ത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഭാരത് ഇലക്ട്രോണിക്സില്‍ 112 അപ്രന്റിസ് ഒഴിവ്. ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും. ഓണ്‍ലൈനായി അപേക്ഷിക്കണം. ഐ.ടി.ഐ. വിഭാഗക്കാര്‍ക്കാണ് അവസരം.

ഒഴിവുകള്‍: ഫിറ്റര്‍- 5, ഇലക്ട്രീഷ്യന്‍- 10, ഇലക്ട്രോണിക് മെക്കാനിക്ക്- 10, കോപ്പ- 87. 

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ.

പ്രായപരിധി: 21 വയസ്സ്. 30.09.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗത്തിന് അഞ്ചും ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വര്‍ഷവും വയസ്സിളവ് ലഭിക്കും. 

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.bel-india.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷകള്‍ www.apprenticeshipindia.org എന്ന വെബ്സൈറ്റ് വഴി അയക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 10.

thozhil

Content Highlights: 112 Apprentice vacancies in Bharath Electronics