ബോര്‍ഡ് പരീക്ഷകളുടെയും മത്സര പരീക്ഷകളുടെയും സമയമാണ് ഫെബ്രുവരി മുതല്‍ ഏപ്രില്‍വരെ. കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കടന്നുവന്ന കോവിഡ് മഹാമാരിയേത്തുടര്‍ന്ന് ഇത്തവണ എല്ലാ പരീക്ഷകളും മാറ്റിവെക്കേണ്ടിവന്നിരിക്കുകയാണ്.
ഉദ്യോഗാര്‍ഥികള്‍ കാത്തിരിക്കുന്ന നിരവധി പരീക്ഷകളാണ് ഇതിനിടെ ഏജന്‍സികള്‍ മാറ്റിവെച്ചിരിക്കുന്നത്. പരീക്ഷകള്‍ക്കായി ഒരുങ്ങാന്‍ വീണുകിട്ടിയ സുവര്‍ണാവസരമായി ലോക്ക്ഡൗണിനെ കാണുന്നവര്‍ക്ക് റാങ്ക്‌ലിസ്റ്റുകളില്‍ ഇടംനേടാം. വരാനിരിക്കുന്ന മത്സര പരീക്ഷകള്‍ ഏതെല്ലാമാണെന്നുനോക്കാം.
എസ്.എസ്.സി.
- കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷ - ജൂണില്‍ നടത്തിയേക്കും
- കമ്പൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍ പരീക്ഷ - മാര്‍ച്ച് 16ന് ആദ്യഘട്ട പരീക്ഷ ആരംഭിച്ചെങ്കിലും മാര്‍ച്ച് 20 മുതല്‍ 29 വരെയുള്ളവ മാറ്റിവെച്ചു. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.
- സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് സി & ഡി - മേയേ 5 മുതല്‍ 7 വരെയാണ് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്.
- ജൂനിയര്‍ എന്‍ജിനീയര്‍ - മാര്‍ച്ച് 30ന് നടത്തേണ്ടിയിരുന്ന പേപ്പര്‍ I പരീക്ഷ മാറ്റിവെച്ചു. തീയതി ഉടന്‍ പ്രഖ്യാപിച്ചേക്കും.
യു.പി.എസ്.സി.
- എന്‍.ഡി.എ & എന്‍.എ. - ഏപ്രില്‍ 19-ന് പ്രസിദ്ധീകരിക്കേണ്ടിയിരുന്ന വിജ്ഞാപനം നീട്ടിവെച്ചു.
- സിവില്‍ സര്‍വീസസ് - മേയ് 31ന് പ്രിലിമിനറി പരീക്ഷ നടത്തുമെന്ന് കമ്മീഷന്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. അപേക്ഷാ സ്വീകരണം മാര്‍ച്ചില്‍ അവസാനിച്ചിരുന്നു.
- എന്‍ജിനീയറിങ് സര്‍വീസസ്/ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസസ് - മാര്‍ച്ച് 25ന് പ്രസിദ്ധീകരിക്കേണ്ടിയിരുന്ന വിജ്ഞാപനം നീട്ടിവെച്ചു.
റെയില്‍വേ
- ആര്‍.ആര്‍.ബി. എന്‍.ടി.പി.സി - 2019 മാര്‍ച്ചില്‍ അപേക്ഷാ സ്വീകരണം പൂര്‍ത്തിയാക്കിയെങ്കിലും പരീക്ഷ മാറ്റിവെച്ചു. ഈ വര്‍ഷം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വിവിധ കാരണത്താല്‍ തീയതി തീരുമാനിച്ചിട്ടില്ല.
- ആര്‍.ആര്‍.ബി. ഗ്രൂപ്പ് ഡി - ഏപ്രില്‍-മേയ് മാസങ്ങളില്‍ നടക്കുമെന്നായിരുന്നു പ്രതീക്ഷ. നിലവിലെ സാഹചര്യത്തില്‍ തീയതി പ്രഖ്യാപിക്കാന്‍ ഇനിയും വൈകും.
ബാങ്ക് പരീക്ഷകള്‍
- എസ്.ബി.ഐ ക്ലാര്‍ക്ക് - 8000-ത്തോളം ഒഴിവുകളിലേക്ക് നടത്തുന്ന പരീക്ഷയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയിരുന്നു. ഏപ്രിലില്‍ നടത്തേണ്ടിയിരുന്ന മെയിന്‍ പരീക്ഷ മാറ്റിവെച്ചു.
- എസ്.ബി.ഐ. പ്രൊബേഷനറി ഓഫീസര്‍ - മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ പ്രസിദ്ധീകരിക്കേണ്ടിയിരുന്ന വിജ്ഞാപനം വൈകുന്നു.
- ഐ.ബി.പി.എസ് ആര്‍.ആര്‍.ബി പി.ഒ, ക്ലാര്‍ക്ക് - വിജ്ഞാപനം വൈകുന്നു.
- റിസര്‍വ് ബാങ്ക് ഗ്രേഡ് ബി - വിജ്ഞാപനം വൈകുന്നു.
- റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് - മാറ്റിവെച്ച മെയിന്‍ പരീക്ഷ ഉടന്‍ നടത്താന്‍ സാധ്യത.
- നബാര്‍ഡ് ഗ്രേഡ് എ ഓഫീസര്‍ - മെയിന്‍ പരീക്ഷയ്ക്കുള്ള തീയതി ഉടന്‍ പ്രഖ്യാപിച്ചേക്കും
തയ്യാറെടുക്കാം
പരീക്ഷകള്‍ക്കായി ഒരുങ്ങുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ലോക്ക്ഡൗണ്‍കാലം പഠിക്കാനുള്ള സുവര്‍ണാവസരമാക്കാം. മുന്‍വഷ ചോദ്യങ്ങളും മോക്ക്‌ടെസ്റ്റുകളും പരമാവധി പ്രയോജനപ്പെടുത്തിയുള്ള പഠനം കൂടുതല്‍ സഹായകമാവും. സിലബസ് അടിസ്ഥാനത്തില്‍ നോട്ടുകള്‍ തയ്യാറാക്കി പഠിക്കുന്നത് പിന്നീട് റിവിഷന്‍ നടത്താനും ഉപകരിക്കും. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ സാധ്യതകളും കുറച്ചുകാണേണ്ടതില്ല.
Content Highlights: upcoming government job exams and preparation strategy