ഡി.ആർ.ഡി.ഒ.യുടെ വിവിധ വിഭാഗങ്ങളിലായി 116 ഒഴിവ്. ഹൈദരാബാദിലെ ഡോ. എ.പി.ജെ. അബ്ദുൽ കലാം മിസൈൽ കോംപ്ലക്സിലുള്ള റിസർച്ച് സെന്റർ ഇമ്രാത്തിൽ 90 അപ്രന്റിസ് അവസരവും മൈസൂരിലെ ഫുഡ് റിസർച്ച് ലബോറട്ടറിയിൽ 15 അപ്രന്റിസ് അവസരവുമുണ്ട്. 11 ഒഴിവ് ജൂനിയർ റിസർച്ച് ഫെലോയുടെതാണ്.

ഹൈദരബാദ്

ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ-25, ഇലക്ട്രോണിക് മെക്കാനിക്ക്-20, ഇലക്ട്രീഷ്യൻ-15, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (COPA)-10, ടർണർ-10, മെഷീനിസ്റ്റ്-5, വെൽഡർ-5.

മൈസൂർ

ഒഴിവുകൾ: ബി.ഇ./ ബി.ടെക്. മെക്കാനിക്കൽ എൻജിനീയറിങ്- 2, ബി.എസ്സി. ഫുഡ് സയൻസ്/ ബി.ടെക്. ഫുഡ് ടെക്നോളജി/ ഫുഡ് പ്രൊസസിങ്- 1, ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ- 1, മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ- 1, ഹോട്ടൽ മാനേജ്മെന്റ്/ കാറ്ററിങ് ടെക്നോളജി ഡിപ്ലോമ- 4, റഫ്രിജറേഷൻ ഡിപ്ലോമ- 1, പ്ലാസ്റ്റിക് ടെക്നോളജി/ പ്ലാസ്റ്റിക് മോൾഡ് ടെക്നോളജി ഡിപ്ലോമ- 1, ഫുഡ് ആൻഡ് ന്യൂട്രീഷൻ ഡിപ്ലോമ- 1, ഇൻസ്ട്രുമെന്റേഷൻ ഡിപ്ലോമ- 1, ബാങ്കിങ് ടെക്നോളജി ഡിപ്ലോമ-1, ഫുഡ് പ്രൊസസിങ് ഡിപ്ലോമ- 1.
ജൂനിയർ റിസർച്ച് ഫെലോ- 11

ചണ്ഡീഗഢിലെ സ്നോ ആൻഡ് അവലാഞ്ചേ സ്റ്റഡി എസ്റ്റാബ്ലിഷ്മെന്റ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് സെന്ററിലാണ് ഒഴിവുകളുള്ളത്. യോഗ്യത: എം.ഇ./എം.ടെക്. മെക്കാനിക്കൽ എൻജിനീയറിങ്/ കംപ്യൂട്ടർ എൻജിനീയറിങ്/ കംപ്യൂട്ടർ സയൻസ്/ റിമോട്ട് സെൻസിങ്/ ജിയോമാറ്റിക്സ്/ ജിയോ ഇൻഫർമാറ്റിക്സ്/ എം.എസ്സി. ഫിസിക്സ്/ കംപ്യൂട്ടർ സയൻസ്/ ഫോറസ്ട്രി/ ബോട്ടണി/ അഗ്രിക്കൾച്ചർ. ചില വിഷയങ്ങളിൽ ബിരുദവും നെറ്റ്/ ഗേറ്റ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

ഹൈദരബാദിലെ അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കുന്നവർ സ്കിൽ ഡെവലപ്മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ് മന്ത്രാലയത്തിന്റെ www.apprenticeshipindia.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഇതേ പോർട്ടലിൽതന്നെയുള്ള റിസർച്ച് സെന്റർ ഇമ്രാത്തിന്റെ ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം. അവസാന തീയതി: ഒക്ടോബർ 5.

മൈസൂരിലെ അപ്രന്റിസ് ഒഴിവിലേക്കും ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവിലേക്കും അപക്ഷിക്കാനായുള്ള വിശദവിവരങ്ങൾക്കായി www.drdo.gov.in എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: ഒക്ടോബർ 12.

Content Highlights: 116 vacancies at DRDO; apply online now