കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കാന്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍; UPSC പോര്‍ട്ടല്‍ അറിയാം


അടിസ്ഥാന വിവരങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ നേരത്തെ നല്‍കുന്നതിനാല്‍ അപേക്ഷകളില്‍ തെറ്റുകള്‍ വരാതിരിക്കാനും അപേക്ഷാ ഫോം പൂരിപ്പിക്കാനുള്ള സമയം ലാഭിക്കാനും ഇത് സഹായിക്കും. 

Representational Image | Photo: canva.com

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഉദ്യോഗാര്‍ഥികള്‍ക്കായി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ അവതരിപ്പിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ ഓരോ തവണയും അടിസ്ഥാന വിവരങ്ങള്‍ പൂരിപ്പിച്ചു നല്‍കേണ്ട സ്ഥിതിക്ക് മാറ്റം വരുമെന്ന പ്രഖ്യാപനത്തോടെയാണ് യു.പി.എസ്.സി. പോര്‍ട്ടല്‍ ആരംഭിച്ചത്. വിവിധ റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും ഒറ്റത്തവണ അപ്ലോഡ് ചെയ്താല്‍ മതിയാകുമെന്നതാണ് മറ്റൊരു പ്രത്യേകത. എപ്പോള്‍ വേണമെങ്കിലും ഇതില്‍ പുതിയവ കൂട്ടിച്ചേര്‍ക്കാം. അടിസ്ഥാന വിവരങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ നേരത്തെ നല്‍കുന്നതിനാല്‍ അപേക്ഷകളില്‍ തെറ്റുകള്‍ വരാതിരിക്കാനും അപേക്ഷാ ഫോം പൂരിപ്പിക്കാനുള്ള സമയം ലാഭിക്കാനും ഇത് സഹായിക്കും.

രജിസ്‌ട്രേഷന്‍
ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പോര്‍ട്ടലിന്റെ https://upsconline.nic.in/OTRP എന്ന ലിങ്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയിരിക്കുന്ന രീതിയില്‍തന്നെ പേരും മറ്റ് വിവരങ്ങളും നല്‍കാന്‍ ശ്രദ്ധിക്കണം. ഉദ്യോഗാര്‍ഥിയുടെ ജെന്‍ഡര്‍, ജനനത്തീയതി, പിതാവിന്റെയും മാതാവിന്റെയും പേര്, മൈനോരിറ്റി സ്റ്റാറ്റസ്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, പത്താംക്ലാസ് ബോര്‍ഡ് പരീക്ഷയുടെ റോള്‍നമ്പര്‍ എന്നിവ ഓണ്‍ലൈന്‍ ഫോമില്‍ തെറ്റുകൂടാതെ പൂരിപ്പിച്ചുനല്‍കണം. ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ അപേക്ഷാ സമര്‍പ്പണ വേളയില്‍ അപ്‌ലോഡ് ചെയ്താല്‍ മതിയാകും.രജിസ്ട്രേഷന്‍ സമയത്തു തന്നെ ഉദ്യോഗാര്‍ഥിയുടെ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി. എന്നിവ ഒ.ടി.പി. വഴി സ്ഥിരീകരിക്കും. രജിസ്ട്രേഷന്‍ കഴിഞ്ഞാലുടന്‍ ലഭിക്കുന്ന 15 അക്ക വണ്‍ടൈം രജിസ്‌ട്രേഷന്‍ ഐ.ഡി. ഉപയോഗിച്ചാണ് പിന്നീട് ലോഗിന്‍ ചെയ്യേണ്ടത്. ഒ.ടി.ആര്‍. ഐ.ഡി. ഇ-മെയിലിലും ഫോണില്‍ എസ്.എം.എസ്. ആയും ലഭിക്കും. ആദ്യ ലോഗിനില്‍തന്നെ പാസ്വേഡ് മാറ്റാനാകും. ഒറ്റത്തവണ രജിസ്‌ട്രേഷന് ഉദ്യോഗാര്‍ഥികളില്‍നിന്നും യാതൊരു ഫീസും ഈടാക്കില്ല.

