ഹിരാകാശത്തിന്റെ അനന്തതയിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കാന്‍ ഐ.എസ്.ആര്‍.ഒ ആരംഭിച്ച ഗഗന്‍യാന്‍ പദ്ധതിയിലേക്ക് നാല് യാത്രികരെ തിരഞ്ഞെടുത്ത വാര്‍ത്ത എല്ലാവരും അറിഞ്ഞു കാണുമല്ലോ. ബഹിരാകാശ രംഗത്ത് വന്‍ കുതിപ്പാകാനൊരുങ്ങുന്ന ഈ പദ്ധതിക്കൊപ്പം വാര്‍ത്താവിനിമയ, ഭൗമനിരീക്ഷണ ഉപഗ്രഹങ്ങള്‍, ചന്ദ്രയാന്‍ മൂന്ന്, പുനരുപയോഗ്യ റോക്കറ്റ്, മിനി റോക്കറ്റ്, സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ആദിത്യ, തുടങ്ങിയ പദ്ധതികളുമായി ഐ.എസ്.ആര്‍.ഒ. മുന്നോട്ട് പോകുകയാണ്. അറിയാം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന് പുതിയമാനമൊരുക്കുന്ന പദ്ധതികളെക്കുറിച്ച്. 

ഗഗന്‍യാന്‍

 • 2018 ഓഗസ്റ്റ്‌ 15-നാണ് ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന 'ഗഗന്‍യാന്‍' ദൗത്യത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുന്നത്. 2022-ഓടെ ദൗത്യം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 
 • 2021 ഡിസംബറില്‍ മനുഷ്യനില്ലാത്ത പേടകം ബഹിരാകാശത്ത് എത്തിച്ച് തിരിച്ചിറക്കി രണ്ടു തവണ പരീക്ഷണം നടത്തും. 
 • പരീക്ഷണം വിജയിച്ചാല്‍ നാല് ബഹിരാകാശ യാത്രികരുമായി ഗഗന്‍യാന്‍ കുതിക്കും. ഏഴ് ദിവസമെങ്കിലും ഇവരെ ബഹിരാകാശത്ത് താമസിപ്പിക്കും. 10,000 കോടിയാണ് ദൗത്യത്തിന്റെ ചിലവ്. 
 • റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമായി കൈകോര്‍ത്താണ് ഐ.എസ്.ആര്‍.ഒ ദൗത്യം. ഇതിനായി രൂപവത്കരിച്ച ഹ്യൂമണ്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിന്റെ ഡയറക്ടര്‍ കോട്ടയം കോത്തനല്ലൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ നായരാണ്. ആലപ്പുഴ സ്വദേശി ആര്‍. ഹട്ടനാണ് പ്രൊജക്ട് ഡയറക്ടര്‍.

ചന്ദ്രയാന്‍-3

 • ചന്ദ്രയാന്‍ രണ്ടിലെ പോരായ്മകള്‍ പരിഹരിച്ച് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ 2021-ഓടെ ഇറങ്ങാന്‍ ലക്ഷ്യം വെക്കുന്നു. 
 • ലാന്‍ഡറും റോവറും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും അടങ്ങിയതാകും പേടകം. ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്റര്‍ പ്രയോജനപ്പെടുത്തും. 
 • തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ എസ്. സോമനാഥിന്റെ അധ്യക്ഷതയിലുള്ള ഉന്നതതലസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ദൗത്യം.

ആദിത്യ. എല്‍ 1

 • സൂര്യന്റെ അന്തരീക്ഷത്തെക്കുറിച്ചും പുറം പാളിയായ കൊറോണയെക്കുറിച്ചും പഠിക്കാനുള്ള ദൗത്യം. 2020 മധ്യത്തോടെ വിക്ഷേപിക്കുകയാണ് ലക്ഷ്യം. 
 • പി.എസ്.എല്‍.വി റോക്കറ്റ് ഉപയോഗിച്ചാണ് പേടകത്തെ ലക്ഷ്യസ്ഥാനത്തെത്തിക്കുക. ഏകദേശം 400 കിലോഗ്രാം ഭാരമുണ്ടാകും പേടകത്തിന്. 

പുനരുപയോഗ്യ റോക്കറ്റ്

 • 2021 ആദ്യപകുതിയോടെ പുനരുപയോഗ റോക്കറ്റ് വിക്ഷേപണം നടത്താനാണ് പദ്ധതി. 
 • സ്‌പേസ് ഷട്ടില്‍ മാതൃകയിലായിരിക്കും റോക്കറ്റിന്റെ രണ്ടാംഘട്ടം നിര്‍മിക്കുന്നത്. ഇതിനൊപ്പം ഭാരം കുറഞ്ഞ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനുള്ള മിനി റോക്കറ്റ് വിക്ഷേപണവും പരീക്ഷിക്കും. 

മംഗള്‍യാന്‍-2 (മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍-2)

 • വിജയകരമായ മംഗള്‍യാന്‍-1 ദൗത്യത്തിന് ശേഷം 2022-2023ല്‍ ഐ.എസ്.ആര്‍.ഒ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയാണിത്. 
 • മംഗള്‍യാന്‍ ഒന്ന് പോലെ തന്നെ ലാന്‍ഡറോ റോവറോ ഇല്ലാതെ ചൊവ്വയെ പരിക്രമണം ചെയ്യുകയാണ് ഈ ദൗത്യത്തിന്റെയും ലക്ഷ്യം. 
 • ഫ്രഞ്ച് സി.എന്‍.ഇ.എസ് ബഹിരാകാശ ഏജന്‍സിയുമായി കൈകോര്‍ത്ത് മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവര്‍ ഇതുവരെ ദൗത്യത്തിന്റെ ഭാഗമായിട്ടില്ല. 

ശുക്രയാന്‍ (മിഷന്‍ വീനസ്)

 • ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ശുക്രനെപ്പറ്റി പഠിക്കാന്‍ 2023-2025 ഓടെ ഈ ഓര്‍ബിറ്റര്‍ വിക്ഷേപിക്കും. 
 • ശുക്രന്റെ അന്തരീക്ഷവും സൗരക്കാറ്റും പഠിക്കുകയാണ് ഓര്‍ബിറ്ററിന്റെ ലക്ഷ്യം. 

ആസ്‌ട്രോസാറ്റ്-2

 • പുത്തന്‍ ഗ്രഹങ്ങളെ കണ്ടെത്താനും പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാനുമുള്ള ഐ.എസ്.ആര്‍.ഒ ദൗത്യം. 

ഇന്ത്യന്‍ സ്‌പേസ് സ്റ്റേഷന്‍

 • ഇന്ത്യ നിര്‍മിക്കുന്ന ഇന്ത്യന്‍ബഹിരാകാശ നിലയമാണ് ഐ.എസ്.ആര്‍.ഒ ലക്ഷ്യം വെക്കുന്ന മറ്റൊരു പ്രധാന പദ്ധതി. 
 • അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷന്റെ പ്രവര്‍ത്തനം 2028-ല്‍ നിലയ്ക്കുന്ന സാഹചര്യത്തില്‍ 2025 ഓടെ സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ് ലക്ഷ്യം. 
 • 20 ടണ്ണോളം ഭാരം വരുന്ന 15-20 ദിവസം വരെ ബഹിരാകാശ യാത്രികരെ താമസിപ്പിക്കാന്‍ സാധ്യതയുള്ള സ്‌പേസ് സ്റ്റേഷനാണ് ലക്ഷ്യം. 

ഐ.എസ്.ആര്‍.ഒ വിജയ ദൗത്യങ്ങളില്‍ ചിലത്

 •  1975  ഏപ്രില്‍ 19ന് ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട സോവിയേറ്റ് യൂണിയന്‍ വിക്ഷേപിച്ചു.
 • 1980 ജൂലൈ 18ന് ആദ്യമായി ഇന്ത്യന്‍ നിര്‍മിത വിക്ഷേപണ വാഹനമായ എസ്.എല്‍.വി-3 ഉപയോഗിച്ച് കൃത്രിമോപഗ്രഹമായ രോഹിണി വിക്ഷേപിച്ചു.
 • 1992 മേയ് 20ന് ഓഗ്മെന്റഡ് സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എ.എസ്.എല്‍.വി), ഇന്‍സാറ്റ്-2എ എന്നിവ വിക്ഷേപിച്ചു. 
 •  2008 ഒക്ടോബര്‍ 22-ന് ചന്ദ്രയാന്‍-1 വിക്ഷേപിച്ചു.  ഇന്ത്യയ്ക്ക പുറമേ യു.എസ്.എ, യു.കെ, ജര്‍മനി, സ്വീഡന്‍, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളുടെ ഉപകണങ്ങളുമായിട്ടായിരുന്നു ചന്ദ്രയാന്‍ ഒന്നിന്റെ യാത്ര. 
 •  2012 സെപ്റ്റംബര്‍ 9-ന് ഐ.എസ്.ആര്‍.ഒയുടെ നൂറാം ബഹിരാകാശ ദൗത്യം പി.എസ്.എല്‍.വി സി-21 റോക്കറ്റിന്റെ സഹായത്തോടെ നടന്നു. 
 •  2013 നവംബര്‍ 5ന് ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ വാഹനമായ മംഗള്‍യാന്‍ (മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍) വിക്ഷേപിച്ചു. 2014 സെപ്റ്റംബര്‍ 24ന് ചൊവ്വയുടെ ഭ്രമണ പഥത്തില്‍ എത്തിച്ചേര്‍ന്നു. അങ്ങനെ ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വയുടെ ഭ്രമണ പഥത്തില്‍ എത്തുന്ന ആദ്യ രാജ്യമായി ഇന്ത്യമാറി. 
 • 2015 ഫെബ്രുവരി 15-ന് പി.എസ്.എല്‍.വി-സി37 റോക്കറ്റ് ഉപയോഗിച്ച് ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങളെ വിക്ഷേപിച്ചു. 
 •  2017 ജൂണ്‍ 5ന് ഐ.എസ്.ആര്‍.ഒയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റായ ജി.എസ്.എല്‍.വി മാര്‍ക്ക് III (ജിയോസിക്രണസ് സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍-മാര്‍ക്ക് III) ഉപയോഗിച്ച് ആശയ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-19 വിക്ഷേപിച്ചു. 
 • 2018 നവംബര്‍ 14ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് 3423 കിലോഗ്രാം ഭാരമുള്ള ആശയ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-29 ഉപഗ്രഹത്തെ വിക്ഷേപിച്ചു. 

പരാജയപ്പെട്ട ദൗത്യങ്ങളില്‍ ചിലത് 

 • ഏഴുവര്‍ഷത്തെ ദൗത്യം ലക്ഷ്യമിട്ട് 1982 ഏപ്രില്‍ 10ന് വിക്ഷേപിച്ച ഇന്‍സാറ്റ്-1എ 18 മാസത്തിന് ശേഷം പ്രവര്‍ത്തന രഹിതമായി
 • എ.എസ്.എല്‍.വി ഉപയോഗിച്ച് ഭൂമിയുടെ ഉപഗ്രഹത്തിലേക്ക് എസ്ആര്‍ഒഎസ്എസ്-1 നെ എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടു
 • 1997 ജൂണ്‍ 4ന് വിക്ഷേപിച്ച ഇന്‍സാറ്റ്-2ഡി ഓക്ടോബര്‍ 4ന് പ്രവര്‍ത്തന രഹിതമായി. 
 • 2017 ആഗസ്റ്റ് 31ന് ഐ.ആര്‍.എന്‍.എസ്.എസ്-1എച്ച് ഉപഗ്രഹത്തെ വിക്ഷേപിക്കാനായി നടത്തിയ പി.എസ്.എല്‍.വി സി39 ന്റെ 41- ാമത് ദൗത്യം വിജയകരമായില്ല. 
 • 2019  ജൂലൈ 22-ന് ജി.എസ്.എല്‍.വി മാര്‍ക്ക് III ഉപയോഗിച്ച് വിക്ഷേപിച്ച ചന്ദ്രയാന്‍-2 ലെ വിക്രം ലാന്‍ഡറിന് ആശയവിനിമയം നഷ്ടമായി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങാനാണ് പദ്ധതി ലക്ഷ്യമിട്ടത്. 

GK & CA

ജി.കെ & കറന്റ് അഫയേഴ്‌സ് മാസിക വാങ്ങാം

Content Highlights: ISRO's Future Missions; Sun mission, Gaganyaan test, Chandrayaan3, Mangalyaan2