'വൈക്കം വീരര്‍' എന്ന് വിളിക്കപ്പെട്ടതാര് ? വൈക്കം സത്യാഗ്രഹം പി.എസ്.സി.പരീക്ഷാ ചോദ്യങ്ങള്‍


3 min read
Read later
Print
Share

.

വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് പി.എസ്.സി. പരീക്ഷകള്‍ക്ക് വരാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍

 1. ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തില്‍ നടന്ന സമരങ്ങളില്‍ ഏറ്റവുമധികം അഖിലേന്ത്യാ ശ്രദ്ധ നേടിയ സമരമായി അറിയപ്പെടുന്നതേത്? വൈക്കം സത്യാഗ്രഹം
 2. അയിത്താചാരത്തിനെതിരായി ഇന്ത്യയില്‍ നടന്ന ആദ്യത്തെ സത്യാഗ്രഹസമരമായി അറിയപ്പെടുന്നതേത്? വൈക്കം സത്യാഗ്രഹം
 3. വൈക്കം സത്യാഗ്രഹം നടന്ന കാലയളവ്: 1924-25
 4. വൈക്കം മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്? കോട്ടയം
 5. വൈക്കം സത്യാഗ്രഹത്തിന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു? വൈക്കം മഹാദേവക്ഷേത്രത്തിന്റെ സമീപത്തുള്ള റോഡുകളിലൂടെ അവര്‍ണഹിന്ദുക്കള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കല്‍
 6. വൈക്കം സത്യാഗ്രഹം സംഘടിപ്പിക്കാന്‍ മുന്‍കൈയെടുത്ത നേതാവാര്? ടി.കെ. മാധവന്‍
 7. അയിത്തോച്ചാടന നടപടികള്‍ ആസൂത്രണം ചെയ്യാന്‍ കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി 1924 ജനുവരി 24-ന് യോഗം ചേര്‍ന്നതെവിടെ? എറണാകുളം
 8. അയിത്തത്തിനെതിരായ പ്രചാരണത്തിനുണ്ടാക്കിയ കോണ്‍ഗ്രസ് കമ്മിറ്റി ഏതുപേരില്‍ അറിയപ്പെട്ടു? കോണ്‍ഗ്രസ് ഡെപ്യൂട്ടേഷന്‍
 9. കോണ്‍ഗ്രസ് ഡെപ്യൂട്ടേഷനിലെ പ്രധാന നേതാക്കള്‍ ആരെല്ലാമായിരുന്നു? കെ.പി. കേശവമേനോന്‍, എ.കെ.പിള്ള, കെ.കേളപ്പന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്
 10. വൈക്കം സത്യാഗ്രഹം ആരംഭിച്ചതെന്ന്? 1924 മാര്‍ച്ച് 30
 11. വൈക്കം സത്യാഗ്രഹം ആരംഭിക്കുമ്പോള്‍ തിരുവിതാംകൂറിലെ രാജാവ് ആരായിരുന്നു? ശ്രീമൂലം തിരുനാള്‍
 12. വൈക്കം സത്യാഗ്രഹം അവസാനിക്കുമ്പോള്‍ തിരുവിതാംകൂറിലെ ഭരണാധികാരി ആരായിരുന്നു? റാണി സേതുലക്ഷ്മി ബായി
 13. ''അന്യദേശക്കാര്‍ നമ്മോട് അനീതി കാണിക്കുന്നതില്‍ പ്രതിഷേധിക്കുന്ന നാം നമ്മുടെ നാട്ടുകാരോട് നീതി കാണിക്കാന്‍ എന്തുകൊണ്ടാണ് ഒരുങ്ങാത്തത്'' വൈക്കത്തെ സത്യാഗ്രഹത്തിന് മുന്നോടിയായി നടന്ന യോഗത്തില്‍ ഇപ്രകാരം പ്രസംഗം നടത്തിയതാര്? കെ.പി. കേശവമേനോന്‍