ഡാഷ്‌ബോര്‍ഡ്

ഏറ്റവും പുതിയ വിജ്ഞാപനങ്ങള്‍, ആപ്ലിക്കേഷന്‍ സ്റ്റാറ്റസ്, മുന്‍പ് സമര്‍പ്പിച്ച അപേക്ഷകളുടെ വിവരം, അക്ഷേകള്‍ പിന്‍വലിക്കല്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഡാഷ്ബോര്‍ഡില്‍ ലഭ്യമാകും. ഉദ്യോഗാര്‍ഥികള്‍ക്ക് തങ്ങളുടെ പ്രൊഫൈല്‍ കാണാനും ആവശ്യമെങ്കില്‍ പാസ്‌വേഡ് മാറ്റാനുമുള്ള ലിങ്കുകള്‍ ഡാഷ്‌ബോര്‍ഡില്‍ ഉണ്ടായിരിക്കും. പോര്‍ട്ടലില്‍നിന്നും യു.പി.എസ്.സിയുടെ മെയിന്‍ വെബ്‌സൈറ്റിലേക്ക് നേരിട്ട് പ്രവേശിക്കാനുള്ള സൗകര്യം ഡാഷ്‌ബോര്‍ഡില്‍ ലഭ്യമാണ്. ഇതിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് വരാനിരിക്കുന്ന പരീക്ഷകള്‍ അറിയുന്നതോടൊപ്പം കമ്മിഷന്റെ പരീക്ഷാ കലണ്ടര്‍ ഡൗണ്‍ലോഡ് ചെയ്യാനുമാകും.

അപേക്ഷ

ഉദ്യോഗാര്‍ഥിയുടെ യോഗ്യതക്കനുസൃതമായുള്ള ഒഴിവുകളിലേക്ക് വണ്‍ടൈം രജിസ്ട്രേഷന്‍ പോര്‍ട്ടലില്‍നിന്ന് അപേക്ഷിക്കാനാകും. നിലവില്‍ https://upsconline.nic.in വഴിയാണ് അപേക്ഷകള്‍ നല്‍കേണ്ടത്. രണ്ട് ഘട്ടമായാണ് അപേക്ഷാസമര്‍പ്പണം. അപേക്ഷയ്‌ക്കൊപ്പം ഫോട്ടോ, ഒപ്പ്, തിരിച്ചറിയല്‍ രേഖ എന്നിവ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം.

ഫോട്ടോയും ഒപ്പും: ഫോട്ടോ, ഒപ്പ് എന്നിവ ജെ.പി.ജി. ഫോര്‍മാറ്റില്‍ മാത്രമേ അപേലോഡ് ചെയ്യാവൂ. ഫയല്‍ സൈസ് 20 കെ.ബി.-300 കെ.ബി. ആയിരിക്കണം. ഇമേജ് റെസൊല്യൂഷന്‍ കുറഞ്ഞത് 350 * 350 പിക്‌സല്‍, കൂടിയത് 1000 ത 1000 പിക്‌സല്‍ ആയിരിക്കണം. ബിറ്റ്‌ഡെപ്ത് 24 ബിറ്റില്‍ സെറ്റ് ചെയ്യണം.

തിരിച്ചറിയല്‍ രേഖ: പി.ഡി.എഫ്. ഫോര്‍മാറ്റില്‍ മാത്രമേ തിരിച്ചറിയല്‍ രേഖ അപ്‌ലോഡ് ചെയ്യാന്‍ പാടുള്ളൂ. ഫയല്‍ സൈസ് 20 കെ.ബിയില്‍ കുറയാനോ 300 കെ.ബിയില്‍ കൂടാനോ പാടില്ല. അപേക്ഷയുടെ ആദ്യഘട്ടത്തില്‍ തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍ നല്‍കണം. ഇതേ രേഖ തന്നെ അപ്‌ലോഡ് ചെയ്യണം. ഇലക്ഷന്‍ കമ്മിഷന്‍ നല്‍കുന്ന ഫോട്ടോ ഐ.ഡി. കാര്‍ഡ്, ആധാര്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ രേഖകള്‍ ഇതിനായി ഉപയോഗിക്കാം. അപ്‌ലോഡ് ചെയ്യുന്ന തിരിച്ചറിയല്‍ കാര്‍ഡ് പരീക്ഷയ്ക്ക് പോകുമ്പോള്‍ കൈയില്‍ കരുതണം.

അപേക്ഷാ ഫീസ് ഓണ്‍ലൈനായും എസ്.ബി.ഐ. ബ്രാഞ്ചുകള്‍ മുഖേന നേരിട്ടും അടയ്ക്കാനാകും. അപേക്ഷ പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ കണ്‍ഫര്‍മേഷന്‍ മെസേജ് രജിസ്റ്റര്‍ ചെയ്ത ഇ-മെയിലില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.upsc.gov.in, https://upsconline.nic.in എന്നീ വെബ്‌സൈറ്റുകള്‍ കാണുക.


Content Highlights: UPSC one time registration portal, benefits, government jobs, latest news, Malayalam news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented