യുവ ഗവേഷകരെ സാമൂഹ്യവികസനമേഖലകളിലേക്ക് ആകര്‍ഷിക്കുന്നതിന് കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയം നടപ്പാക്കിവരുന്ന സ്‌കീം ഫോര്‍ യങ് സയന്റിസ്റ്റ്‌സ് ആന്‍ഡ് ടെക്‌നോളജിസ്റ്റി (സിസ്റ്റ്) ലേക്ക് പ്രൊപ്പോസലുകള്‍ നല്‍കാം.

പദ്ധതിയിലൂടെ ഇവരുടെ സേവനം സാമൂഹ്യസാമ്പത്തിക വികസനത്തിനും സുസ്ഥിരവികസനത്തിനും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. നിശ്ചിതമേഖലകളിലെ നൂതനമായ ശാസ്ത്ര, സാങ്കേതിക ആശയങ്ങള്‍ പ്രോജക്ട് നിര്‍ദേശരൂപത്തില്‍ യുവഗവേഷകര്‍ക്ക് നല്‍കാം.

മേഖലകള്‍

കാര്‍ഷികം ,ഗ്രാമീണവികസനം ,ദുരന്തനിര്‍വഹണം, ആരോഗ്യം എന്നീ മേഖലകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, ഐ.ഒ.ടി. രീതികള്‍ മൂല്യവര്‍ധിത ആഹാരപദാര്‍ഥങ്ങള്‍ ചെടികള്‍ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ ഉത്പന്നങ്ങള്‍, പരമ്പരാഗത വിജ്ഞാന സംവിധാനങ്ങളുടെ ശാസ്ത്രീയ ഉപയോഗക്ഷമത, നിലവാരം ഉയര്‍ത്തല്‍ ചെലവുകുറഞ്ഞ ഗുണപ്രദമായ ആരോഗ്യശുചിത്വ രീതികള്‍ രോഗനിര്‍ണയത്തിനും മേല്‍നോട്ടത്തിനും ഫലപ്രദമായ തദ്ദേശീയരീതികള്‍ പ്രകൃതിവിഭവ അധിഷ്ഠിതമായ ഉപജീവന സംവിധാനങ്ങള്‍ കാര്‍ഷിക ഉപകരണങ്ങളും ഉത്പന്നങ്ങളും വരുമാനം വര്‍ധിപ്പിക്കുന്ന കാര്‍ഷികരീതികള്‍ പരിസ്ഥിതി സുസ്ഥിരതയും പുതുക്കാവുന്ന ഊര്‍ജവും അഡിറ്റീവ് മാനുഫാക്ചറിങ്

അപേക്ഷ

പ്രൊപ്പോസലുകള്‍ നവംബര്‍ 30നകം onlinedst.gov.in വഴി നല്‍കണം. പ്രോജക്ട് കാലാവധി മൂന്നുവര്‍ഷം കവിയരുത്. പ്രൊപ്പോസല്‍ dst.gov.in ലെ വിജ്ഞാപനത്തില്‍ നല്‍കിയ വിലാസത്തില്‍ തപാലില്‍ അയക്കണം.

Content Highlights: Young Scientists and Technologist Scheme