കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി ഒഴിവുകളുണ്ട്. ഒരുവർഷത്തെ കരാർ നിയമനമാണ്. വിവിധ ജില്ലകളിലായി അവസരം
മാർക്കറ്റിങ് എക്സിക്യുട്ടീവ്- 70:
യോഗ്യത: ബിരുദം, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. എം.ബി.എ. അഭിലഷണീയം.
പ്രായപരിധി: 30 വയസ്സ്.
ഫാം സൂപ്പർവൈസർ- 14:
യോഗ്യത: പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റിൽ ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ പൗൾട്രി പ്രൊഡക്ഷനിൽ ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും, കംപ്യൂട്ടർ പരിജ്ഞാനം. സ്വന്തമായി വാഹനവും ഡ്രൈവിങ് ലൈസൻസുമുണ്ടായിരിക്കണം.
പ്രായപരിധി: 30 വയസ്സ്. ശമ്പളം: 15000 രൂപ.
ലിഫ്റ്റിങ് സൂപ്പർവൈസർ- 28:
യോഗ്യത: പ്ലസ്ടു.
പ്രായപരിധി: 35 വയസ്സ്.
പ്രൊഡക്ഷൻ മാനേജർ- 1:
യോഗ്യത: ബി.വി.എസ്.സി., മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. പൗൾട്രി മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
പ്രായപരിധി: 35 വയസ്സ്.
വിശദവിവരങ്ങളും അപേക്ഷാഫോറവും www.keralachicken.org.in എന്ന വെബ്സൈറ്റിലുണ്ട്. ഒരാൾക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷകൾ അതത് ജില്ലകളിലെ ഓഫീസുകളിലേക്കാണ് അയയ്ക്കേണ്ടത്. അവസാന തീയതി: ജനുവരി 27.
Content Highlights: 113 vacancies in Kerala chicken, apply till january 27