പഠിച്ചത് സാധാരണ കോളേജില്‍, ഇപ്പോള്‍ ജോലി ഗൂഗിളില്‍: സ്‌കില്ലാണ് എഡ്വിന്റെ മെയിന്‍


ഭാഗ്യശ്രീ

Success Story

എഡ്വിൻ റോയ്ക്ക്

ചേര്‍ത്തലക്കാരന്‍ എഡ്വിന്‍ റോയ്ക്ക് ഗൂഗിളില്‍ ജോലി ചെയ്യണമെന്ന് മോഹം. വെറും മോഹമല്ല, അഭിനിവേശം. UI/UX ഡിസൈനറായ നായകന്‍ അങ്ങനെ ജോലിക്കായി അപേക്ഷ അയച്ചു. വണ്‍...ടൂ...ത്രീ... 13 വര്‍ഷത്തിനിടെ പത്തിലധികം അപേക്ഷകള്‍. അപേക്ഷ അയക്കുന്നതല്ലാതെ, ഇന്റര്‍വ്യൂവിന് പോയിട്ട് പരീക്ഷയ്ക്ക് പോലും വിളിക്കുന്നേയില്ല. എന്താ കാര്യമെന്ന് എത്തും പിടിയും കിട്ടാതെ നടക്കുന്നതിനിടെയാണ് റെസ്യൂമെ ഒന്ന് പൊളിച്ചു പണിയാന്‍ എഡ്വിന്‍ തീരുമാനിക്കുന്നത്. ഊഹം തെറ്റിയില്ല, ദേ വിളിയെത്തി. അതും സാക്ഷാല്‍ ഗൂഗിളില്‍ നിന്ന് തന്നെ. ജോലിക്കുള്ള കടമ്പകളെല്ലാം നിഷ്പ്രയായം ചാടിക്കടന്ന എഡ്വിന്‍ ഇപ്പോള്‍ ഗൂഗിളില്‍ UI/UX ഡിസൈനറാണ്

ഈ കഥ പറയാനൊരു കാരണമുണ്ട്. എഴുത്തുപരീക്ഷയും അഭിമുഖവുമൊക്കെ ജോലികിട്ടാന്‍ പരമപ്രധാനമാണെങ്കിലും ഇതിനൊക്കെ പരിഗണിക്കാന്‍ നമ്മുടെ ബയോഡാറ്റ അല്ലെങ്കില്‍ റെസ്യൂം തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. ആയിരക്കണക്കിന് അപേക്ഷകളില്‍ നിന്ന് എന്തുകൊണ്ട് നിങ്ങള്‍ എന്നതാണ് പ്രധാനം. ചുരുക്കിപ്പറഞ്ഞാല്‍ റെസ്യൂം എന്നതൊരു താക്കോലാണ്. നിങ്ങളുടെ സ്വപ്‌നജോലിയിലേക്കുള്ള വാതില്‍ തുറക്കാനുള്ള താക്കോല്‍. റെസ്യൂം ചതിച്ചാല്‍ എത്ര കഴിവുണ്ടായിട്ടും കാര്യമില്ല, നിങ്ങളുദ്ദേശിക്കുന്നിടത്ത് എത്തില്ല. ആ കഥ എഡ്വിന്‍ തന്നെ പറയുന്നത് കേള്‍ക്കൂഅങ്ങനെയാണ് നൂറിലൊരുവനായത്

2012-14 സമയത്താണ് ഗൂഗിള്‍ ഇന്ത്യയില്‍ ഡിസൈനര്‍മാരെ വിളിക്കാനാരംഭിച്ചത്. അന്നുമുതല്‍ ഗൂഗിള്‍ ഡിസൈനര്‍മാരെ വിളിക്കുന്നു എന്ന പരസ്യം കണ്ണില്‍ പെടുമ്പോഴൊക്കെ ഞാന്‍ അപേക്ഷ അയച്ചിട്ടുണ്ട്. Apply ചെയ്യുക എന്നതും ഒരു വലിയ പ്രക്രിയയാണെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. തയ്യാറെടുപ്പൊന്നുമില്ല, ചുമ്മാ അങ്ങ് അപേക്ഷിക്കും, അത്രതന്നെ. ഗൂഗിളിന്റെ ഓട്ടോമേറ്റഡ് മറുപടി കിട്ടുമെന്നല്ലാതെ വേറെ റെസ്‌പോണ്‍സ് ഒന്നുമുണ്ടായിരുന്നില്ല. ഈ സമയത്തെല്ലാം കരിയറില്‍ ഇംപ്രവൈസേഷന്‍ നടന്നുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. പോര്‍ട്ട്‌ഫോളിയോയിലും റെസ്യൂമെയിലും അക്കാര്യങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാറുമുണ്ടായിരുന്നു. പക്ഷേ, വിളി മാത്രം വന്നില്ല.

റേസ്യൂമെ സെലക്ടാവാത്തത് എന്താണെന്ന ചോദ്യം എപ്പോഴും മനസിലുണ്ടായിരുന്നു. ഗൂഗിളില്‍ മാത്രമല്ല, ഫെയ്‌സ്ബുക്ക്് അടക്കമുള്ള മറ്റ് വമ്പന്‍ കമ്പനികളിലേക്കും ഞാന്‍ അപേക്ഷ അയയ്ക്കുന്നുണ്ടായിരുന്നു. തുടര്‍ച്ചയായി ഈ തിരസ്‌കരണം ഉണ്ടായപ്പോള്‍ ആ കമ്പനികളില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കളെയും അവരുടെ സുഹൃത്തുക്കളെയുമെല്ലാം ഞാന്‍ ബന്ധപ്പെട്ടു. റെസ്യൂമെയില്‍ എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടുവരേണ്ടതെന്ന് അവിടെ നിന്നാണ് എനിക്ക് ഐഡിയ കിട്ടുന്നത്. ഇന്റര്‍നെറ്റിലും സമാനവിവരങ്ങള്‍ അന്വേഷിച്ചു. നമ്മളിപ്പോള്‍ ചെയ്യുന്ന ജോലിയും അതിന്റെ സ്വഭാവവുമായിരിക്കണം റെസ്യൂമെയില്‍ 60 ശതമാനമെങ്കിലും ഉണ്ടായിരിക്കേണ്ടതെന്ന് അവിടെനിന്നാണ് എനിക്ക് മനസിലായത്.

ഒരു ആഴ്ചയില്‍ ഏകദേശം ഒരുലക്ഷത്തിലധികം തൊഴിലപേക്ഷകളാണ് ഗൂഗിളില്‍ ലഭിക്കുക. അതില്‍ നൂറോ ഇരുന്നൂറോ അപേക്ഷകള്‍ മാത്രമായിരിക്കാം തെരഞ്ഞെടുക്കപ്പെടുക.0.4- 0.5 ശതമാനം മാത്രമാണ് തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത. റെസ്യൂമേയുടെ പ്രാധാന്യം അവിടെയാണെന്ന് പറയേണ്ടതില്ലല്ലോ. അന്നുതല്‍ ഏറ്റവും നല്ല റെസ്യൂമേ ഉണ്ടാക്കുക എന്നതായിരുന്നു എനിക്ക് മുന്നിലെ വെല്ലുവിളി. റെസ്യൂമേ അഴിച്ചു പണിതതിന് ശേഷം ഗൂഗിളിലേക്ക് മാത്രമല്ല ഫെയ്‌സ്ബുക്ക്, ഡൈസണ്‍ തുടങ്ങി പല മുന്‍നിര കമ്പനികളിലേക്കും അപേക്ഷ അയച്ചു. പ്രതീക്ഷ തെറ്റിയില്ല. എല്ലായിടത്തും നിന്നും വിളി വന്നു. എല്ലാക്കാലവും ഗൂഗിള്‍ മോഹിപ്പിച്ചതിനാല്‍ അതുതന്നെ ഞാന്‍ തെരഞ്ഞെടുത്തു.

കരിയര്‍ സംബന്ധിയായ വാര്‍ത്തകളും വിശകലനവും അറിയുന്നതിനായി Join whatsapp group- Mathrubhumi Careers
ആദ്യ കടമ്പ കടന്ന് ഇന്റര്‍വ്യൂവിലേക്ക്

14 വര്‍ഷത്തെ കരിയറിനിടെ ഞാന്‍ പങ്കെടുത്ത ഏറ്റവും സങ്കീര്‍ണ അഭിമുഖമായിരുന്നു ഗൂഗിളിന്റേത്. റെസ്യൂം ഷോര്‍ട് ലിസ്റ്റഡായി കഴിഞ്ഞാല്‍ അഭിമുഖം, പാനല്‍, പഠിക്കേണ്ട കാര്യങ്ങള്‍ എന്നിവയെല്ലാം വിശദമായി തന്നെ പറഞ്ഞുതരും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഒരു ഹാന്‍ഡ്ബുക്കും നല്‍കും. പോര്‍ട്ട് ഫോളിയോ പ്രസന്റേഷന്‍ ആണ് ഡിസൈനേഴ്‌സ് ഇന്റര്‍വ്യൂവില്‍ ആദ്യഘട്ടം. ആറോ ഏഴോ പേരടങ്ങിയ ഡിസൈനേഴ്‌സ് പാനലാണ് അഭിമുഖത്തിലുണ്ടാവുക. കോവിഡ് കാലമായതിനാല്‍ അഭിമുഖങ്ങളെല്ലാം ഓണ്‍ലൈനായിട്ടായിരുന്നു.

