പ്പറേഷന്‍ വാനില- ജനുവരി അവസാന വാരം ഇന്ത്യന്‍ മാധ്യമങ്ങളിലെല്ലാം ചര്‍ച്ചയായ ഒന്നാണിത്. എന്താണ് ഓപ്പറേഷന്‍ വാനില? അതിന് ഇന്ത്യന്‍ നേവിയുമായി എന്താണ് ബന്ധം? 2020-ന്റെ തുടക്കത്തില്‍ തന്നെ പ്രകൃതി ദുരന്തത്താല്‍ വലയുന്ന മഡഗാസ്‌കര്‍ ദ്വീപിനെ കൈപ്പിടിച്ചുയര്‍ത്താനുള്ള ഇന്ത്യന്‍ നാവികസേനയുടെ ദൗത്യമാണിത്. 

എന്താണ് മഡഗാസ്‌കറില്‍ സംഭവിച്ചത്?

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ദ്വീപാണ് മഡഗാസ്‌കര്‍. 2020- ജനുവരി ആദ്യവാരമുതല്‍ ആഞ്ഞടിച്ച ഡയാന്‍ കൊടുങ്കാറ്റും ശക്തമായ മഴയും ദ്വീപിനെ വെള്ളത്തിനടിയിലാക്കി. കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും 13 പേര്‍ മരിക്കുകയും 18-ലധികം ആള്‍ക്കാരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. 8,000-ത്തോളം വീടുകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. ഏകദേശം 92,000ത്തോളം ആള്‍ക്കാരെ പ്രളയം ബാധിച്ചതായാണ് കണക്ക്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ അന്തര്‍ദേശീയ പിന്തുണയഭ്യര്‍ത്ഥിച്ച് മഡഗാസ്‌കര്‍ പ്രസിഡന്റ് ആന്‍ഡ്രി രജോലീന രംഗത്തെത്തി. 

ഓപ്പറേഷന്‍ വാനില

gk & current affairs
മാതൃഭൂമി ജി.കെ ആന്‍ഡ്
കറന്റ് അഫയേഴ്‌സ് മാസിക വാങ്ങാം

മഡഗാസ്‌കറിലെ ഡയാന്‍ കൊടുങ്കാറ്റിലും പ്രളയത്തലും ഒറ്റപ്പെട്ട ജനങ്ങളെ രക്ഷിക്കുന്നതിന്റെ ഭാഗമായുള്ള ഇന്ത്യന്‍ നാവികസേനയുടെ രക്ഷാ ദൗത്യമാണ് ഓപ്പറേഷന്‍ വാനില. ഐ.എന്‍.എസ് ഐരാവത് പടക്കപ്പലില്‍ സേഷ്യല്‍സ്-മഡഗാസ്‌കര്‍ റൂട്ടിലാണ് ഇന്ത്യന്‍ നാവിക സേനയുടെ സഞ്ചാരം. ഭക്ഷണം, വസ്ത്രങ്ങള്‍, അടിയന്തിര വൈദ്യ സഹായം, താല്‍ക്കാലിക ടെന്റുകള്‍, വലിയതും ചെറിയതുമായ ബോട്ടുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോടെയാണ് ഐരാവതിന്റെ യാത്ര. 

ഐ.എന്‍.എസ് ഐരാവത് 

ശാര്‍ദുല്‍ ക്ലാസ്സിലുള്ള ഇന്ത്യന്‍ നേവിയുടെ മൂന്നാമത്തെ യുദ്ധക്കപ്പലാണിത്. കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനീയേഴ്‌സാണിത് നിര്‍മിച്ചത്. 2009 മേയ് മാസം മുതല്‍ വിശാഖപട്ടണത്തിലെ നാവികസേനാ ആസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു. 

Content Highlights: Operation Vanilla and Indian Navy