• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Careers
More
Hero Hero
  • Updates
  • Jobs
  • Features
  • Education
  • Current Affairs
  • GK
  • Exam Special
  • Career Guidance
  • Videos
  • GK & CA
  • YearBook
  • Education-English

ഡിഗ്രിയില്ലാത്തവര്‍ക്കും മികച്ച വരുമാനം നേടാവുന്ന ഏഴ് ജോലികള്‍

Feb 8, 2019, 01:22 PM IST
A A A

കോളേജ് ബിരുദം ആവശ്യമില്ലാത്ത നിരവധി ജോലി സാധ്യതകള്‍ നമുക്ക് ചുറ്റുമുണ്ട്.

# ബിജീഷ് സി. ബി.

നല്ല കരിയര്‍ സ്വന്തമാക്കാന്‍ ഉന്നത വിദ്യാഭ്യാസം നേടണമെന്ന ധാരണയാണ് മിക്കവര്‍ക്കുമുള്ളത്. എന്നാല്‍ ഇഷ്ടമുള്ളതിനെ തൊഴിലായി സ്വീകരിക്കുന്നവര്‍ക്ക് മിക്കപ്പോഴും വിദ്യാഭ്യാസം തടസമാകാറില്ല. കോളേജ് ബിരുദം ആവശ്യമില്ലാത്ത നിരവധി ജോലി സാധ്യതകള്‍ നമുക്ക് ചുറ്റുമുണ്ട്.

1. ഇവന്റ് പ്ലാനര്‍

Event Planസമീപകാലത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്നതും ആവശ്യക്കാര്‍ ഏറുന്നതുമായ ജോലിയാണ് ഇവന്റ് പ്ലാനിങ്. ചെറിയ മീറ്റിങുകളും പിറന്നാള്‍ ആഘോഷവും മുതല്‍ കല്യാണം വരെയുള്ള പരിപാടികള്‍ നടത്താന്‍ ഇവന്റ് മാനേജര്‍മാരെ അന്വേഷിക്കുന്ന കാലമാണിത്. 

ഇവന്റ് പ്ലാനറാകാന്‍ വേണ്ടത് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയല്ല, മികച്ച ആശയവിനിമയ ശേഷിയും അല്‍പം ക്രിയാത്മകതയുമാണ്. ഒന്നോ രണ്ടോ ദിവസത്തെ പരിപാടിക്ക് ഇടപാടുകാരന്റെ നിലയനുലരിച്ച് 10,000 രൂപ മുതല്‍ 80,000 രൂപ വരെ സമ്പാദിക്കുന്നവരുണ്ട്. 

2. സോഷ്യല്‍ മീഡിയ മാനേജര്‍ 

Social Mediaസാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ സോഷ്യല്‍ മീഡിയ മാനേജിങ്, മാര്‍ക്കെറ്റിങ് രംഗത്ത് വന്നിരിക്കുന്ന ജോലി സാധ്യതകള്‍ വളരെ ഉയര്‍ന്നതാണ്. ചെറിയ സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ വളരെ വലിയ ബ്രാന്‍ഡുകള്‍ വരെ ഇന്ന് മാര്‍ക്കെറ്റിങ് നടത്തുന്നത് സോഷ്യല്‍ മീഡിയ വഴിയാണ്. ആളുകള്‍ക്ക് വേണ്ടതെന്തെന്ന് മനസിലാക്കാനുള്ള കഴിവും സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടാറുമുള്ള ആളുകള്‍ക്ക് നേട്ടം കൊയ്യാവുന്ന ജോലിയാണിത്. 50,000 രുപയ്ക്ക് മുകളില്‍ മാസവരുമാനം നേടുന്ന സോഷ്യല്‍ മീഡിയ മാനേജര്‍മാരും ഇന്ന് നമുക്കിടയിലുണ്ട്.

3. ആര്‍ട്ടിസ്റ്റ്/ പെയിന്റര്‍

Painterകലാകാരന്മാരുടെ കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള അവസരം ഇന്ന് വിവിധ തലങ്ങളിലാണുള്ളത്. അവലരം ലഭിക്കാത്തവര്‍ക്ക് അത് സൃഷ്ടിക്കാനുള്ള ഇടവുമുണ്ട്. സ്വന്തം ക്രിയാത്മകത സമൂഹമാധ്യമങ്ങളിലൂടെയും ഇതര വെബ്സൈറ്റുകളിലൂടെയും മാര്‍ക്കറ്റ് ചെയ്യാന്‍ നിരവധിപേര്‍ തയ്യാറാകുന്നുണ്ട്. 

