വര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ 114 അപ്രന്റിസ് ഒഴിവ്. വെസ്റ്റേണ്‍ റീജണിലെ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ഒരുവര്‍ഷത്തെ കരാര്‍ നിയമനമായിരിക്കും. 

യോഗ്യത: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ മാത്തമാറ്റിക്‌സ് ഒരു വിഷയമായ സയന്‍സ്, എന്‍ജിനിയറിങ്, ടെക്നോളജി ബിരുദമാണ് യോഗ്യത. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷയുണ്ട്.

അവസാന തീയതി: ജൂണ്‍ 14. കൂടുതല്‍ വിവരങ്ങളറിയാനും അപേക്ഷ സമര്‍പ്പിക്കാനും www.powergridindia.com/careers. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

Content Highlights: 114 Apprentice vacancies in power grid, apply till June 14