സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ 102 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനമായിരിക്കും. 

മാനേജര്‍-1, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ ബി.ടെക്. (ഇ.സി.ഇ./ ഇ.ഇ.ഇ./ ഐ.ടി.). 15 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 45 വയസ്സ്.

മാനേജര്‍(എച്ച്.ആര്‍.) 1, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ എം.ബി.എ./ എം.എസ്.ഡബ്ല്യു. (എച്ച്.ആര്‍. സ്പെഷ്യലൈസേഷന്‍). 15 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 45 വയസ്സ്.
 
അസിസ്റ്റന്റ് മാനേജര്‍(പര്‍ച്ചേസ്)- 3, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ ബി.ടെക്., എം.ബി.എ. (ഫിനാന്‍സ്/മാര്‍ക്കറ്റിങ്). 7 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 45 വയസ്സ്.

സീനിയര്‍ എന്‍ജിനീയര്‍- 7, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇ.സി.ഇ./ ഇ.ഇ.ഇ./ ഏവിയോണിക്സ് എന്നിവയില്‍ ബി.ഇ./ ബി.ടെക്. 4 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 40 വയസ്സ്.

സീനിയര്‍ ഓഫീസര്‍ (എച്ച്.ആര്‍.)- 4, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ എം.ബി.എ./ എം.എസ്.ഡബ്ല്യു. (എച്ച്.ആര്‍. സ്പെഷ്യലൈസേഷന്‍). 4 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 40 വയസ്സ്. 

സീനിയര്‍ ഓഫീസര്‍- 2, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇ.സി.ഇ./ ഇ.ഇ.ഇ/ ഐ.ടി.യില്‍ ബി.ടെക്. 4 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 40 വയസ്സ്. 

എന്‍ജിനീയര്‍-13, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇ.സി.ഇ./ ഇ.ഇ.ഇ./ മെക്ക് ബി.ഇ./ ബി.ടെക്. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 36 വയസ്സ്.

ഓഫീസര്‍ (ഫിനാന്‍സ്)- 5, യോഗ്യത: സി.എ./ സി.എം.എ. 4 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 40 വയസ്സ്. 

എന്‍ജിനീയര്‍/ ഓഫീസര്‍ (സോഫ്റ്റ്വേര്‍ ഡെവലപ്മെന്റ്)-16, യോഗ്യത: കംപ്യൂട്ടര്‍ സയന്‍സില്‍ ബി.ഇ./ ബി.ടെക്. അല്ലെങ്കില്‍ ഫിസിക്സ്/ മാത്​സ്/ ഇലക്ട്രോണിക്സില്‍ ബി.എസ്സി., 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രോണിക്സ്/ സി.എസ്./ അപ്ലൈഡ് ഇലക്ട്രോണിക്സില്‍ ബിരുദാനന്തരബിരുദം/ എം.സി.എ. പ്രായപരിധി: 36 വയസ്സ്

എന്‍ജിനീയര്‍ ട്രെയിനി- 50, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് &കമ്മ്യൂണിക്കേഷന്‍/ അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇന്‍സ്ട്രുമെന്റേഷന്‍/ മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ സി.എസ്-ല്‍ ബി.ഇ./ ബി.ടെക്. അല്ലെങ്കില്‍ ഫിസിക്സ്/ മാത്​സ്/ ഇലക്ട്രോണിക്സ് ബി.എസ്സി., ഇലക്ട്രോണിക്സ്/ സി.എസ്./ അപ്ലൈഡ് ഇലക്ട്രോണിക്സില്‍ ബിരുദാനന്തരബിരുദം. പ്രായപരിധി: 35 വയസ്സ്.

അപേക്ഷ: www.cmdkerala.net, www.keltron.org എന്നീ വെബ്സൈറ്റുകളില്‍ വിശദമായ വിവരങ്ങള്‍ ലഭ്യമാണ്. അവസാന തീയതി: നവംബര്‍ 25.

thozhil

Content Highlights: 105 vacancies in keltron apply till november 25