ഉയര്‍ന്ന ശമ്പളം, സമ്മര്‍ദമില്ല, കുറഞ്ഞ ജോലിസമയം...നഴ്‌സുമാരുടെ അക്കരെപ്പോക്കിന് പിന്നില്‍ | പരമ്പര 3


അഞ്ജന ഉണ്ണിക്കൃഷ്ണൻ

പരമ്പര- അക്കരപ്പച്ച തേടി യുവകേരളം- 02

പ്രതീകാത്മകചിത്രം | photo:canva.com

വിദ്യാസമ്പന്നരായ, ​ഏറെ കഴിവുള്ള ചെറുപ്പക്കാരുടെ നാടാണ് കേരളം. ലോകത്തിലെ പല മുൻനിരകമ്പനികളെയും നയിക്കുന്നതിൽ നമ്മുടെ മിടുക്കരുടെ പങ്ക് വിലമതിക്കാനാവാത്തതാണ്. എന്നാൽ, ആരോഗ്യം, ശാസ്ത്രഗവേഷണം, ഐ.ടി., എൻജിനിയറിങ് തുടങ്ങിയ മേഖലകളിൽനിന്ന് വിദഗ്ധരുടെ കാലങ്ങളായുള്ള പുറത്തേക്കുപോക്ക് കേരളത്തിന് വലിയ വെല്ലുവിളിയാകുമെന്ന് ആശങ്കയുണ്ട്

കണക്കുകൾപ്രകാരം, ലോകത്തിലെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്റെ എഴുപതു ശതമാനം സംഭാവന നൽകുന്ന പതിനൊന്നു രാഷ്ട്രങ്ങളിൽ ഒമ്പതെണ്ണത്തിൽ 2030 ആകുമ്പോഴേക്കും നൈപുണ്യശേഷിയുള്ള തൊഴിലാളികളുടെ കുറവുണ്ടാകും. ജർമനിയിൽ 23 ശതമാനത്തിന്റെയും ചൈനയിൽ മൂന്നു ശതമാനത്തിന്റെയും കുറവാണ് പ്രതീക്ഷിക്കുന്നത്. തൊഴിൽ െെനപുണിയിലെ ആ കുറവ് നികത്താൻ അവസരങ്ങളുടെ വാതിലുകൾ തുറന്നിട്ട് വിദേശരാഷ്ട്രങ്ങൾ നമ്മുടെ യുവാക്കളെ ക്ഷണിക്കും. 2030 ആകുമ്പോൾ 14 കോടി കോളേജ് വിദ്യാർഥികളെ ഉൾക്കൊള്ളുന്ന, ഏറ്റവുമധികം യുവാക്കളുള്ള രാജ്യമാകും ഇന്ത്യ. ആ യൗവനം രാജ്യത്തിന് ഗുണപ്രദമായ രീതിയിൽ വിനിയോഗിക്കണമെങ്കിൽ ‘കുടിയേറ്റം’ എന്ന വിഷയത്തെ വളരെ ശ്രദ്ധയോടെ സമീപിക്കേണ്ടതുണ്ട്.കുറയുന്ന ഗൾഫ് വരുമാനം
ഒരു കാലത്ത് ഗൾഫ് മലയാളികളായിരുന്നു കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല്. 1970-കളിൽനിന്ന് ഇക്കാണുന്ന നിലയിലേക്ക് കേരളം വളർന്നത് ഗൾഫ് പ്രവാസത്തിന്റെകൂടി ഗുണഫലമായാണ്. എന്നാൽ, 2013-നുശേഷം ഗൾഫ് പ്രവാസം കുറഞ്ഞു. കോവിഡനന്തരം കൂടുതൽ ഇടിവുണ്ടായി.എന്താണ് ഗൾഫ് കുടിയേറ്റവും യൂറോപ്യൻ കുടിയേറ്റവും തമ്മിൽ വ്യത്യാസം? യൂറോപ്പിലേക്ക് കുടിയേറുന്നവർ നാട്ടിലേക്ക് മടക്കം ആഗ്രഹിക്കുന്നില്ല. അവിടെത്തന്നെ ജോലിചെയ്ത്, സമ്പാദിച്ച്, അവിടെത്തന്നെ മുതൽമുടക്കാൻ ആഗ്രഹിക്കുന്നവരാണ് ഏറെയും. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിന് കാര്യമായ സാമ്പത്തികനേട്ടമില്ല. ഇപ്പോൾ ലഭിക്കുന്നുണ്ടെങ്കിൽത്തന്നെ, അത് ദീർഘകാലത്തേക്കെന്ന് കരുതാനാവില്ല. ഈ തലമുറയ്ക്ക് കേരളത്തിലുള്ള വേരറ്റു കഴിഞ്ഞാൽ അത് പൂർണമായും നിലയ്ക്കും.

