സഹായങ്ങള്‍ പ്രതീക്ഷിക്കരുത്; ആഗ്രഹങ്ങള്‍ക്കായി സ്വയം അധ്വാനിക്കണം


By ദേബശിഷ് ചാറ്റര്‍ജി | vijayamanthrammbi@gmail.com

1 min read
Read later
Print
Share

സേവനബോധം അവകാശമായി നന്ദി പ്രതീക്ഷയായി വെച്ചുമാറുന്ന സമൂഹത്തിന് മുന്നേറ്റം ഒരു പരിധിവരെ അസാധ്യമാണ്. അതു തിരിച്ചാവുന്ന സമൂഹം ചാരത്തില്‍ നിന്നും ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ന്നുപറന്ന ചരിത്രവും നമ്മുടെ മുന്നിലുണ്ട്

പ്രതീകാത്മക ചിത്രം | Photo:gettyimages.in 

"ആരും നിങ്ങളോട് കടപ്പെട്ടിരിക്കുന്നില്ല". ഒബ്സ്റ്റാക്ക്ൾ റേസിങ്ങിൽ നാലുതവണ ലോകചാമ്പ്യയായ, ഏറ്റവും ആരോഗ്യവതികളായ ലോകത്തെ അമ്പത് വനിതകളിൽ ഒരാളായി സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് വിശേഷിപ്പിച്ച അമീലിയ ബൂണിന്റെ വാക്കുകളാണത്. ഒരുപാട് അവകാശങ്ങളുടെയും അർഹതകളുടെയും മായികലോകത്താണ് പലരും. ഉള്ളത് കുറഞ്ഞുപോയെന്ന അഭിപ്രായമുള്ളവരും ഉണ്ട്. അവിടെയാണ് അവകാശങ്ങളുടെ ചുമലിലേറിയല്ലാതെ, കഴിവുകളുടെ ചിറകിലേറി എങ്ങനെ ഉയരാമെന്ന് ചിന്തിക്കുന്നവരും സ്വജീവിതത്തിൽ അതു പകർത്തി മാതൃകയാവുന്ന പ്രതിഭകളും ഉള്ളത്.

ജീവിതത്തിൽ സ്വയംപര്യാപ്തതയുടെ ബാലപാഠങ്ങൾ പഠിപ്പിച്ച മാതാപിതാക്കപ്പറ്റി അമീലിയ പറയുന്നു. സ്വയംപര്യാപ്തതയുടെ ബാലപാഠങ്ങൾ തന്നെയാണ് അവരുടെ വിജയത്തിനു പിന്നിൽ. ജീവിതത്തിൽ തനിക്ക് ആശ്രയിക്കാൻ ഏറ്റവും പറ്റിയ ഒരാൾ താൻതന്നെയാണെന്നായിരുന്നു അവർ മകളെ ഉപദേശിച്ചത്. താൻ എന്തെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ സ്വയം അധ്വാനിക്കണം, മറ്റൊരാളിൽനിന്ന് അതു ലഭിക്കുമെന്ന് പ്രതീക്ഷിക്കരുത്. അതിനായി ആരും ആരോടും കടപ്പെട്ടിരിക്കുന്നില്ല. ഇനി അതിനായി ആരെങ്കിലും സഹായിക്കുന്നെങ്കിൽ നല്ലത് എന്നേയുള്ളൂ. പക്ഷേ, അതൊരു അവകാശമായി കൊണ്ടുനടക്കുന്നവർക്കുള്ളതല്ല ലോകം.

തലയിലെ സ്വന്തം അവകാശങ്ങളുടെയും മറ്റുള്ളവരുടെ കടപ്പാടുകളുടെയും മൂടൽമഞ്ഞിനെ ഉരുക്കിക്കളയുന്നതാണ് സ്വയംപര്യാപ്തതാബോധം. അതേവരേയും സ്വതന്ത്രരാക്കും. സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കും.

ആരെങ്കിലും സഹായിക്കാതിരിക്കില്ല എന്ന ചിന്തയെ തൂത്തെറിയും. ഒരാൾക്ക് സ്വയം ചെയ്യാനാവുന്നതും ചെയ്യേണ്ടതുമായ ഒന്ന് സ്ഥിരമായി ചെയ്തുകൊടുക്കുക- നിങ്ങൾക്കു സാധ്യമല്ല എന്നു പറഞ്ഞിരുന്നു എബ്രഹാം ലിങ്കൺ.

സേവനബോധം അവകാശമായി നന്ദി പ്രതീക്ഷയായി വെച്ചുമാറുന്ന സമൂഹത്തിന് മുന്നേറ്റം ഒരു പരിധിവരെ അസാധ്യമാണ്. അതു തിരിച്ചാവുന്ന സമൂഹം ചാരത്തിൽ നിന്നും ഫിനിക്സ് പക്ഷിയെപ്പോലെ ഉയർന്നുപറന്ന ചരിത്രവും നമ്മുടെ മുന്നിലുണ്ട്.

Content Highlights: Self reliance, hard work Career guidance IIMK directors column

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Greta Thunberg

2 min

പരിസ്ഥിതി പ്രേമത്താൽ വിസ്മയിപ്പിച്ച കൗമാരക്കാരി; ലോകം അവൾക്കു കാതോർക്കുന്നു

Mar 9, 2020


anoop valanchery
Premium

5 min

കൂലിപ്പണിയെടുത്ത് തഴമ്പിച്ച കൈകളില്‍ സംസ്‌കൃതം വഴങ്ങി; കല്ല് ചെത്തി പടുത്തെടുത്ത ഡോക്ടറേറ്റ്

May 31, 2023


gautham raj

1 min

ഒന്നല്ല, രണ്ടല്ല നാലാം ശ്രമത്തില്‍ ഐ.എ.സ് കൈപ്പിടിയിലാക്കി ഗൗതം; ഇത്തവണ 63-ാം റാങ്ക്

May 24, 2023

Most Commented