ചെന്നൈയിലുള്ള ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ വിവിധ ട്രേഡുകളിലായി 142 അപ്രന്റിസ് ഒഴിവ്. 24 ട്രേഡുകളിലായി അവസരമുണ്ട്. പരസ്യവിജ്ഞാപന നമ്പര്‍: CPCL/TA/2020-21. യോഗ്യതാ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ട്രേഡ് ഒഴിവുകള്‍: ഫിറ്റര്‍- 13, വെല്‍ഡര്‍- 9, ഇലക്ട്രീഷ്യന്‍- 9, എം.എം.വി.- 9, മെഷിനിസ്റ്റ്- 5, ടര്‍ണര്‍- 5, മെക്കാനിക്ക് (റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്)- 2, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്- 2, ഡ്രോട്സ്മാന്‍ (സിവില്‍)- 4, ഡ്രോട്സ്മാന്‍ (മെക്കാനിക്ക്)- 2, കോപ്പ- 3, ഫുഡ് പ്രൊഡക്ഷന്‍- 2.
യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐ. യോഗ്യതയുണ്ടായിരിക്കണം.
ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കല്‍ പ്ലാന്റ്)- 10, യോഗ്യത: ഫിസിസിക്സ്/ കെമിസ്ട്രി/ മാത്തമാറ്റിക്സ്/ ബയോളജി ബി.എസ്സി.
അറ്റന്‍ഡന്റ് ഓപ്പറേറ്റര്‍ (കെമിക്കല്‍ പ്ലാന്റ്)- 10, യോഗ്യത: ഫിസിക്സ്/ കെമിസ്ട്രി/ മാത്തമാറ്റിക്സ്/ ബയോളജി ബി.എസ്സി.
അക്കൗണ്ടന്റ്- 2, യോഗ്യത: ബി.കോം പാസായിരിക്കണം.
ബാക്ക് ഓഫീസ് അപ്രന്റിസ്- 17, യോഗ്യത: ബിരുദം (എന്‍ജിനീയറിങ് ബിരുദം ആയിരിക്കരുത്).
എക്സിക്യുട്ടീവ് (മാര്‍ക്കറ്റിങ്)- 2, യോഗ്യത: എം.ബി.എ. (മാര്‍ക്കറ്റിങ്)/ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ ബിരുദാനന്തരബിരുദ ഡിപ്ലോമ.
എക്സിക്യുട്ടീവ് (ഹ്യുമന്‍ റിസോഴ്സ്)- 8 യോഗ്യത: എം.ബി.എ. (എച്ച്.ആര്‍.)/ എം.എസ്.ഡബ്ല്യു./ പേഴ്സണല്‍ മാനേജ്മെന്റ് അല്ലെങ്കില്‍ പേഴ്സണല്‍ മാനേജ്മെന്റ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ ബിരുദാനന്തരബിരുദ ഡിപ്ലോമ.
എക്സിക്യുട്ടീവ് (കംപ്യൂട്ടര്‍ സയന്‍സ്)- 9, യോഗ്യത: എം.സി.എ.
എക്സിക്യുട്ടീവ് (ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ്)- 4, യോഗ്യത: സി.എ./ സി.ഡബ്ല്യു.എ./ എം.എഫ്.സി./ ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ് എം.ബി.എ./ ഫിനാന്‍ഷ്യല്‍ മാനേജ്മെന്റില്‍ ബിരുദാനന്തരബിരുദ ഡിപ്ലോമ.
ഓഫീസ് അസിസ്റ്റന്റ് (സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡര്‍)- 3, യോഗ്യത: പന്ത്രണ്ടാംക്ലാസ് പാസായിരിക്കണം. ഓഫീസ് അസിസ്റ്റന്റ് സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
വെയര്‍ഹൗസ് എക്സിക്യുട്ടീവ് (റെസീപ്റ്റ്സ് ആന്‍ഡ് ഡെസ്പാച്ച്) (സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡര്‍)- 2, യോഗ്യത: പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. വെയര്‍ഹൗസ് എക്സിക്യുട്ടീവ് (റെസീപ്റ്റ്സ് ആന്‍ഡ് ഡെസ്പാച്ച്) സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
സ്റ്റോര്‍ കീപ്പര്‍ (ഫ്രഷര്‍ അപ്രന്റിസ്)- 5, യോഗ്യത: പന്ത്രണ്ടാംക്ലാസ് പാസായിരിക്കണം.
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍- 5, യോഗ്യത: പന്ത്രണ്ടാംക്ലാസ് പാസായിരിക്കണം.
പ്രായപരിധി: 18-24 വയസ്സ്. എസ്.സി./ എസ്.ടി. വിഭാഗത്തിന് 5 വര്‍ഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വര്‍ഷവും വയസ്സിളവ് ലഭിക്കും.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.cpcl.co.in എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: നവംബര്‍ 1.
Content Highlights: 142 Apprentice vacancies in chennai petroleum corporation