നഴ്സിങ് മേഖലയിലെ ‘കൂട്ടപ്പലായനം’
ഉയർന്ന പ്രതിഫലംതന്നെയാണ് നഴ്സുമാരെ കേരളത്തിൽനിന്ന് വിമാനംകയറാൻ പ്രേരിപ്പിക്കുന്ന മുഖ്യഘടകം. കോവിഡനന്തരം ഈ ‘നാടുവിടൽ’ മുമ്പെങ്ങുമില്ലാത്തവിധം കൂടി. പെരുകുന്ന രോഗങ്ങളും ജനസംഖ്യാവർധനയും ആതുരസേവനരംഗത്തെ മാനവവിഭവശേഷി വർധിപ്പിക്കാൻ ലോകരാജ്യങ്ങളെ പ്രേരിപ്പിക്കുന്നു. പല രാജ്യങ്ങളും ഓരോവർഷവും നഴ്സിങ് മേഖലയിൽ പതിനായിരക്കണക്കിന് തസ്തികകളാണ് സൃഷ്ടിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ നഴ്സുമാരുള്ള രാജ്യങ്ങൾ ഫിലിപ്പീൻസും ഇന്ത്യയുമാണ്. തൊഴിൽപരമായുള്ള വൈദഗ്ധ്യവും രോഗികളോട് സ്നേഹത്തോടെയും കരുതലോടെയുമുള്ള പെരുമാറ്റവുമാണ് കേരളത്തിലെ നഴ്സുമാർക്ക് ആഗോളതലത്തിൽ ഇത്രയേറെ ഡിമാൻഡുണ്ടാകാൻ കാരണം.

പ്രതിവർഷം ഇന്ത്യയിൽ 25,000 മുതൽ 30,000 പേർ നഴ്സിങ് പഠിച്ചിറങ്ങുന്നുണ്ട്. ഇന്ത്യയിൽനിന്നാണ് ഏറ്റവും കൂടുതൽപേർ വിദേശത്ത് ജോലിക്കുപോകുന്നത്. അതിൽ ഭൂരിഭാഗവും കേരളത്തിൽനിന്നാണ്. കോവിഡിനുമുമ്പ് ഓരോ വർഷവും വിദേശത്തേക്ക് പോയിരുന്ന നഴ്സുമാരുടെ എണ്ണം പരമാവധി 12,000 ആണ്. ശേഷം അത് 25,000 ആയി.

Also Read
പരമ്പര- അക്കരപ്പച്ച തേടി യുവകേരളം- 02

തൊഴിലില്ലായ്മ, സദാചാര കാഴ്ചപ്പാടുകൾ, അധിക്ഷേപങ്ങൾ ...

പരമ്പര

10 വർഷം മുൻപ് വിദേശകൺസൾട്ടൻസികൾ 50-ൽതാഴെ, ...

നഴ്സുമാർക്ക് പ്രിയം

  • യു.കെ.
  • കാനഡ
  • അയർലൻഡ്
  • ഓസ്ട്രേലിയ
  • ന്യൂസീലൻഡ്
ഒരുദിവസത്തെ ജോലി ഒരു മാസത്തെ ശമ്പളം
ഇരുപത്തിനാലു മണിക്കൂർ ജോലിചെയ്താലും മാസാവസാനം കേരളത്തിലെ നഴ്സുമാർക്ക് കിട്ടുന്നത് പരമാവധി 25,000 രൂപ. എന്നാൽ, പല വിദേശരാജ്യങ്ങളിലും വേണമെങ്കിൽ ഈ പണം ഒറ്റദിവസത്തെ ജോലിയിൽനിന്ന് കിട്ടും. കാനഡയിൽ ഒരു മണിക്കൂർ ജോലിചെയ്താൽ നഴ്സിന് 55 ഡോളറാണ് ശമ്പളം. നാട്ടിലെ 3000 രൂപ. ഇങ്ങനെ മാസം രണ്ടുലക്ഷം രൂപ മുതൽ അഞ്ചുലക്ഷം രൂപവരെ സമ്പാദിക്കുന്നവരുണ്ട്. മാസം 30-40 മണിക്കൂർ മാത്രം ജോലിചെയ്താൽ മതി. മികച്ച ശമ്പളത്തിനു പുറമേ കുറഞ്ഞ ജോലി സമ്മർദവും ഒന്നരവർഷംവരെ ശമ്പളത്തോടു കൂടിയ പ്രസവാവധിയും.