45 മിനിറ്റാണ് പോര്‍ട്ട്‌ഫോളിയോ പ്രസന്റേഷനും രണ്ട് കേസ് സ്റ്റഡീസിനുമായി നല്‍കുക. ഓരോമിനിറ്റും വിലപ്പെട്ടതാണ്. ചോദ്യങ്ങളൊന്നുമില്ലാതെ അവസാനിക്കുന്ന പ്രസന്റേഷന് ശേഷം പാനല്‍ പിരിയും. ബാക്കിയുള്ള പ്രക്രിയ പിന്നീടാണ്. അന്ന് പാനലില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരും individually നമ്മെ വീണ്ടും കാണും. ഓരോരുത്തരും ഓരോ മേഖലയായിരിക്കും ചോദിക്കുക. ശേഷം, അവര്‍ വീണ്ടും ജോയിന്‍ ചെയ്ത് ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ വിലയിരുത്തും. എല്ലാവരുടെയും ടെസ്റ്റ് റിസല്‍ട്ടില്‍ പാസാകുമ്പോള്‍ മാത്രമാണ് അടുത്ത ഘട്ടത്തിലേക്കുള്ള എന്‍ട്രി. അഭിമുഖത്തില്‍ പങ്കെടുത്തവരുടെ അനുഭവങ്ങള്‍ പറയുന്ന വീഡിയോകളും ട്യൂട്ടോറിയലുകളുമെല്ലാം എന്നെ നന്നായി സഹായിച്ചുവെന്ന് വേണം പറയാന്‍.

സ്വപ്‌ന ജോലിയിലേക്ക്

ജോലികിട്ടി എന്നറിയുന്ന നിമിഷം വരെ ഞാന്‍ പ്രതീക്ഷ വെച്ചിരുന്നില്ല. തെരഞ്ഞെടുക്കപ്പെട്ടു എന്നിറിഞ്ഞപ്പോള്‍ ഏറെ സന്തോഷം. ജോലി കിട്ടി ഒരുമാസം കഴിഞ്ഞിട്ടാണ് സോഷ്യല്‍ മീഡിയിയിലൊക്കെ ഷെയര്‍ ചെയ്തത് തന്നെ. വമ്പന്‍ കമ്പനികളില്‍ ജോലികിട്ടാന്‍ എന്റെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കെല്‍പില്ല എന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു. ഒരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഐഐടി ഡിഗ്രിക്കപ്പുറം നമ്മളാണ്, നമ്മുടെ പോര്‍ട്ട്‌ഫോളിയോ ആണ് വിലയിരുത്തപ്പെടുകയെന്ന് മനസിലാക്കാന്‍ എനിക്ക് കുറച്ച് സമയം വേണ്ടി വന്നു. ബാംഗ്ലൂര്‍ ആണ് ഞാന്‍ ജോലിക്കായി തെരഞ്ഞെടുത്തത്.

ശമ്പളത്തിനപ്പുറം ഗൂഗിള്‍ നല്‍കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ഫൈവ് സ്റ്റാര്‍ ഭക്ഷണ അലവന്‍സ് അടക്കമുള്ള പേഴ്‌സനല്‍ ബെനഫിറ്റ്‌സ് നമുക്ക് ഏറെ സഹായകമാണ്. മറ്റേത് കമ്പനിയോടും കിടപിടിക്കത്തക്ക ക്ഷേമപദ്ധതികളാണ് അവര്‍ ജീവനക്കാര്‍ക്കായി നല്‍കുന്നത്. പുരുഷന്മാര്‍ക്ക് 16- 18 ആഴ്ചയാണ് ബേബി ബോണ്ടിങ് ലീവായി ഗൂഗിള്‍ അനുവദിക്കുന്നത്

പഠനം, ജോലി, കുടുംബം

ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷനില്‍ ബി.എ ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍ ആണ് ഞാന്‍ പഠിച്ചത്. അമ്മ റീറ്റ നെറ്റോ. റിയ ജോണ്‍ ആണ് ഭാര്യ. മകന്‍ ജനിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ

Content Highlights: success Story Of Edwin Royk


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented