ല്‍ഹി സര്‍ക്കാരിന് കീഴിലെ സ്വയംഭരണസ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലറി സയന്‍സസില്‍ വിവിധ തസ്തികകളിലായി 144 അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം. നഴ്സ് തസ്തികയില്‍ 72 ഒഴിവുണ്ട്. 

ഒഴിവുള്ള തസ്തികകള്‍: സീനിയര്‍ പ്രൊഫസര്‍-5, പ്രൊഫസര്‍-2, അഡീഷണല്‍ പ്രൊഫസര്‍-2, അസോസിയേറ്റ് പ്രൊഫസര്‍-5, അസിസ്റ്റന്റ് പ്രൊഫസര്‍-11, കണ്‍സള്‍ട്ടന്റ്-3, സീനിയര്‍ റസിഡന്റ്-9, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍-3, റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍-6, ഹെഡ് ഓപ്പറേഷന്‍സ് (മെഡിക്കല്‍)-1, ഡെപ്യൂട്ടി ഹെഡ് ഓപ്പറേഷന്‍സ് (മെഡിക്കല്‍)-1, ഹെഡ് നഴ്സിങ് സര്‍വീസസ്-1, മാനേജര്‍ (നഴ്സിങ്)-1, മാനേജര്‍ (പര്‍ച്ചേസ്)-1, ഡെപ്യൂട്ടി മാനേജര്‍ (പര്‍ച്ചേസ്)-1, എന്‍ജിനീയര്‍ (സിവില്‍)-1, സീനിയര്‍ എക്‌സിക്യൂട്ടീവ് (ഐ.ടി.)1, എക്‌സിക്യൂട്ടീവ് നഴ്സ്-72, എക്‌സിക്യൂട്ടീവ് (അഡ്മിന്‍)-2. 

ഭിന്നശേഷിക്കാര്‍ക്കുള്ള അവസരം

അസിസ്റ്റന്റ് പ്രൊഫസര്‍-1, സീനിയര്‍ റസിഡന്റ്-3, ജൂനിയര്‍ റസിഡന്റ്-2, റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍-1, അസിസ്റ്റന്റ് മാനേജര്‍ നഴ്സ്-1, നഴ്സ്-1, ജൂനിയര്‍ നഴ്സ്-2, എക്‌സിക്യൂട്ടീവ് നഴ്സ്-2, ജൂനിയര്‍ എക്‌സിക്യൂട്ടീവ് നഴ്സ്-3. 

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.ilbs.in എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: ഡിസംബര്‍ 2.

thozhil

Content Highlights: 144 vacancies in institute of liver and biliary science, apply till december 2.