ഡിഫെന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആന്‍ഡ് അലൈയ്ഡ് സയന്‍സസില്‍ 13 അവസരം. റിസര്‍ച്ച് ഫെലോ, റിസര്‍ച്ച് അസോസിയേറ്റ്ഷിപ്പ് എന്നീ തസ്തികളിലാണ് അവസരം. ഓണ്‍ലൈന്‍ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
ജൂനിയര്‍ റിസര്‍ച്ച് ഫെലോ-2
യോഗ്യത: ലൈഫ് സയന്‍സസ്/ ഹ്യൂമന്‍ ഫിസിയോളജി/ ബയോകെമിസ്ട്രി/ ബയോമെഡിക്കല്‍ സയന്‍സസ്/ ബയോടെക്‌നോളജി/ ബയോഫിസിക്സ്/ മോളിക്യുലാര്‍ ബയോളജി/ സുവോളജി/ ബയോഇന്‍ഫോമാറ്റിക്സ്/ ജെനറ്റിക്സ് ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ പ്രൊഫഷണല്‍ കോഴ്‌സില്‍ ബിരുദാനന്തരബിരുദം (എം.ഇ./എം.ടെക്.).
പ്രായപരിധി: 28 വയസ്സ്.
റിസര്‍ച്ച് അസോസിയേറ്റ്-1
യോഗ്യത: ഹ്യൂമന്‍ ഫിസിയോളജി പിഎച്ച്.ഡി. അല്ലെങ്കില്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിങ് എം.ഇ./ എം.ടെക്കും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
പ്രായപരിധി: 35 വയസ്സ്.
വെബ്‌സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് അനുബന്ധ രേഖകളുമായി hrd@dipas.drdo.in എന്ന മെയിലിലേക്ക് അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 11. വിശദവിവരങ്ങള്‍ക്കായി www.drdo.gov.in എന്ന വെബ്‌സൈറ്റ് കാണുക.
Content Highlights: 13 vacancy in DRDO institutes apply till february 11