30 ജോലികള്‍ക്ക് അപേക്ഷിച്ചു, കെ.എഫ്.സി ഒഴിവാക്കി; ഒടുവില്‍ ആലിബാബയുമായി ജാക് മാ


ദേബശിഷ്‌ ചാറ്റർജി | vijayamanthrammbi@gmail.com

2 min read
Read later
Print
Share

സമ്പത്തിനുപിന്നാലെയല്ല, ലക്ഷ്യത്തിനുപിന്നാലെ പോവുക

ഹനം എന്നർഥംവരുന്ന പാഷ്യോ എന്ന ലാറ്റിൻ പദത്തിൽനിന്നാണ് പാഷൻ ആവിർഭവിക്കുന്നത്. ലക്ഷ്യപ്രാപ്തിക്കായി എന്തുംസഹിക്കാൻ തയ്യാറാവുന്ന അഭിനിവേശമാണത്. ജീസസിന്റെ ജറുസലേമിലേക്കുള്ള പ്രവേശനവും കുരിശുമരണവും വിശേഷിപ്പിക്കപ്പെട്ടത് പാഷൻ ഓഫ് ക്രൈസ്റ്റ് എന്നാണ്. ലക്ഷ്യത്തിലേക്കുള്ള ആ പാഷൻ, അഭിനിവേശം ഉള്ളവർ അവരുടെ മേഖലകളുടെ അതിരുകൾ മാറ്റിവരയ്ക്കും.

ആയൊരു സ്വയംകണ്ടെത്തൽ നടത്താതെ കിട്ടിയ മേഖലയിൽ വ്യാപരിക്കുന്നവർ സ്വയം വളരുകയോ അവരുടെ മേഖലകളെ വളർത്തുകയോ ഇല്ല. ശ്രദ്ധിച്ചുനോക്കിയാൽ അവർ ഉള്ളതുകൊണ്ടു തൃപ്തിപ്പെടുന്നവരായിരിക്കും. സ്വന്തം പരിമിതികൾക്കുള്ളിൽ സ്വയം തളച്ചിടുന്നവർ. ദാരിദ്ര്യത്തിന്റെ മറ്റൊരു രൂപമാണതും. സദാപരിമിതികൾക്കുള്ളിൽ ഒതുങ്ങിക്കഴിയുക ഭാവനാശൂന്യർ മാത്രമാണെന്നാണ് ഓസ്കാർ വൈൽഡ് നിരീക്ഷിച്ചത്. നമ്മേ ആവേശഭരിതമാക്കുന്ന ഒന്നിലേക്കുള്ള ഏകാഗ്രത പാഷന്റെ സൃഷ്ടിയാണ്. പാഷൻ തന്നെ ഊർജമെന്നു ഓഫ്ര വിൻഫി.

ദാരിദ്ര്യത്തിനും സമ്പത്തിനും വിശാലമായ ഒരു തലമുണ്ട്. മികവുറ്റ പ്രൊഫഷണൽ എന്നതുകൊണ്ട് ധാരാളം കാശുണ്ടാക്കുന്നവർ എന്നർഥമില്ല. കാശ് അവരെ തേടിചെല്ലുന്നതാണ്. എപ്പോൾ എന്നതാണു ചോദ്യം. ഉത്തരം കാശുകൊണ്ടു വാങ്ങാൻ പറ്റാത്ത എന്തെങ്കിലും നമ്മൾ സ്വയം കണ്ടെത്തുമ്പോഴാണ്. ഫോർബ്സ് മാഗസിൻ ലോകത്തെ അതിശക്തരായ വ്യക്തികളിൽ ഇരുപത്തൊന്നാമനായി അടയാളപ്പെടുത്തിയത് ചൈനയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയും ബിസിനസ് സാമ്രാജ്യങ്ങളുടെ തലവനും നിക്ഷേപകനും രാഷ്ട്രീയക്കാരനും തത്ത്വചിന്തകനുമൊക്കെയായ ജാക്ക് മായെയാണ്.

