സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍; മത്സരപരീക്ഷകളില്‍ മാര്‍ക്ക് ഉറപ്പിക്കാം


പ്രതീകാത്മക ചിത്രം | Photo-Pics4news

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പ്രധാനപ്പെട്ട ചില ക്ഷേമപദ്ധതികളെക്കുറിച്ചറിയാം.

സ്വര്‍ണ്ണ ജയന്തി ഗ്രാം സരോസ്ഗാര്‍ യോജന (SGSY)

 • കേന്ദ്രസര്‍ക്കാര്‍ 1999 -ല്‍ ആരംഭിച്ച പദ്ധതിയാണിത്.
 • ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ ചേര്‍ത്ത് സ്വയംസഹായ സംഘങ്ങള്‍ രൂപവത്കരിക്കുകയും അവയുടെ നേതൃത്വത്തില്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുകയുമാണ് ഈ പദ്ധതിയുടെ പ്രധാന പ്രവര്‍ത്തനം.
 • മുഖ്യമായും ഗുണഭോക്താവിന്റെ താല്‍പര്യത്തിനാണ് ഈ പദ്ധതി മുന്‍തൂക്കം നല്‍കുന്നത്
സ്വര്‍ണ്ണ ജയന്തി ഷഹാരി റോസ്ഗാര്‍ യോജന (SJSRY)

 • 1997 ഡിസംബര്‍ -1നാണ് ഈ പദ്ധതി നിലവില്‍ വന്നത്. നഗരപ്രദേശങ്ങളിലെ ദാരിദ്ര്യം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുക എന്നതായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ പദ്ധതി വിഹിതം 75 : 25 എന്ന ക്രമത്തില്‍ കേന്ദ്രവും സംസ്ഥാനവും വഹിക്കുന്നു
സ്വച്ഛ് ഭാരത് അഭിയാന്‍

 • റോഡുകള്‍, നഗരങ്ങള്‍, തെരുവുകള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും ശുചീകരിക്കുക, തുറസ്സായ മലമൂത്രവിസര്‍ജനം ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ആരംഭിച്ച പദ്ധതി.
 • 2014 ഒക്ടോബര്‍ 2 -ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ പദ്ധതി ഉദ്ഘാടനം ചെയ്തു.
 • ഗാന്ധിജിയുടെ കണ്ണടയുടെ മാതൃകയാണ് സ്വച്ച് ഭാരത് അഭിയാന്റെ ചിഹ്നം.
 • വൃത്തിയിലേക്ക് ഒരു ചുവടുകൂടി' എന്നതാണ് സ്വച്ഛ് ഭാരത് അഭിയാന്റെ മുദ്രാവാക്യം.
പ്രധാനമന്ത്രി സുകന്യ സമൃദ്ധി യോജന (PMSSY)

 • പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ബാങ്കിലോ പോസ്റ്റ് ഓഫീസിലോ അക്കൗണ്ട് ആരംഭിക്കുകയും അതുവഴി വിദ്യാഭ്യാസത്തിനും വിവാഹ ആവശ്യങ്ങള്‍ക്കുമുള്ള തുക കണ്ടെത്താന്‍ മാതാപിതാക്കളെ സഹായിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതി.
 • 2012 ജനുവരി 22-നാണ് ഈ പദ്ധതി ആരംഭിച്ചത്
പ്രധാനമന്ത്രി ഗരീബ് കല്യാണ് യോജന (PMGKY)

 • രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിയാണിത്.
 • ഈ പദ്ധതി പ്രകാരം അഞ്ച് കിലോഗ്രാം ഗോതമ്പോ അല്ലെങ്കില്‍ അരിയോ ഗുണഭോക്തൃ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും വിതരണം ചെയ്യുന്നു. 2016 ഡിസംബറിലാണ് ഈ പദ്ധതി ആരംഭിച്ചത്.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ

 • രാജ്യത്തെ പെണ്‍കുട്ടികളുടെ ജനനവും ആരോഗ്യവും പഠനവും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതി.
 • 2015 ജനുവരി 23-ന് ഈ പദ്ധതി ഉദ്ഘാടനം ചെയ്തു.
 • ഇന്ത്യയിലെ സ്ത്രീ പുരുഷ അനുപാതം കുറഞ്ഞ 100 ജില്ലകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
പ്രധാനമന്ത്രി വയ വന്ദന യോജന (PMVVY)

