കോള്‍ ഇന്ത്യയുടെ കീഴില്‍ നാഗ്പുര്‍ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ കോള്‍ ഫീല്‍ഡ്‌സില്‍ 1281 അപ്രന്റിസ് ഒഴിവ്. ഗ്രാജ്വേറ്റ്, ടെക്‌നീഷ്യന്‍, ട്രേഡ് അപ്രന്റിസ് വിഭാഗങ്ങളിലാണ് അവസരം. ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും.

ഒഴിവുകള്‍: ട്രേഡ് അപ്രന്റിസ് 965, ഗ്രാജ്വേറ്റ് അപ്രന്റിസ്101, ടെക്‌നീഷ്യന്‍ അപ്രന്റിസ്215

യോഗ്യത: ഗ്രാജ്വേറ്റ് അപ്രന്റിസ്: മൈന്‍ എന്‍ജിനിയറിങ്ങില്‍ ബി.ഇ./ബി.ടെക്. എന്‍.എ.ടി.എസ്. പോര്‍ട്ടലില്‍ എന്റോള്‍ ചെയ്തിരിക്കണം.

ടെക്‌നീഷ്യന്‍ അപ്രന്റിസ്: മൈനിങ്/മൈനിങ് ആന്‍ഡ് മൈന്‍ സര്‍വേയിങ് ഡിപ്ലോമ. എന്‍.എ.ടി.എസ്. പോര്‍ട്ടലില്‍ എന്റോള്‍ ചെയ്തിരിക്കണം.

ട്രേഡ് അപ്രന്റിസ്: കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഡ്രോട്ട്‌സ്മാന്‍ (സിവില്‍), ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, മെക്കാനിക് (ഡീസല്‍), മെഷിനിസ്റ്റ്, മേസണ്‍ (ബില്‍ഡിങ് കോണ്‍ട്രാക്ടര്‍), പമ്പ് ഓപ്പറേറ്റര്‍ കം മെക്കാനിക്, സര്‍വേയര്‍, ടര്‍ണര്‍, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്), വയര്‍മാന്‍ എന്നിവയില്‍ ഏതെങ്കിലും ട്രേഡില്‍ എന്‍.സി.വി.ടി./എസ്.സി.വി.ടി. സര്‍ട്ടിഫിക്കറ്റ്.

അവസാനതീയതി: സെപ്റ്റംബര്‍ 21. വിവരങ്ങള്‍ക്ക്: www.westerncoal.in

Content Highlights:  1281 Apprentice vaccancies at Western Coalfields