ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 1074 ഒഴിവ്. പരസ്യവിജ്ഞാപനനമ്പർ: 04/2021. ഓൺലൈനായി അപേക്ഷിക്കണം. ജൂനിയർ മാനേജർ, എക്സിക്യുട്ടീവ്, ജൂനിയർ എക്സിക്യുട്ടീവ് എന്നീ തസ്തികകളിലാണ് അവസരം.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ

ജൂനിയർ മാനേജർ- 111

സിവിൽ- 31 (ജനറൽ- 14, എസ്.സി.- 4, എസ്.ടി.- 2, ഒ.ബി.സി.- 8, ഇ.ഡബ്ല്യു.എസ്.- 3): 60 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ് ബിരുദം.

ഓപ്പറേഷൻ ആൻഡ് ബി.ഡി.- 77: 60 ശതമാനം മാർക്കോടെ മാർക്കറ്റിങ്/ ബിസിനസ് ഓപ്പറേഷൻ/ കസ്റ്റമർ റിലേഷൻ/ ഫിനാൻസ് എം.ബി.എ./ പി.ജി.ഡി.ബി.എ./ പി.ജി.ഡി.ബി.എം./ പി.ജി.ഡി.എം.

മെക്കാനിക്കൽ- 3 : മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ മെക്കട്രോണിക്സ്/ ഇൻഡസ്ട്രിയൽ/ പ്രൊഡക്ഷൻ/ ഓട്ടോമൊബൈൽ/ മാനുഫാക്ചറിങ്/ ഇൻസ്ട്രുമെന്റേഷൻ കൺട്രോൾ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് 60 ശതമാനം മാർക്കോടെ ബിരുദം.

എക്സിക്യുട്ടീവ്- 442

സിവിൽ- 73: 60 ശതമാനം മാർക്കോടെ സിവിൽ (ട്രാൻസ്പോർട്ടേഷൻ/ കൺസ്ട്രക്ഷൻ/ പബ്ലിക് ഹെൽത്ത്/ വാട്ടർ റിസോഴ്സ്) എൻജിനീയറിങ് ഡിപ്ലോമ.

ഇലക്ട്രിക്കൽ- 42: 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ പവർ സപ്ലൈ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക് ഇൻസ്ട്രുമെന്റേഷൻ/ അപ്ലൈഡ് ഇലക്ട്രോണിക്സ്/ ഡിജിറ്റൽ ഇലക്ട്രോണിക്സ്/ പവർ ഇലക്ട്രോണിക്സ് മൂന്നുവർഷത്തെ ഡിപ്ലോമ.

സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ- 87: 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ മൈക്രോപ്രൊസസർ/ ടി.വി. എൻജിനീയറിങ്/ ഫൈബർ ഒപ്റ്റിക് കമ്യൂണിക്കേഷൻ/ ടെലികമ്യൂണിക്കേഷൻ/ കമ്യൂണിക്കേഷൻ/ സൗണ്ട് ആൻഡ് ടി.വി. എൻജിനീയറിങ്/ ഇൻഡസ്ട്രിയൽ കൺട്രോൾ/ ഇലക്ട്രോണിക് ഇൻസ്ട്രുമെന്റേഷൻ/ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/ അപ്ലൈഡ് ഇലക്ട്രോണിക്സ്/ ഡിജിറ്റൽ ഇലക്ട്രോണിക്സ്/ പവർ ഇലക്ട്രോണിക്സ്/ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി/ കംപ്യൂട്ടർ ആപ്ലിക്കേഷൻ/ കംപ്യൂട്ടർ എൻജിനീയറിങ്/ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ടെക്നോളജി മൂന്നുവർഷത്തെ ഡിപ്ലോമ.

ഓപ്പറേഷൻ ആൻഡ് ബി.ഡി.- 237: 60 ശതമാനം മാർക്കോടെ അംഗീകൃത സ്ഥാപനത്തിൽനിന്ന് ബിരുദം.

മെക്കാനിക്കൽ- 3: 60 ശതമാനം മാർക്കോടെ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ മാനുഫാക്ചറിങ്/ മെക്കട്രോണിക്സ്/ പ്രൊഡക്ഷൻ/ ഓട്ടോമൊബൈൽ/ ഇൻസ്ട്രുമെന്റേഷൻ മൂന്നുവർഷത്തെ ഡിപ്ലോമ.

ജൂനിയർ എക്സിക്യുട്ടീവ്- 521

ഇലക്ട്രിക്- 135: പത്താംക്ലാസും 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ/ ഇലക്ട്രീഷ്യൻ/ വയർമാൻ/ ഇലക്ട്രോണിക്സ് രണ്ടുവർഷത്തെ ഐ.ടി.ഐ./ അപ്രന്റിസ്ഷിപ്പ്.

സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ- 147: പത്താംക്ലാസും 60 ശതമാനം മാർക്കോടെ ഇലക്ട്രോണിക്സ്/ കമ്യൂണിക്കേഷൻ/ ഇൻഫർമേഷൻ ടെക്നോളജി/ ടി.വി. ആൻഡ് റേഡിയോ/ ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ/ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/ അപ്ലൈഡ് ഇലക്ട്രോണിക്സ്/ ഡിജിറ്റൽ ഇലക്ട്രോണിക്സ്/ പവർ ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ/ കംപ്യൂട്ടർ നെറ്റ്വർക്കിങ്/ ഡേറ്റാ നെറ്റ്വർക്കിങ് രണ്ടുവർഷത്തെ ഐ.ടി.ഐ./അപ്രന്റിസ്ഷിപ്പ്.

ഓപ്പറേഷൻ ആൻഡ് ബി.ഡി.- 225: പത്താംക്ലാസും 60 ശതമാനം മാർക്കോടെ ഏതെങ്കിലും ട്രേഡിൽ രണ്ടുവർഷത്തെ ഐ.ടി.ഐ./ അപ്രന്റിസ്ഷിപ്പ്.

മെക്കാനിക്കൽ- 14: പത്താംക്ലാസും 60 ശതമാനം മാർക്കോടെ ഫിറ്റർ/ ഇലക്ട്രീഷ്യൻ/ മോട്ടോർ മെക്കാനിക്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ ഐ.ടി.ഐ./ അപ്രന്റിസ്ഷിപ്പ്.

പ്രായം: ജൂനിയർ മാനേജർ തസ്തികയിൽ 18-27 വയസ്സ്. എക്സിക്യുട്ടീവ് തസ്തികയിൽ 18-30 വയസ്സ്. ജൂനിയർ എക്സിക്യുട്ടീവ് തസ്തികയിൽ 18-30 വയസ്സ്. എസ്.സി./ എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് എക്സാമിനേഷനിലൂടെയാണ് തിരഞ്ഞെടുപ്പ്. എക്സിക്യുട്ടീവ് വിഭാഗത്തിലെ ഓപ്പറേഷൻ ആൻഡ് ബി.ഡി. ഡിസിപ്ലിനിലെ തിരഞ്ഞെടുപ്പിൽ കംപ്യൂട്ടർ ബേസ്ഡ് ആപ്റ്റിറ്റിയൂഡ് പരീക്ഷകൂടിയുണ്ടായിരിക്കും. എല്ലാ വിഭാഗത്തിലും രേഖാപരിശോധനയും മെഡിക്കൽ ടെസ്റ്റും ഉണ്ടായിരിക്കും. ജൂനിയർ മാനേജർ ലെവലിൽ അഭിമുഖവും ഉണ്ടായിരിക്കും. കേരളത്തിൽ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.dfccil.com എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: മേയ് 23.

Content Highlights: 1074 vacancies in Dedicated Freight Corridor Corporation of India Limited, apply now