പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ തെലങ്കാനയിലെ സംഘറെഡ്ഡി ജില്ലയിലുള്ള ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡില്‍ 119 അപ്രന്റിസ് ഒഴിവ്. ടെക്നീഷ്യന്‍, ഗ്രാജ്വേറ്റ്  അപ്രന്റിസ് വിഭാഗത്തിലാണ് ഒഴിവ്. ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും. 2017, 2018, 2019, 2020 വര്‍ഷത്തില്‍ പഠിച്ചിറങ്ങിയവര്‍ക്കാണ് അവസരം.

ഗ്രാജ്വേറ്റ് അപ്രന്റിസ്-83 (മെക്കാനിക്കല്‍-35, ഇലക്ട്രിക്കല്‍-8, സിവില്‍-2, സി.എസ്.ഇ./ഐ.ടി.-10, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍-25, കെമിക്കല്‍-2, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍-1.)
 
ടെക്നീഷ്യന്‍-36 (മെക്കാനിക്കല്‍-14, ഇലക്ട്രിക്കല്‍/ഇ.ഇ.ഇ.-4, സി.എസ്.ഇ./ഐ.ടി.-6, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍-8, കെമിക്കല്‍-4.)

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം/ഡിപ്ലോമ. 

പ്രായപരിധി: അപ്രന്റിസ് നിയമനപ്രകാരം.
 
സ്റ്റെപെന്‍ഡ്: ടെക്നീഷ്യന്‍ അപ്രന്റിസ് 8000 രൂപ. ഗ്രാജ്വേറ്റ് അപ്രന്റിസ് 9000 രൂപ. 

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.portal.mhrdnats.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 18.

thozhil

Content Highlights: 119 Apprentice vacancy in Bharath Dynamics