2024-ൽ ലക്ഷം അവസരങ്ങൾ
കോവിഡനന്തരം വിദേശ രാജ്യങ്ങൾ പലരും നഴ്സുമാരുടെ എണ്ണം വർധിപ്പിച്ചു. യു.കെ.യിലേക്കാണ് ഏറ്റവും കൂടുതൽ നഴ്സുമാർ പറക്കുന്നത്. 2024 ആകുമ്പോഴേക്കും യു.കെ.യ്ക്ക് 50,000 നഴ്സുമാരെ ആവശ്യമുണ്ടെന്നാണ് നാഷണൽ ഹെൽത്ത് സർവീസ് (എൻ.എച്ച്.എസ്.) സൂചിപ്പിക്കുന്നത്. ജർമനി-രണ്ടരലക്ഷം, കാനഡ-50,000, ജപ്പാൻ -40000, ഓസ്ട്രേലിയ-35000, ഫിൻലൻഡ്‌-15000 എന്നിങ്ങനെ നഴ്സുമാരെ ആവശ്യമായിവരും. പ്രവൃത്തിപരിചയംപോലും ആവശ്യപ്പെടാതെയാണ് മിക്ക രാജ്യങ്ങളും ഇവരെ റിക്രൂട്ട് ചെയ്യുന്നത്.

നഴ്സിനെക്കാത്ത് ആറുമണിക്കൂർ
കിഡ്നി സംബന്ധമായ ശസ്ത്രക്രിയയ്ക്കുശേഷം എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ കായംകുളം സ്വദേശിയായ മുപ്പതുകാരൻ നഴ്സിനെ കാത്തിരുന്നത് നീണ്ട ആറുമണിക്കൂറാണ്. വൈകിയതിനെക്കുറിച്ചന്വേഷിച്ചപ്പോൾ, പരാതിപ്പെടരുത്, എനിക്ക് എന്താ ചെയ്യേണ്ടതെന്ന് അറിയില്ലെന്നായിരുന്നു മറുപടി. ആശുപത്രിയിൽ മുതിർന്ന നഴ്സുമാർ ആരുമില്ലെന്നും സങ്കടപ്പെട്ടു.

പരിചയസമ്പത്തുള്ള നഴ്സുമാരുടെ അഭാവംകാരണം കേരളത്തിലെ പല ആശുപത്രികളിലും ദിവസേന പല രോഗികളും ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകുന്നുണ്ടാകും. അത്തരം വാർത്തകൾ പുറം ലോകത്തെത്തുന്നില്ലെന്നും മാത്രം.

വിദേശവിദ്യാർഥികളെ ആകർഷിക്കണം
ഒട്ടുമിക്ക രാജ്യങ്ങളിലും വിദ്യാഭ്യാസാവശ്യങ്ങൾക്കായി പുറത്തേക്കുപോകുന്നവരുടെ അഭാവം നികത്തുംവിധം മറ്റുരാജ്യങ്ങളിൽനിന്നുള്ളവരുടെ വരവ്‌ സമതുലനാവസ്ഥ സൃഷ്ടിക്കുന്നുണ്ടെങ്കിൽ കേരളത്തിൽ അതുണ്ടാവുന്നില്ല. ചൈനയിലെ വിവിധ സർവകലാശാലകളിലേക്ക് പഠനാവശ്യത്തിനായി ഓരോ വർഷവുമെത്തുന്ന വിദേശവിദ്യാർഥികളുടെ എണ്ണം പുറത്തേക്കുപോകുന്നവരുടെ എണ്ണത്തിന്റെ പകുതിയിലേറെയാണ്. അതുകൊണ്ട് ഇത്തരം രാജ്യങ്ങൾക്കൊന്നും വിദ്യാർഥികുടിയേറ്റം സാമ്പത്തികച്ചോർച്ചയുണ്ടാക്കുന്നില്ല. കേരളത്തിലേക്ക് വിദ്യാർഥികുടിയേറ്റം ഉണ്ടാകുന്നില്ല.

മസ്തിഷ്കചോർച്ച
വി
ദഗ്ധരായ ആളുകൾ കൂട്ടത്തോടെ മറ്റൊരുരാജ്യത്തേക്ക് പോകുമ്പോൾ, മാതൃരാജ്യത്തിനുണ്ടാകുന്ന ബൗദ്ധികമായ നഷ്ടമാണ്‌ മസ്തിഷ്കച്ചോർച്ച അഥവാ ബ്രെയ്ൻ ഡ്രെയ്ൻ.

നഴ്സുമാരുടെ അവസരം തടയരുത്
നഴ്സുമാരോട് വിദേശത്തേക്ക് പോകരുതെന്ന് പറയുന്നതിൽ ഒരു അർഥവുമില്ല. കാരണം കേരളത്തിൽ ഇപ്പോഴുള്ള ശമ്പളവും ആനുകൂല്യങ്ങളും പോലും നേടിയെടുക്കാൻ ഒട്ടേറെ സമരങ്ങൾ അവർക്ക് നടത്തേണ്ടിവന്നിട്ടുണ്ട്. മെച്ചപ്പെട്ട ശമ്പളവും തൊഴിൽ അന്തരീക്ഷവും ഒരുക്കുക എന്നതാണ് മാനേജ്മെന്റും സർക്കാരും ചെയ്യേണ്ടത്. കേരളത്തിലെ നഴ്സിങ് സീറ്റുകളുടെ എണ്ണം വർധിപ്പിച്ച് കൂടുതൽ വിദ്യാർഥികൾക്ക് അവസരം സൃഷ്ടിക്കുകയും വേണം.
- ജിതിൻ ലോഹി, ഇന്റർനാഷണൽ കോ-ഓർഡിനേറ്റർ, യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ.)

വേതനം വർധിപ്പിക്കാൻ പരിമിതിയുണ്ട്
കേരളത്തിലെ നഴ്സുമാരുടെ ശമ്പളം വർധിപ്പിക്കുന്നതിന് പരിമിതികളുണ്ട്. വിദേശരാജ്യങ്ങൾ കൂടുതൽ ശമ്പളം വാഗ്ദാനം ചെയ്യുമ്പോൾ പലരും രാജ്യം വിടുന്നു. അതിന്റെ പേരിൽ നഴ്സുമാരെ കുറ്റംപറയാൻ സാധിക്കില്ല. എന്നാൽ, വിദേശ രാജ്യങ്ങളെപ്പോലെ ശമ്പളം കൂട്ടുകയെന്നത് ഇവിടെ പ്രായോഗികവുമല്ല. പരിചയസമ്പന്നരായ നഴ്സുമാരുടെ വലിയ ക്ഷാമം കേരളത്തിലുണ്ട്. ഇത് പരിഹരിക്കാൻ സ്വകാര്യ മേഖലയിലെ ആശുപത്രികൾക്ക് സാധിക്കില്ല. എം.ബി.ബി.എസ്. സീറ്റുകൾ കുറച്ച് നഴ്സിങ് സീറ്റുകൾ വർധിപ്പിക്കാൻ നടപടിയുണ്ടാവണം.
- ഡോ. സുൽഫി നൂഹ്, സംസ്ഥാന പ്രസിഡന്റ്, ഐ.എം.എ.

യുവാക്കളുടെ ആവശ്യങ്ങൾക്കും ­അഭിലാഷങ്ങൾക്കുമനുസരിച്ച് പുതിയ കേരളാമോഡൽ തീർക്കേണ്ട സമയമാണിത്. ­മാറ്റംവേണ്ടത് വിദ്യാഭ്യാസരംഗത്തുമാത്രമോ? അതിനെക്കുറിച്ച് അടുത്ത ലക്കം

Content Highlights: migration, study abroad, kerala education, higher education, foreign study, visa UK, latest news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain
Live

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented