ഡിഫെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന് (ഡി.ആര്‍.ഡി.ഒ) കീഴിലുള്ള കോംബാറ്റ് വെഹിക്കിള്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, മെഷീനിസ്റ്റ്, ഡ്രോട്ട്‌സ്മാന്‍, ഇലക്ട്രോണിക്‌സ്, കാര്‍പെന്റര്‍, മെക്കാനിങ്, പെയിന്റര്‍, പ്ലംബര്‍, ടര്‍ണര്‍, വെല്‍ഡര്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആകെ 116 ഒഴിവുകളാണുള്ളത്. 

പ്രായം: 18-27. സംവരണ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ലഭിക്കും. 

യോഗ്യത: നിര്‍ദ്ദിഷ്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 

drdo.gov.in, rac.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഏപ്രില്‍ മൂന്നുവരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Content Highlights: 116 vacancies in DRDO, apply till april 3