 14. വൈക്കം സത്യാഗ്രഹത്തിന്റെ ആദ്യദിവസത്തെ സത്യാഗ്രഹികള്‍ ആരെല്ലാമായിരുന്നു? ഗോവിന്ദപ്പണിക്കര്‍ (നായര്‍ സമുദായാംഗം), ബാഹുലേയന്‍ (ഈഴവ സമുദായാംഗം), കുഞ്ഞപ്പി (പുലയസമുദായാംഗം)
 15. ഓരോ ദിവസവും സവര്‍ണരും അവര്‍ണരുമായ മൂന്നുപേര്‍ 'അവര്‍ണര്‍ക്ക് പ്രവേശനമില്ല' എന്നെഴുതിയ ബോര്‍ഡിന്റെ പരിധി ലംഘിച്ച് ക്ഷേത്രത്തിലേക്കുപോകുക എന്നത് ഏത് സത്യാഗ്രഹത്തിന്റെ സമരമുറ ആയിരുന്നു? വൈക്കം സത്യാഗ്രഹം
 16. വൈക്കം സത്യാഗ്രഹച്ചെലവിലേക്ക് ആയിരം രൂപ സംഭാവന ചെയ്ത നവോത്ഥാന നായകനാര്? ശ്രീനാരായണഗുരു
 17. ഗാന്ധിജിയുടെ ഉപദേശപ്രകാരം സത്യാഗ്രഹസമരം താത്കാലികമായി നിര്‍ത്തിവെച്ചതെന്ന്? 1924 ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍
 18. സവര്‍ണഹിന്ദുക്കളുമായി നടത്തിയ സന്ധിസംഭാഷണം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വൈക്കം സത്യാഗ്രഹം പുനരാരംഭിച്ചതെന്ന്?1924 ഏപ്രില്‍ 7
 19. തമിഴ്നാട്ടില്‍നിന്ന് ഒരുസംഘം സന്നദ്ധഭടന്‍മാര്‍ക്കൊപ്പം എത്തി വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത് അറസ്റ്റുവരിച്ച നേതാവാര്? ഇ.വി. രാമസ്വാമി നായ്ക്കര്‍
 20. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കുകയും ആവേശോജ്ജ്വലമായ പിന്തുണ നല്‍കുകയും ചെയ്തതിനാല്‍ 'വൈക്കം വീരര്‍' എന്ന് വിളിക്കപ്പെട്ടതാര്? ഇ.വി. രാമസ്വാമി നായ്ക്കര്‍
 21. വൈക്കത്തെത്തി സത്യാഗ്രഹാശ്രമത്തില്‍ സൗജന്യഭക്ഷണശാല തുറന്ന മറുനാടന്‍ സന്നദ്ധഭടന്‍മാര്‍ ആര്? പഞ്ചാബിലെ അകാലികള്‍
 22. അമൃത്സറില്‍നിന്നെത്തിയ അകാലികളുടെ സംഘത്തെ നയിച്ചതാര്? ലാല്‍സിങ്
 23. 1924 സെപ്റ്റംബറില്‍ വൈക്കം സത്യാഗ്രഹാശ്രമം സന്ദര്‍ശിച്ച നവോത്ഥാന നായകനാര്? ശ്രീനാരായണഗുരു
 24. വൈക്കം സത്യാഗ്രഹത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ആരംഭിച്ച ജാഥകളേവ? സവര്‍ണജാഥകള്‍
 25. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി എത്ര സവര്‍ണജാഥകളാണ് സംഘടിപ്പിക്കപ്പെട്ടത്? രണ്ട്
 26. ആരുടെ നിര്‍ദേശപ്രകാരമാണ് സവര്‍ണജാഥകള്‍ സംഘടിപ്പിക്കപ്പെട്ടത്? ഗാന്ധിജിയുടെ
 27. വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്കുനടന്ന സവര്‍ണജാഥ നയിച്ചതാര്? മന്നത്ത് പദ്മനാഭന്‍
 28. മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തിലെ സവര്‍ണജാഥ വൈക്കത്തുനിന്ന് ആരംഭിച്ചതെന്ന്? 1924 നവംബര്‍ ഒന്ന്
 29. ശുചീന്ദ്രത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള ജാഥ നയിച്ചതാര്? ഡോ. എം.ഇ. നായിഡു
 30. സവര്‍ണജാഥകള്‍ തിരുവനന്തപുരത്തെത്തിയതിനെ തുടര്‍ന്ന് ആരുടെ നേതൃത്വത്തിലാണ് മഹാറാണിക്ക് ഭീമഹര്‍ജി സമര്‍പ്പിച്ചത്? ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള
 31. എത്ര സവര്‍ണഹിന്ദുക്കള്‍ ഒപ്പിട്ട ഭീമഹര്‍ജിയാണ് മഹാറാണി സേതുലക്ഷ്മി ബായിക്ക് സമര്‍പ്പിച്ചത്? 25,000 പേര്‍
 32. സവര്‍ണജാഥയെത്തുടര്‍ന്ന് മഹാറാണിക്ക് ഹര്‍ജി സമര്‍പ്പിച്ച വര്‍ഷമേത്? 1924 നവംബര്‍ 13
 33. വൈക്കം ക്ഷേത്രറോഡും മറ്റുറോഡുകളും ജാതിമതഭേദമെന്യേ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് 1925 ഫെബ്രുവരിയില്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത് ആര്? എന്‍. കുമാരന്‍
 34. വൈക്കം സന്ദര്‍ശനവേളയില്‍ ഗാന്ധിജിക്കൊപ്പം ഉണ്ടായിരുന്ന പ്രമുഖ വ്യക്തികള്‍ ആരെല്ലാം? സി. രാജഗോപാലാചാരി, മഹാദേവ് ദേശായി എന്നിവര്‍
 35. വൈക്കം സത്യാഗ്രഹസമരത്തിന് പരിഹാരം കാണാനായി ഗാന്ധിജി ചര്‍ച്ച നടത്തിയത് ഏത് യാഥാസ്ഥിതിക നേതാവുമായിട്ടാണ്? ഇണ്ടന്‍തുരുത്തി നമ്പ്യാതിരി
 36. വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ നട ഒഴികേയുള്ള നിരത്തുകള്‍ ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും തുറന്നുകൊടുക്കാന്‍ തിരുവിതാംകൂര്‍ ഭരണകൂടം തീരുമാനിച്ച വര്‍ഷമേത് 1925 നവംബര്‍ 23
 37. വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടുനിന്നു? 603 ദിവസം (20 മാസക്കാലം)
 38. തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രനിരത്തുകളും എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തുകൊണ്ട് സര്‍ക്കാര്‍ വിളംബരമുണ്ടായ വര്‍ഷമേത്? 1928
 39. വൈക്കം സത്യാഗ്രഹത്തിലെ ആദ്യരക്തസാക്ഷി എന്ന് വിശേഷിപ്പിക്കുന്നതാരെ? ചിറ്റേടത്ത് ശങ്കുപ്പിള്ള
 40. ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം വൈക്കം സത്യാഗ്രഹത്തിന്റെ നിരീക്ഷകനായി എത്തിയ ദേശീയ നേതാവാര്? വിനോബ ഭാവെ
 41. 1923-ലെ കാക്കിനഡ കോണ്‍ഗ്രസ് സമ്മേളനത്തില്‍ കേരളത്തിലെ അയിത്താചാരത്തിന്റെ ദുരിതങ്ങളെപ്പറ്റി നിവേദനം നല്‍കിയ നേതാവാര്? ടി.കെ. മാധവന്‍
 42. ഗാന്ധിജി വൈക്കം സന്ദര്‍ശിച്ച വര്‍ഷമേത്? 1925
(മാതൃഭൂമി തൊഴില്‍വാര്‍ത്തയുടെ ഹരിശ്രീ സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്)


Content Highlights: Vaikom Satyagraha PSC Questions and Answers

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented