എഴുതിയ പരീക്ഷകളിലെല്ലാം ഉയര്‍ന്നറാങ്ക്; മറ്റുള്ളവ ഉപേക്ഷിച്ച് യു.പി. സ്‌കൂള്‍ അധ്യാപകനായി രജനീഷ്


കെ.ഷാജി

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ബിവറേജസ് കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകള്‍ തേടിയെത്തിയിട്ടും അതെല്ലാം വേണ്ടെന്നുവെച്ച് കൊച്ചുകുട്ടികളെ പഠിപ്പിക്കാനുള്ളജോലി മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

V Rajaneesh
രജനീഷ്

ഹരിപ്പാട്: എഴുതിയ പി.എസ്.സി. പരീക്ഷകളിലെല്ലാം മികച്ചറാങ്കോടെ മുന്നിലെത്തിയ യുവാവ്. കൂടുതല്‍ ശമ്പളവും ഉദ്യോഗക്കയറ്റവുംകിട്ടാവുന്ന ജോലികളെല്ലാം വേണ്ടെന്നുവെച്ച് യു.പി.സ്‌കൂള്‍ അധ്യാപകനായി തുടരുന്നു.

വെള്ളംകുളങ്ങര ഗവ. യു.പി.സ്‌കൂള്‍ അധ്യാപകന്‍ പിലാപ്പുഴ എരുമക്കാട്ട് വി.രജനീഷാണ് ഇങ്ങനെ വ്യത്യസ്തനാകുന്നത്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ബിവറേജസ് കോര്‍പ്പറേഷന്‍ അസിസ്റ്റന്റ്, ജയില്‍ വാര്‍ഡന്‍, എല്‍.ഡി. തുടങ്ങിയ ക്ലര്‍ക്ക് തസ്തികകള്‍ തേടിയെത്തിയിട്ടും അതെല്ലാം വേണ്ടെന്നുവെച്ച് കൊച്ചുകുട്ടികളെ പഠിപ്പിക്കാനുള്ളജോലി മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദവും ബി.എഡും സെറ്റ് യോഗ്യതയമുള്ള രജനീഷ് 2010 മുതലാണ് പി.എസ്.സി. പരീക്ഷയെഴുതിത്തുടങ്ങിയത്. ആദ്യമെഴുതിയ ജയില്‍വാര്‍ഡന്‍ പരീക്ഷയില്‍ റാങ്ക് 99. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജോലിക്കുചേര്‍ന്നു. ഇതിനുപിന്നാലെ ആലപ്പുഴജില്ലയിലെ എല്‍.ഡി.സി. പരീക്ഷയില്‍ ഒന്നാംറാങ്ക് കിട്ടിയതോടെ തൊഴിലിടം ചെങ്ങന്നൂര്‍ നഗരസഭയിലേക്ക് മാറി. തൊട്ടുപിന്നാലെയാണ് യു.പി. സ്‌കൂള്‍ അസിസ്റ്റന്റ് റാങ്ക് പട്ടിക വരുന്നത്. ഇരുപതാം റാങ്കായിരുന്നു. കരുമാടി ഹൈസ്‌കൂളില്‍ ജോലിക്കുചേര്‍ന്നു.

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ബിവറേജസ് കോര്‍പ്പറേഷനിലെ അസിസ്റ്റന്റ്, എല്‍.ജി.എസ്. തുടങ്ങിയ റാങ്കുപട്ടികകളില്‍നിന്ന് ഇതിനിടെ നിയമനശുപാര്‍ശ കിട്ടി. ശമ്പളവും ഉദ്യോഗക്കയറ്റവും പരിഗണിച്ചായിരുന്നെങ്കില്‍ അധ്യാപകന്റെ ജോലി കണ്ണുംപൂട്ടി ഉപേക്ഷിക്കേണ്ടതാണ്. എന്നാല്‍, കുട്ടികളെ പഠിപ്പിക്കാനും അവര്‍ക്കൊപ്പം ജീവിക്കാനും തീരുമാനിച്ചതിനാല്‍ സാമ്പത്തികലാഭം പ്രലോഭിപ്പിച്ചില്ലെന്ന് രജനീഷ് പറയുന്നു.

അഞ്ചുവര്‍ഷമായി വീടിനടുത്തുള്ള വെള്ളംകുളങ്ങര യു.പി. സ്‌കൂളിലാണ് പഠിപ്പിക്കുന്നത്. കുട്ടികളുടെ അമ്മമാര്‍ക്ക് മത്സരപരീക്ഷകളില്‍ പരിശീലനം നല്‍കുന്നതിന് സര്‍ഗവിദ്യാലയം എന്നപേരില്‍ സര്‍വശിക്ഷാകേരള (എസ്.എസ്.കെ.) പദ്ധതി നടപ്പാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി അമ്മമാര്‍ക്കൊപ്പം പൂര്‍വ വിദ്യാര്‍ഥിനികള്‍ക്കും രജനീഷിന്റെ മേല്‍നോട്ടത്തില്‍ പി.എസ്.സി. പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നു. ബി. വിജയന്‍പിള്ളയുടെയും എ.പദ്മകുമാരിയുടെയും മകനാണ്. ഭാര്യ: മഹിമ. മകള്‍: രണ്ടാംക്ലാസ്സ് വിദ്യാര്‍ഥിനി ദേവിപ്രിയ.

മാതൃഭൂമി തൊഴില്‍വാര്‍ത്ത ഉള്‍പ്പെടെയുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ കൃത്യമായി പിന്തുടര്‍ന്നാണ് പി.എസ്.സി. പരീക്ഷകള്‍ നേരിട്ടത്.

Content Highlights: Success Story of V Rajaneesh who placed in various rank lists of Kerala PSC


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented