.ഡി.ബി.ഐ. ബാങ്കിൽ വിവിധ തസ്തികകളിലായി 134 ഒഴിവുകളുണ്ട്. ഡി.ജി.എം., എ.ജി.എം., മാനേജർ, അസിസ്റ്റന്റ് മാനേജർ തുടങ്ങിയ മാനേജീരിയൽ തസ്തികകളിലാണ് ഒഴിവുകളുള്ളത്. ഒഴിവുകളുടെ വിശദവിവരങ്ങൾക്ക് പട്ടിക കാണുക.

എ.ജി.എം.-52:
യോഗ്യത: ബി.ഇ./ബി.ടെക് അല്ലെങ്കിൽ എം.സി.എ., ഏഴുവർഷത്തെ പ്രവൃത്തിപരിചയം. ചില തസ്തികകളിൽ ബിരുദവും പരിഗണിക്കും.
പ്രായപരിധി: 28-40 വയസ്സ്.

മാനേജർ-62:
യോഗ്യത: ബി.ഇ./ബി.ടെക് അല്ലെങ്കിൽ എം.സി.എ., നാലുവർഷത്തെ പ്രവൃത്തിപരിചയം. ചില തസ്തികകളിൽ ബിരുദവും പരിഗണിക്കും.
പ്രായപരിധി: 25-35 വയസ്സ്.

അസിസ്റ്റന്റ് മാനേജർ-9:
യോഗ്യത: ബി.ഇ./ബി.ടെക്. അല്ലെങ്കിൽ എം.സി.എ., രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 21-28 വയസ്സ്.

ഡി.ജി.എം.-11:
യോഗ്യത: ബിരുദം, 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, 10 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 35-45 വയസ്സ്.

വിശദവിവരങ്ങൾ www.idbibank.in എന്ന വെബ്സൈറ്റിലുണ്ട്. ഈ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ നൽകാം.

അപേക്ഷാഫീസ്: 700 രൂപ. എസ്.സി., എസ്.ടി. വിഭാഗക്കാർ 150 രൂപ അടച്ചാൽമതി.

ഒരാൾക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷ അയക്കാനാകൂ. പ്രായപരിധിയിൽ നിയമാനുസൃത ഇളവുകളുണ്ട്. അപേക്ഷകരുടെ യോഗ്യതാപരീക്ഷയിലെ മാർക്ക്, പ്രവൃത്തിപരിചയം തുടങ്ങിയവ പരിഗണിച്ച് ചുരുക്കപ്പട്ടിക തയ്യാറാക്കും. അതിലുൾപ്പെട്ടവരെ മാത്രമാണ് ഗ്രൂപ്പ് ഡിസ്കഷൻ, അഭിമുഖം എന്നിവയ്ക്ക് തിരഞ്ഞെടുക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 7.

Content Highlights: 134 Manager vacancies in IDBI bank, apply till January 7, bank job