ധ്യപ്രദേശിലെ ദേവാസിലുള്ള ബാങ്ക് നോട്ട് പ്രസിൽ വിവിധ തസ്തികളിലായി 135 അവസരം. ഓൺലൈനായി അപേക്ഷിക്കണം. പരസ്യവിജ്ഞാപനനമ്പർ: BNP/HR/08/2020.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ.

വെൽഫെയർ ഓഫീസർ-1: ഏതെങ്കിലും വിഷയത്തിലെ ബിരുദവും സോഷ്യൽ സയൻസിൽ ബിരുദം/ഡിപ്ലോമയും. ഹിന്ദി സംസാരിക്കാൻ അറിഞ്ഞിരിക്കണം. 30 വയസ്.

സൂപ്പർവൈസർ (ഇൻക് ഫാക്ടറി)-1: ഡൈസ്റ്റഫ് ടെക്നോളജി/പെയിന്റ് ടെക്നോളജി/സർഫേസ് കോട്ടിങ് ടെക്നോളജി/പ്രിന്റിങ് ഇൻക് ടെക്നോളജി/പ്രിന്റിങ് ടെക്നോളജി ഡിപ്ലോമ. ബന്ധപ്പെട്ട വിഷയങ്ങളിലെ ബി.ഇ./ബി.ടെക്./ബി.എസ്സിയും കെമിസ്ട്രി ബി.എസ്സിയും പരിഗണിക്കും: 35 വയസ്.

സൂപ്പർവൈസർ (ഇൻഫർമേഷൻ ടെക്നോളജി)-1: ഐ.ടി./കംപ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ. ബന്ധപ്പെട്ട വിഷയത്തിലെ ബി.ടെക്./ബി.ഇ./ബി.എസ്സി. യോഗ്യതയുള്ളവരെ പരിഗണിക്കും: 35 വയസ്.

ജൂനിയർ ഓഫീസ് അസിസ്റ്റന്റ്-15: 55 ശതമാനം മാർക്കൊടെ ബിരുദവും ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 40 വാക്ക് വേഗവും ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗവും ഉണ്ടായിരിക്കണം: 28 വയസ്.

ജൂനിർ ടെക്നീഷ്യൻ-113

ഇൻക് ഫാക്ടറി-60: ഡൈസ്റ്റഫ് ടെക്നോളജി/പെയിന്റ് ടെക്നോളജി/സർഫേസ് കോട്ടിങ് ടെക്നോളജി/പ്രിന്റിങ് ഇൻക് ടെക്നോളജി/പ്രിന്റിങ് ടെക്നോളജി ഐ.ടി.ഐ. സർട്ടിഫിക്കറ്റ്: 25 വയസ്.

പ്രിന്റിങ്-23: പ്രിന്റിങ് ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്: 25 വയസ്.

ഇലക്ട്രിക്കൽ/ഐ.ടി.-15: ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ഐ.ടി.ഐ. സർട്ടിഫിക്കറ്റ്: 25 വയസ്.

മെക്കാനിക്കൽ/എ.സി.-15: ഫിറ്റർ/മെഷീനിസ്റ്റ്/ടർണർ/ഇൻസ്ട്രുമെന്റ് മെക്കാനിക്ക്/മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്: 25 വയസ്.

സെക്രട്ടേറിയൽ അസിസ്റ്റന്റ്-1 (നോയിഡയിലെ യുണിറ്റിലാണ് അവസരം):55 ശതമാനം മാർക്കൊടെ ബിരുദവും സ്റ്റെനോഗ്രഫി പരിജ്ഞാനവും.: 28 വയസ്.

ജൂനിയർ ഓഫീസ് അസിസ്റ്റന്റ്-3 (നോയിഡയിലെ യുണിറ്റിലാണ് അവസരം): 28 വയസ്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.bnpdewas.spmcil.com എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 11.

Content Highlights: 135 job vacancies in Banknote press apply now