മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സിൽ 1388 നോൺ-എക്സിക്യുട്ടീവ് ഒഴിവ്. മൂന്ന് വർഷത്തെ കരാർ വ്യവസ്ഥയിലാണ് നിയമനം. കരാർ നീട്ടാൻ സാധ്യതയുണ്ട്. ഓൺലൈനായി അപേക്ഷിക്കണം.

എ.സി. റെഫ്രിജറേഷൻ മെക്കാനിക്ക്-5: യോഗ്യത: പത്താം ക്ലാസ്. ബന്ധപ്പെട്ട ട്രേഡിലെ നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് പരീക്ഷ പാസായിരിക്കണം.

കംപ്രസർ അറ്റൻഡന്റ്-5: യോഗ്യത: പത്താം ക്ലാസ്. ബന്ധപ്പെട്ട തസ്തികയിൽ ഷിപ്പ്യാഡിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.

കാർപെന്റർ-81: യോഗ്യത: എട്ടാം ക്ലാസ് പാസായിരിക്കണം. കാർപെന്റർ/ഷിപ്പ്റൈറ്റ് (വുഡ്) ട്രേഡിൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് പരീക്ഷ പാസായിരിക്കണം.

ചിപ്പർ ഗ്രൈൻഡർ-13: യോഗ്യത: പത്താം ക്ലാസ്. ബന്ധപ്പെട്ട തസ്തികയിൽ ഷിപ്പ്യാഡിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.

കോംപോസൈറ്റ് വെൽഡേഴ്സ്-132: യോഗ്യത: എട്ടാം ക്ലാസ് പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് പരീക്ഷ പാസായിരിക്കണം.

ഡീസൽ ക്രൈയിൻ ഓപ്പറേറ്റർ-5: യോഗ്യത: പത്താം ക്ലാസ്. ഡീസൽ മെക്കാനിക്കിൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് പരീക്ഷ പാസായിരിക്കുകയും ഹൈവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻ ഉണ്ടായിരിക്കണം. ബന്ധപ്പെട്ട തസ്തികയിൽ
ഷിപ്പ്യാഡിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.

ഡീസൽ കം മോട്ടോർ മെക്കാനിക്ക്-4: എട്ടാം ക്ലാസ് പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് പരീക്ഷ പാസായിരിക്കണം.

ജൂനിയർ ഡ്രോട്സ്മാൻ (മെക്കാനിക്കൽ-52, സിവിൽ-2)54, ഇലക്ട്രീഷ്യൻ-204, ഇലക്ട്രോണിക് മെക്കാനിക്ക്-55: യോഗ്യത: പത്താം ക്ലാസ്. ബന്ധപ്പെട്ട ട്രേഡിൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് പരീക്ഷ പാസായിരിക്കണം.

ഫിറ്റർ-119, പൈപ്പ് ഫിറ്റർ-140: യോഗ്യത: പത്താം ക്ലാസ്. ബന്ധപ്പെട്ട ട്രേഡിൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് പരീക്ഷ പാസായിരിക്കണം. ഷിപ്പ്യാഡിൽ ഒരു വർഷത്തെ അപ്രന്റിസ് പരിശീലനം നേടിയിരിക്കണം.

ജൂനിയർ ക്യു.സി. ഇൻസ്പെക്ടർ-13: യോഗ്യത: പത്താം ക്ലാസ്. മെക്കാനിക്കൽ/ഷിപ്പ്ബിൽഡിങ്/മറൈൻ എൻജിനീയറിങ് മൂന്ന് വർഷത്തെ ഡിപ്ലോമ.

ഗ്യാസ് കട്ടർ-38, മെഷീനിസ്റ്റ്-28, മിൽറൈറ്റ് മെക്കാനിക്ക്-10, പെയിന്റർ-100, റിഗ്ഗർ-88, സ്ട്രക്ചറൽ ഫാബ്രിക്കേഷൻ-125: യോഗ്യത: പത്താം ക്ലാസ്. ബന്ധപ്പെട്ട ട്രേഡിൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് പരീക്ഷ പാസായിരിക്കണം.

സ്റ്റോർ കീപ്പർ-10: യോഗ്യത: എസ്.എസ്.എൽ.സി./പ്ലസ് ടു. മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ഷിപ്പ് ബിൽഡിങ് ആൻഡ് ടെലികമ്യുണിക്കേഷൻ/ഇൻസ്ട്രുമെന്റേഷൻ/കംപ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ.

യൂട്ടിലിറ്റി ഹാൻഡ്-14: ഫിറ്റർ ട്രേഡിലുള്ളവർക്കാണ് അവസരം.

പ്ലാനർ എസ്റ്റിമേറ്റർ (മെക്കാനിക്കൽ-4, ഇലക്ട്രിക്കൽ-4)8: യോഗ്യത: എസ്.എസ്.എൽ.സി./പ്ലസ് ടു. ബന്ധപ്പെട്ട വിഷയത്തിൽ മൂന്ന് വർഷത്തെ എൻജിനീയറിങ് ഡിപ്ലോമ.

പാരാമെഡിക്സ്-2: യോഗ്യത: നഴ്സിങ്ങ് ബിരുദം/ഡിപ്ലോമയും പ്രവൃത്തിപരിചയവും.

യുട്ടിലിറ്റി ഹാൻഡ് (സെമി സ്കിൽഡ്)- 135: യോഗ്യത: പത്താം ക്ലാസ്. ബന്ധപ്പെട്ട തസ്തികയിൽ ഷിപ്പ്യാഡിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.

പ്രായം: 18-38 വയസ്സ്. ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വർഷവും എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ച് വർഷവും വയസിളവ് ലഭിക്കും.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.mazagondock.in എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: ജൂലായ് 4.

Content Highlights: 1388 job vacancies at mazagon dock apply now