മഹത്ത്വവും പ്രതിഭയും ഒരാളിൽ സമ്മേളിക്കുന്നതാണ് മാസ്റ്റർ


ദേബശിഷ്‌ ചാറ്റർജി | vijayamanthrammbi@gmail.com

2 min read
Read later
Print
Share

ഇതിഹാസ കഥാപാത്രവും ഐതിഹാസിക ജീവിതങ്ങളും

Pic Credit: Getty Images

രു ശരാശരി യോദ്ധാവിൽനിന്ന്‌ മികച്ച പോരാളിയായുള്ള അർജുനന്റെ വളർച്ചയിൽ നൈസർഗികമായ സ്വഭാവ സവിശേഷതകളും പ്രതിഭയും വഹിച്ച പങ്ക് വലുതാണ്; ഒപ്പം കൃഷ്ണനും. വ്യാപരിക്കുന്ന മേഖലയിൽ സർവാധിപത്യം പുലർത്തുന്ന പ്രതിഭകളെയാണു നാം മാസ്റ്റർ എന്നു സംബോധന ചെയ്യുക. നായകൻ, നേതാവ്, ഗുരുനാഥൻ, മഹാനായ കലാകാരൻ അങ്ങനെ പലരും ആ വിളിയുടെ പരിധിയിൽ വരുന്നതു ഒരു കാര്യം ഉറപ്പിക്കുന്നു. മഹത്ത്വവും പ്രതിഭയും ഒരാളിൽ സമ്മേളിക്കുന്നതാണ് മാസ്റ്റർ.

അർജുനാ, നീ മരം കാണുന്നുവോ, പക്ഷിയെ കാണുന്നുവോ എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഇല്ല എന്ന ഉത്തരവും ഞാൻ പക്ഷിയുടെ കണ്ണുമാത്രം കാണുന്നു എന്ന വിശദീകരണവും; അതിനു മറുപടിയായി അസ്ത്രമയച്ചോളൂ എന്ന ദ്രോണാചാര്യരുടെ കല്പനയും നിമിഷങ്ങൾക്കകം അസ്ത്രം പക്ഷിയുടെ കണ്ണുകളെ തുളച്ചുപോവുകയും ചെയ്യുന്നിടത്തുനിന്നും തുടങ്ങുകയാണ് അർജുനന്റെ ജൈത്രയാത്ര.

പ്രതിഭയുടെ ധാരാളിത്തം മാത്രമാണെങ്കിൽ മഹാഭാരതത്തിൽ പലരും അയാൾക്കു മീതെയാണ്. വിജയം അവരോടൊപ്പമല്ലാതെ അയാളോടൊപ്പമായതിന്റെ കാരണം മുകളിലെ വരികളിൽ നാം കാണുന്ന ഏകാഗ്രതയാണ്. അതിനോട് ജീവിതലക്ഷ്യം കൂടി ചേരുമ്പോഴാണു അസംഭവ്യമെന്നു തോന്നുന്നതു സംഭവിക്കുക. സ്വജീവിതം ബാക്കി ജീവിതങ്ങളുമായി ബന്ധിപ്പിക്കുമ്പോഴാണ് ലക്ഷ്യം മഹത്താവുന്നതും വ്യക്തിതാത്‌പര്യങ്ങൾ വിശ്വതാത്‌പര്യങ്ങളായി മാറുന്നതും. ഇതിഹാസ കഥാപാത്രങ്ങളായി വരുന്ന അർജുനന്റെയും ഐതിഹാസിക ജീവിതങ്ങളിലൂടെ മനുഷ്യരാണോ ദൈവങ്ങളാണോ എന്നുപോലും സംശയിച്ചുപോവുന്ന നിലയിലേക്കുയർന്ന ലിങ്കന്റെയും മഹാത്മജിയുടെയും കിങ്ങിന്റെയും മണ്ടേലയുടെയും ഒക്കെ ജീവിതം അങ്ങനെയാണ്‌.

വൈയക്തികമായ മോഹങ്ങളില്ലാത്തവരായിരുന്നില്ല അവരൊന്നും. അതിനു മീതെ ജീവിതലക്ഷ്യത്തെ പ്രതിഷ്ഠിച്ചവരാണവർ, ലക്ഷ്യങ്ങൾക്കായി സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയവരും. സാധാരണ നേത്രങ്ങളാൽ കാണാനാവാത്ത, ഇന്നില്ലാത്തതും സംഭവിക്കാവുന്നതുമായ സാധ്യതകളെ കണ്ടെത്തുന്നതാണ് ധിഷണ.

നാമിന്നു പണവിനിമയം നടത്തുന്ന രീതികളെ ഒന്നാലോചിച്ചു നോക്കൂ. എ.ടി.എം. മെഷീനിലുപയോഗിക്കാൻ പറ്റിയ പ്ലാസ്റ്റിക്‌ കാർഡുകളിലൂടെ ജോൺ ഷെപ്പേർഡ് ബറോൺ എന്ന പ്രതിഭാശാലിയായ ബ്രിട്ടീഷ് ഇൻവെന്റർ പുനർനിർവചിച്ചത് ബാങ്കിങ് സമ്പ്രദായങ്ങളെയും വിനിമയ രീതികളെയും പണത്തെ തന്നെയുമാണ്. ഒരു കാലത്തു പണം മാത്രം ഭരിച്ചിരുന്ന ബാങ്കിങ് മേഖലകളെ ഇന്നു നിയന്ത്രിക്കുന്നതു നൂതനമായ ആശയങ്ങളാണ്.

ഒരാൾക്കൂട്ടത്തെയല്ലാതെ, തലമുറകളെ നയിക്കുന്ന പ്രകാശഗോപുരമായി വ്യക്തികൾ മാറുന്നത് നൈസർഗികമായ നേതൃശേഷിയോടൊപ്പം സ്വന്തം കഴിവുകളെ വളർത്തിയെടുക്കുമ്പോഴാണ്. മേഖല ഏതുമാവട്ടെ, സർവാദരണീയരാവുമവർ. വ്യാവസായിക ലോകം മാത്രമല്ല, അറിയുന്നവരത്രയും ജാംഷെഡ്ജിയെ ആരാധനയോടെ മാത്രമാണു ഓർക്കുന്നത്.

(കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടറാണ് ലേഖകന്‍)

Content Highlights: Talent and Greatness Creates Masters, Success Mantra, Column by IIMK Director

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shinu
Premium

6 min

സ്‌കൂളിന് ജയിക്കാന്‍ പുറത്തായ കുട്ടി,ആനയും അട്ടയും ദുരിതമുണ്ടാക്കിയ വഴി;ഒരു തഹസില്‍ദാറുടെ ഇന്നലെകള്‍

Sep 18, 2023


It is better to change your area of specialisation rather than continuing as an average employee

1 min

പ്രൊഫഷണല്‍ ജീവിതത്തില്‍ ശരാശരിക്കാരായി മാറുന്നതിലും നല്ലത് വഴിമാറ്റിപ്പിടിക്കുന്നതാണ്

Jul 6, 2020


free civil service exam mentoring

2 min

രജിനി ഫാന്‍സ് സിവില്‍ സര്‍വീസസ് ഗുരുക്കന്മാരായപ്പോള്‍; ഉപദേശങ്ങള്‍ സൗജന്യം

Mar 4, 2020


Most Commented