പ്രതീകാത്മക ചിത്രം | Photo:gettyimages.in
ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സ്കൂൾ ഓഫ് ഡെമോക്രസി, രാഷ്ട്രീയത്തിൽ താത്പര്യമുള്ളവർക്കായി ആറുമാസം നീണ്ടുനിൽക്കുന്ന പരിശീലനപരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 'ദി ഗുഡ് പൊളിറ്റീഷ്യൻ' എന്ന പ്രോഗ്രാം മൂല്യബോധമുള്ള യുവജനങ്ങളെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന് സജ്ജമാക്കാൻ ലക്ഷ്യമിടുന്നു.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്വന്തം പ്രവർത്തനമേഖലയിൽ നിന്നുകൊണ്ട് പരിപാടിയിൽ പങ്കെടുക്കാം. പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള റെസിഡൻഷ്യൽ ക്യാമ്പ്, പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കളുടെ നേരിട്ടുള്ള മാർഗനിർദേശം, പരിശീലനം, പരിചയസമ്പന്നരുമായുള്ള ആശയവിനിമയം തുടങ്ങിയവ പ്രോഗ്രാമിന്റെ സവിശേഷതകളാണ്.
തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർ സ്വായത്തമാക്കേണ്ട വിവിധ നൈപുണികൾ വികസിപ്പിക്കാൻ ദി ഗുഡ് പൊളിറ്റീഷ്യൻ പ്രോഗ്രാം സഹായകരമാകുമെന്നു പ്രതീക്ഷിക്കുന്നു. നോമിനേഷൻ, കാമ്പയിനിങ്, നെറ്റ് വർക്കിങ്, വിഭവസമാഹരണം, ജനകീയ വിഷയങ്ങൾക്ക് പരിഹാരം കാണൽ തുടങ്ങി വിവിധ മേഖലകളിൽ മാർഗനിർദേശം ലഭിക്കും.
ഫീസ് രണ്ടുലക്ഷം രൂപയാണ്. മികവിന്റെ അടിസ്ഥാനത്തിൽ 100 ശതമാനം വരെ സ്കോളർഷിപ്പ് ലഭിക്കാം. അപേക്ഷാർഥി 12-ാം ക്ലാസ് ജയിച്ചിരിക്കണം. പ്രായം 25-നും 40-നും ഇടയ്ക്ക്. ഇംഗ്ലീഷ്/ഹിന്ദി ഭാഷ അറിഞ്ഞിരിക്കണം. അപേക്ഷ ഫെബ്രുവരി 14- നകം https://www.indianschoolofdemocracy.org വഴി നൽകാം. തിരഞ്ഞെടുപ്പ്; വീഡിയോ ഇന്റർവ്യൂ, അഭിരുചിപരീക്ഷ, വാരാന്ത്യ ബൂട്ട് ക്യാമ്പ് എന്നിവയുടെ അടിസ്ഥാനത്തിലാകും.
Content Highlights: The good politician program by indian School of Democracy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..