25, ഇലക്ട്രീഷ്യൻ-10.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻ.സി.വി.ടി./ എസ്.സി.വി.ടി. സർട്ടിഫിക്കറ്റ്. സ്റ്റൈപെൻഡ്: 10,000 രൂപ.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.rites.com എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 12.

Content Highlights: 146 vacancies in rites, apply by may 12