 • 60 വയസ്സ് കഴിഞ്ഞവര്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്ന എല്‍ഐസിയുടെ ഇന്‍ഷുറന്‍സ് പദ്ധതിയാണിത്.
 • കുറഞ്ഞത് ഒന്നരലക്ഷം രൂപ മുതല്‍ പരമാവധി 15 ലക്ഷം വരെ അടച്ച് ഈ പദ്ധതിയില്‍ ചേരാവുന്നതാണ്. 60 വയസ്സ് കഴിയുമ്പോള്‍ പരമാവധി പെന്‍ഷന്‍ തുകയായി പ്രതിമാസം പതിനായിരം രൂപ ലഭിക്കുന്നു. കൂടാതെ പ്രീമിയം അടച്ച് 3 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പോളിസി ഉടമയ്ക്ക് വായ്പാ സൗകര്യവും ലഭ്യമാണ്
ജനനി സുരക്ഷാ യോജന (JSY)

 • ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് പ്രസവത്തിന് മുമ്പും ശേഷവും സാമ്പത്തിക സഹായവും പ്രസവ സുരക്ഷയ്ക്ക് ആവശ്യമായ സഹായവും ലഭ്യമാക്കുന്ന പദ്ധതി.
 • 2005 ഏപ്രില്‍ 12-നാണ് ഈ പദ്ധതി ആരംഭിച്ചത്.
മഹിളാ സമൃദ്ധി യോജന (MSY)

 • ഗ്രാമീണ സ്ത്രീകളില്‍ നിക്ഷേപ സ്വഭാവം വളര്‍ത്തുന്നതിനുവേണ്ടി ആരംഭിച്ച സൂക്ഷ്മതല നിക്ഷേപ വായ്പാ പദ്ധതി.
 • 1993-ല്‍ ആരംഭിച്ച ഈ പദ്ധതി പിന്നീട് ഇന്ദിരാ മഹിളാ യോജന (IMY) എന്ന പദ്ധതിയില്‍ ലയിപ്പിച്ചു
പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY)

 • ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അഞ്ച് കോടി കുടുംബങ്ങള്‍ക്ക് സൗജന്യ എല്‍പിജി കണക്ഷന്‍ നല്‍കുവാന്‍ ഉദ്ദേശിച്ചു കൊണ്ട് ആരംഭിച്ച പദ്ധതി.
 • 2016 മെയ് 1-ന് ഉത്തര്‍പ്രദേശിലെ ബലിയയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ പദ്ധതി ഉദ്ഘാടനം ചെയ്തു.
ആത്മ നിര്‍ഭര്‍ ഭാരത്

 • കോവിഡ് മഹാമാരി കാലത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തിക്കൊണ്ട് വരുന്നതിനായി പ്രഖ്യാപിക്കപ്പെട്ട പദ്ധതി.
 • 2020 മെയ് 12-നാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.
 • സ്വാശ്രയശീലം ഉള്ളത്' എന്നാണ് ആത്മനിര്‍ഭര്‍ എന്ന വാക്കിന്റെ അര്‍ത്ഥം.
 • സ്വയംപര്യാപ്തമായ ഇന്ത്യ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ബജറ്റില്‍ മുന്നോട്ടുവച്ചു കൊണ്ടാണ് ഈ പദ്ധതി ആരംഭിച്ചത്.
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (PMGSY)

 • റോഡുകളുടെ നിര്‍മാണവും പുനരുദ്ധാരണവും നടത്തിക്കൊണ്ട് ഗ്രാമങ്ങളില്‍ അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
 • 2000 ഡിസംബര്‍ 25-നാണ് ഈ പദ്ധതി ആരംഭിച്ചത്. 60:40 എന്ന അനുപാതത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ പദ്ധതിക്ക് ഫണ്ട് വകയിരുത്തുന്നു

Content Highlights: Social Security Welfare Schemes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022

Most Commented