-
കണ്ണൂര്‍: എഴുതിയ പി.എസ്.സി പരീക്ഷകളുടെയെല്ലാം റാങ്ക്‌ലിസ്റ്റില്‍ ഇടംനേടുകയെന്നത് ചില്ലറക്കാര്യമല്ല. ഒന്നും രണ്ടുമല്ല, ഇതുവരെ 14 റാങ്ക്‌ലിസ്റ്റുകളില്‍ നിലവില്‍ പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറായ ശരണ്യ ഇടംനേടിയത്. ഫലം വരാനിരിക്കുന്നത് വേറെയും.
ഇപ്പോള്‍ ജോലി ചെയ്യുന്ന പോലീസ് ഇന്‍സ്‌പെക്ടര്‍ ലിസ്റ്റില്‍ മൂന്നാം റാങ്കുകാരിയാണ് ശരണ്യ. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, സെക്രട്ടേറിയറ്റ് ഓഡിറ്റര്‍, ഹൈസ്‌കൂള്‍ അസിസ്റ്റന്റ് തുടങ്ങിയ റാങ്ക്‌ലിസ്റ്റുകളിലും ശരണ്യയുണ്ട്. പി.എസ്.സി പരീക്ഷകള്‍ ബാലികേറാമലയാണെന്നു കരുതുന്നവര്‍ക്ക് മാതൃകയാക്കാവുന്ന വിജയകഥയാണ് ശരണ്യയുടേത്.
സ്ഥിരോത്സാഹമുള്ള ആര്‍ക്കും സര്‍ക്കാര്‍ ജോലി നേടാനാവുമെന്നാണ് ശരണ്യയുടെ പക്ഷം. കുറച്ചുനാള്‍ പി.എസ്.സി കോച്ചിങ്ങിനു പോയതിനുശേഷം ഒന്നോ രണ്ടോ പരീക്ഷകളില്‍ പരാജയപ്പെടുന്നവര്‍ പിന്നീട് മറ്റുജോലികളിലേക്ക് തിരിയുന്ന സാഹചര്യമുണ്ട്. എന്നാല്‍ കൂടുതല്‍ സമയമെടുത്താലും പരിശീലനം തുടരുന്നവര്‍ക്ക് റാങ്ക്‌ലിസ്റ്റില്‍ ഇടംനേടാനാകുമെന്ന് ശരണ്യ പറയുന്നു.
രാജ്യത്ത് 50 ശതമാനത്തിലധികം തൊഴില്‍പ്രാപ്തരായ സ്ത്രീകള്‍ വീട്ടമ്മയെന്ന പദവിലേക്ക് ഒതുങ്ങുമ്പോള്‍ ശരണ്യയേപ്പോലുള്ളവര്‍ വിശേഷണങ്ങള്‍ക്ക് അതീതമാവുകയാണ്. നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുന്നവര്‍ക്കുമുമ്പില്‍ വിജയം വാതില്‍ തുറക്കുമെന്നും ശരണ്യ കാണിച്ചുതരുന്നു.
Content Highlights: Success story of SI Saranya, who secured place in 14 rank lists of Kerala PSC
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..