സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്ങില്‍ 100 ഒഴിവ്. മുംബൈയിലാണ് അവസരം. പ്രോജക്ട് എന്‍ജിനീയര്‍/ ടെക്നീഷ്യന്‍ തസ്തികയിലാണ് അവസരം. കരാര്‍ നിയമനമായിരിക്കും. മുംബൈയിലാണ് നിയമനം. പരസ്യവിജ്ഞാപനനമ്പര്‍:  CDACM/Consal/1/2021.

പ്രോജക്ട് എന്‍ജിനീയര്‍- 80

യോഗ്യത: ബി.ഇ./ ബി.ടെക്./ എം.സി.എ./എം.എസ്‌സി. കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി. 40 ഒഴിവുകളിലേക്ക് 1-3 വര്‍ഷത്തെ പ്രവൃത്തിപരിചയവും മറ്റ് 40 ഒഴിവുകളിലേക്ക് 3-5 വര്‍ഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. എം.എസ്‌സി. യോഗ്യതയുള്ളവര്‍ക്ക് ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അധികമായി വേണം.  

പ്രായപരിധി: 37 വയസ്സ്. 

പ്രോജക്ട് ടെക്നീഷ്യന്‍- 20

യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി./കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ബിരുദം. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. 

പ്രായപരിധി: 30 വയസ്സ്. 

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.cdac.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 15.

thozhil

Content Highlights: 100 engineer technician vacancy in CDAC