രിയാണയിലെ ഫരീദാബാദിലുള്ള കേന്ദ്ര പൊതുമേഖലാ കമ്പനിയായ നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ (എന്‍.എച്ച്.പി.സി.) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 173 ഒഴിവുണ്ട്.

ജൂനിയര്‍ എന്‍ജിനിയര്‍ (സിവില്‍68, ഇലക്ട്രിക്കല്‍34, മെക്കാനിക്കല്‍31): സിവില്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ/തത്തുല്യ ഗ്രേഡോടെ നേടിയ ഡിപ്ലോമ. ഓട്ടോ കാഡ് അറിവ് അഭിലഷണീയ യോഗ്യതയാണ്.

സീനിയര്‍ അക്കൗണ്ടന്റ് (20): ഇന്റര്‍മീഡിയേറ്റ് സി.എ./സി.എം.എ. വിജയം. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍13: എം.ബി.ബി.എസും രണ്ടുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പും.

അസിസ്റ്റന്റ് രാജ്ഭാഷ ഓഫീസര്‍ (7): ബിരുദതലത്തില്‍ ഇംഗ്ലീഷ് ഐച്ഛികവിഷയമായി പഠിച്ച ഹിന്ദി ബിരുദാനന്തര ബിരുദധാരികള്‍. അവസാനതീയതി: സെപ്റ്റംബര്‍30. വിവരങ്ങള്‍ക്ക്: www.nhpcindia.com

Content Highlights:  133 Junior Engineer in National Hydro Electric Power Corporation