മുംബൈ ആസ്ഥാനമായുള്ള രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡില്‍ 104 അപ്രന്റിസ് ഒഴിവ്. ട്രോംബൈ, താല്‍ എന്നിവിടങ്ങളിലായിരിക്കും പരിശീലനം. യോഗ്യതയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഓണ്‍ലൈനായി അപേക്ഷിക്കണം.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തില്‍. 

എക്സിക്യുട്ടീവ് എച്ച്.ആര്‍. ട്രെയിനി-10: ബിരുദവും അടിസ്ഥാന ഇംഗ്ലീഷ് പരിജ്ഞാനവും. 

അറ്റന്‍ഡന്റ് ഓപ്പറേറ്റര്‍ കെമിക്കല്‍ പ്ലാന്റ് ട്രെയിനി- 60: കെമിസ്ട്രി വിത്ത് ഫിസിക്സ്/കെമിസ്ട്രി ആന്‍ഡ് മാത്തമാറ്റിക്സ്/ബയോളജി ബി.എസ്സി. 

അക്കൗണ്ട്‌സ് എക്സിക്യുട്ടീവ്- 10: എച്ച്.എസ്സി. കൊമേഴ്സ് പാസായിരിക്കണം. അല്ലെങ്കില്‍ ബിരുദവും ഫിനാന്‍ഷ്യല്‍ സെക്ടറിലെ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ ബി.കോം./ബി.ബി.എ./ഇക്കണോമിക്സ് ബിരുദം. 

മെഡിക്കല്‍ ലാബ് ടെക്നീഷ്യന്‍ (പാത്തോളജി)- 5: സയന്‍സ് ആന്‍ഡ് മാത്തമാറ്റിക്സ് എച്ച്.എസ്സി. പാസായിരിക്കണം. 

ഡിപ്ലോമ- 19 (കെമിക്കല്‍-4, കംപ്യൂട്ടര്‍-5, ഇലക്ട്രിക്കല്‍-5, മെക്കാനിക്കല്‍-5): ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ. 

പ്രായപരിധി: 25 വയസ്സ്. മെഡിക്കല്‍ ലാബ് ട്രെയിനി തസ്തികയ്ക്ക് 21 വയസ്സ്. 

പരിശീലനം: 12 മാസം. എക്സിക്യുട്ടീവ് (എച്ച്.ആര്‍.) ട്രെയിനിക്ക് 14 മാസം. 

സ്‌റ്റൈപെന്‍ഡ്: പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് 7000 രൂപ. ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് 8000 രൂപ. ബിരുദം യോഗ്യതയുള്ളവര്‍ക്ക് 9000 രൂപ. 

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.rcfltd.com എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 7.

thozhil

Content Highlights: 104 Apprentice vacancies in Rashthriya chemicals and Fertilizers, apply now