കലാസൃഷ്ടികളുടെ വില സ്വയം നിശ്ചയിക്കാമെന്ന പ്രത്യേകതയുണ്ട്. ആസ്വാദകന് കൂടുതല്‍ വില തോന്നുകയാണെങ്കില്‍ അതും സ്വന്തമാക്കാനാകും. മിക്കപ്പോഴും പെയിന്റിങ്, കരകൗശല വസ്തുക്കള്‍ തുടങ്ങിയവയ്ക്ക് പ്രതീക്ഷിക്കുന്നതിലേറെ വില കിട്ടുന്ന സാഹചര്യവും നിലവിലുണ്ട്.

4. വെബ് ഡെവലപ്പര്‍ 

web developerചെറിയ ബിസിനസ് സംരംഭങ്ങള്‍ പോലും സ്വന്തമായി വെബ്സൈറ്റ് നിര്‍മിക്കുന്ന കാലമാണിത്. വെബ് ഡെവലപ്പറകാന്‍ വേണ്ടത് ബാക്ക് എന്‍ഡിനേക്കുറിച്ചുള്ള അറിവും അല്പം സോഫ്റ്റ്‌വേര്‍ പരിചയവുമാണ്. പത്താം ക്ലാസോ പ്ലസ്ടുവോ കഴിഞ്ഞ് ഈ മേഖലയിലേക്ക് കടക്കാന്‍ ഡിപ്ലോമ മാത്രം മതിയാകും. എന്നാല്‍ യൂട്യൂബില്‍ സൗജന്യമായി ലഭ്യമാകുന്ന ടൂട്ടോറിയല്‍ വീഡിയോകള്‍ കണ്ട് വെബ് ഡെവലപ്പിങ് പഠിക്കുന്നവരുമുണ്ട്. ഒരു വെബ്‌സൈറ്റ് തയ്യാറാക്കി നല്‍കുന്നതിന് 30,000 രൂപയിലേറെയാണ് ടെക് വിദഗ്ദര്‍ സ്വന്തമാക്കുന്നത്.

5. വിവര്‍ത്തനം/ ഭാഷാ വിദഗ്ദര്‍

Book Pageരാജ്യാന്തരതലത്തില്‍ പ്രവര്‍ത്തിക്കുന്ന അനവധി സംരംഭങ്ങളാണ് ഇന്ത്യയിലുള്ളത്. പരസപരം ആശയങ്ങള്‍ കൈമാറാന്‍ ഭാഷ തടസമാകുന്ന സാഹചര്യങ്ങളുമുണ്ട്. ഇവിടെയാണ് ഭാഷാ വിദഗ്ദരുടെ പ്രാധാന്യം. ലേഖനങ്ങളും പുസ്തകങ്ങളും വിവര്‍ത്തനം ചെയ്യുന്ന ജോലിക്ക് ഇന്നും സാധ്യത കുറഞ്ഞിട്ടില്ല.
 
പുതിയ ഭാഷ പഠിക്കുക എന്നത് ഇന്നത്തെ കാലത്ത് ഏറെ എളുപ്പമുള്ള കാര്യമാണ്. നിങ്ങള്‍ തയ്യാറാണെങ്കില്‍ ഓണ്‍ലൈനില്‍ തന്നെ ഇത് സാധ്യമാണ്. നിരവധി സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ഭാഷാപഠന കോഴ്‌സുകള്‍ നല്‍കുന്നുണ്ട്. വിവര്‍ത്തകര്‍ക്ക് ചെയ്യുന്ന ജോലിക്ക് അനുസരിച്ച് 25,000ത്തിനു മുകളില്‍ മാസവരുമാനം നേടാനാകും.

6. റിയല്‍ എസ്‌റ്റേറ്റ് ഏജന്റ്

Real Estate Agentറിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ ജോലിസാധ്യതകള്‍ പത്തോ പതിനഞ്ചോ വര്‍ഷം മുന്‍പ്തന്നെ ഇന്ത്യയിലെ യുവതലമുറ മനസിലാക്കിയിട്ടുണ്ട്.

വിദ്യാഭ്യാസത്തേക്കാളുപരിയായി വീടുകളേക്കുറിച്ചും നന്നായി മനസിലാക്കാനുള്ള കഴിവും മറ്റൊരാള്‍ക്ക് വില്‍ക്കാനുള്ള കഴിവുമാണ് റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാര്‍ക്ക് വേണ്ടത്. ഇടപാടിനനുസരിച്ച് ലക്ഷങ്ങള്‍ വരെ നേടാനാകുന്ന മേഖലയാണിത്.

7. കാറ്ററിങ് 

Cateringകാറ്ററിങ് ജോലിക്ക് ഇന്ന് വലിയ സാധ്യതകളുണ്ട്. ഇവന്റ് മാനേജ്‌മെന്റ് പോലെത്തന്നെ എല്ലാ പരിപാടികള്‍ക്കും ഇന്ന് കാറ്ററര്‍മാരെ അന്വേഷിച്ചെത്തുന്ന ധാരാളം പേരുണ്ട്. നിരവധിപ്പേരെ കാണാനും പരിതയപ്പെടാനുമുള്ള അവസരവും കാറ്ററിങ് ജോലി നല്‍കുന്നുണ്ട്. ശരാശരി 5000 മുതല്‍ 50000 രൂപ വരെ സമ്പാദിക്കാനുമാകും.

Content Highlights: Seven highly paid jobs that don't require a college degree

PRINT
EMAIL
COMMENT
Next Story

കമ്പൈന്‍ഡ് ജിയോ സയന്റിസ്റ്റ്; അഭിമുഖത്തീയതി പ്രസിദ്ധീകരിച്ച് യു.പി.എസ്.സി

ന്യൂഡൽഹി: കമ്പൈൻഡ് ജിയോ സയന്റിസ്റ്റ് റിക്രൂട്ട്മെന്റിന്റെ അഭിമുഖത്തീയതി പ്രഖ്യാപിച്ച് .. 

Read More
 

Related Articles

ഡല്‍ഹി കോടതികളില്‍ 417 ഒഴിവുകള്‍; പത്താംക്ലാസ്സുകാര്‍ക്ക് അപേക്ഷിക്കാം
Careers |
Careers |
സെന്‍ട്രല്‍ കോള്‍ ഫീല്‍ഡ്സില്‍ 482 അപ്രന്റിസ് ഒഴിവുകള്‍; പ്ലസ്ടുക്കാര്‍ക്ക് അപേക്ഷിക്കാം
Careers |
സി-ഡാക്കില്‍ 100 എന്‍ജിനീയര്‍/ടെക്നീഷ്യന്‍ ഒഴിവുകള്‍
Careers |
എന്‍.പി.സി.ഐ.എല്ലില്‍ 59 ഒഴിവ്; ഫെബ്രുവരി 23 വരെ അപേക്ഷിക്കാം
 
  • Tags :
    • Career
    • Web Developer
    • Social Media Manager
    • Real Estate Agent
    • Event Planner
More from this section
nurse
നഴ്‌സുമാര്‍ക്ക് അസാപ്പിന്റെ ക്രാഷ് ഫിനിഷിങ് കോഴ്‌സ്
synthetic meat
ബില്‍ ഗേറ്റ്‌സ് പറഞ്ഞ കൃത്രിമ ഇറച്ചി റെഡി; കഴിക്കാന്‍ തയ്യാറാണോ?
gandharva rathore
കോച്ചിങ് വേണ്ട, സ്വന്തമായി പഠിച്ചും ഐ.എ.എസ് നേടാം; അനുഭവം പങ്കുവെച്ച് ഐ.എ.എസ്സുകാരി
agricultural
കാര്‍ഷികമേഖലയിലെ യുവഗവേഷകര്‍ക്ക് ജപ്പാന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്
Women scientists
യുവശാസ്ത്രജ്ഞര്‍ക്ക് ഇന്‍സ മെഡല്‍; ജനുവരി 31 വരെ അപേക്ഷിക്കാം
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.