തൃശ്ശൂർ കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്ലിൽ 105 അവസരം. വിവിധ കാറ്റഗറിയിലാണ് അവസരം. മെഷീൻ ഓപ്പറേറ്റർ ട്രെയിനി തസ്തികയിൽ 100 ഒഴിവുണ്ട്. തപാൽ വഴി അപേക്ഷിക്കണം.

ഷിഫ്റ്റ് ഓപ്പറേറ്റർ-5, സ്ഥിരനിയമനം.

യോഗ്യത: ബി.കോം. കോ-ഓപ്പറേഷൻ അല്ലെങ്കിൽ ബിരുദവും ജെ.ഡി.സി./എച്ച്.ഡി.സിയും ഡി.സി.എ./പി.ജി.ഡി.സി.എ.

പ്രായപരിധി: 18-36 വയസ്സ്.

മെഷീൻ ഓപ്പറേറ്റർ-100, ഒരു വർഷത്തെ പരിശീലനം.

യോഗ്യത: പത്താം ക്ലാസ്.

പ്രായപരിധി: 18-36 വയസ്സ്.

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.texfed.kerala.gov.in/www.acsm.co.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധരേഖകളുമായി The Managing Director, The Trichur Co-operative Spinning Mills Ltd, Vazhani. (P.O.) Wadakkanchery, Thrissure Dt., Kerala St. 680589 എന്ന വിലാസത്തിലേക്ക് അയയ്ക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 22.

Content Highlights: 105 vacancies in spinning mill, apply till february 22