അദ്ദേഹം ഒരു അഭിമുഖത്തിൽ തന്റെ ഭൂതകാലം അടയാളപ്പെടുത്തുന്നതിങ്ങനെ. ആദ്യനാളുകളിൽ മൊത്തം മുപ്പതുജോലികൾക്കായി അദ്ദേഹം അപേക്ഷിച്ചു. അതിൽ ഒന്ന് ഒരു പോലീസുകാരന്റെ ജോലിയായിരുന്നു. ഒന്നും കിട്ടിയില്ല. ഏറ്റവും രസകരമായ സംഭവം അദ്ദേഹത്തിന്റെ നഗരത്തിലേക്കു കെ.എഫ്.സി. വന്നപ്പോൾ അവിടെ ജോലിതേടി പോയത് ഇരുപത്തിനാലുപേരായിരുന്നു. ഒരാളെ ഒഴിച്ച് ബാക്കിയെല്ലാവരെയും കമ്പനി നിയമിച്ചു. ഒഴിവാക്കപ്പെട്ട ഒരാൾ ജാക് മാ ആയിരുന്നു. അവിടെനിന്നാണ് അദ്ദേഹം ആലിബാബ എന്ന ലോകപ്രശസ്ത ഇ-കോമേഴ്സ് ഗ്രൂപ്പിന്റെ അധിപനിലേക്കുള്ള ജൈത്രയാത്ര തുടങ്ങിയത്.

ഭൌതികമായ സമ്പത്തിനുവേണ്ടിയുള്ള അന്വേഷണം തെറ്റുംശരിയും തിരിച്ചറിയുന്ന നമ്മുടെ ബോധത്തെയാണു വഴിതെറ്റിക്കുക. നഷ്ടപ്പെടാൻ ഏറെ സാധ്യതയുള്ളതുമാണ് ഭൌതികമായ സമ്പത്തുകൾ. ഒരിക്കലും നഷ്ടപ്പെടാത്ത സമ്പത്തു കുടിയിരിക്കുന്നത് നമുക്കുള്ളിലാണ്, നമ്മുടേതുമാത്രമായ സിദ്ധികളിൽ. അതു കണ്ടെത്തുന്നതുവരെ ജാക് മായെ പോലെ സമ്പത്തു നമ്മേ തിരഞ്ഞുനോക്കുകയില്ല. കണ്ടെത്തുന്നതോടെ സമ്പത്തുപിന്നാലെ വരികയും ചെയ്യും. ആ സമ്പത്തിനെക്കൊണ്ട് മാറുക ലോകവുമാണ്. സമ്പദ്സൃഷ്ടിക്ക് ശരിയായ ഒരർഥം കൈവരുന്നതും അപ്പോഴാണ്.

(കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടറാണ് ലേഖകന്‍)

Content Highlights: Success often comes when you follow your passion

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shinu
Premium

6 min

സ്‌കൂളിന് ജയിക്കാന്‍ പുറത്തായ കുട്ടി,ആനയും അട്ടയും ദുരിതമുണ്ടാക്കിയ വഴി;ഒരു തഹസില്‍ദാറുടെ ഇന്നലെകള്‍

Sep 18, 2023


abroad
പരമ്പര- അക്കരപ്പച്ച തേടി യുവകേരളം- 02

3 min

ഉയര്‍ന്ന ശമ്പളം, സമ്മര്‍ദമില്ല, കുറഞ്ഞ ജോലിസമയം...നഴ്‌സുമാരുടെ അക്കരെപ്പോക്കിന് പിന്നില്‍ | പരമ്പര 3

Nov 12, 2022


Madhu sree

3 min

തോറ്റത് ആറ് തവണ; ഏഴാം വട്ടം സിവില്‍സര്‍വീസ് മോഹം കൈപ്പിടിയിലൊതുക്കി മധുശ്രീ 

May 27, 2023


Most Commented