പ്രതീകാത്മക ചിത്രം | Photo:gettyimages.in
മൂന്നു ദേശീയ സയന്‍സ് അക്കാദമികള്‍ സംയുക്തമായി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി നടത്തുന്ന സമ്മര്‍ റിസര്‍ച്ച് ഫെലോഷിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസ് (ബെംഗളൂരു), ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി (ന്യൂഡല്‍ഹി), ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ഇന്ത്യ (പ്രയാഗ് രാജ്) എന്നിവചേര്‍ന്നാണ് പ്രോഗ്രാമിന് അവസരമൊരുക്കുന്നത്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
* അധ്യാപക വിഭാഗത്തിലാണെങ്കില്‍ കോളേജ്/സര്‍വകലാശാലാ അധ്യാപകര്‍ക്കാണ് അവസരം.
* വിദ്യാര്‍ഥി വിഭാഗത്തില്‍ വിവിധ കോഴ്സുകളില്‍ നിശ്ചിതവര്ഷത്തില് പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. കോഴ്സ് താഴെപറയുന്നവയിലൊന്നാകാം. വര്‍ഷം ഏതെന്ന് വിജ്ഞാപനത്തിലുണ്ട്.
* ബി.എസ്., ബി.എസ്സി., ബി.വി.എസ്സി., ബി.ഫാം., ബി.ഇ., ബി.ടെക്., ബി.സി.എ., ബി.ആര്‍ക്., എം.എസ്., എം. എസ്സി., എം.വി.എസ്സി., എം.ഫാം., എം.ഇ., എം.ടെക്., എം.സി.എ., എം.ആര്‍ക്., ഇന്റഗ്രേറ്റഡ് (അഞ്ചുവര്‍ഷ) എം.എസ്., എം.എസ്സി., എം.ടെക്., എം.ബി.ബി.എസ്., ഫാം.ഡി., ഡ്യുവല്‍ ഡിഗ്രി ബി.ടെക്.+എം.ടെക്., ബി.എസ്.+എം.എസ്., ബി.ഇ.+എം.എസ്സി., ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി., എം.എസ്സി ടെക്.
* പത്താംക്ലാസ് മുതല്‍ നിലവിലെ കോഴ്സില്‍ പൂര്‍ത്തിയാക്കിയ വര്‍ഷത്തെ പരീക്ഷവരെ കോര്‍ വിഷയങ്ങളില്‍ 65 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. അധ്യാപകര്‍ക്ക് ഈ വ്യവസ്ഥ ബാധകമല്ല.
* നേരത്തേ രണ്ടുതവണ അക്കാദമി ഫെലോഷിപ്പ് ലഭിച്ചവര്‍ അര്‍ഹരല്ല.
അപേക്ഷ: അക്കാദമികളുടെ വെബ്സൈറ്റുകളില്‍ (www.ias.ac.in, www.insaindia.res.in, www.nasi.org.in) ഏതെങ്കിലും ഒന്നുവഴി ഓണ്‍ലൈനായി നവംബര്‍ 30 വരെ നല്‍കാം. വിശദമായ വിജ്ഞാപനം ഈ സൈറ്റുകളിലുണ്ട്. പത്തു മുതല്‍ അവസാനപരീക്ഷ വരെയുള്ള മാര്‍ക്ക് ഷീറ്റുകള്‍, ഫെലോഷിപ്പിലൂടെ അപേക്ഷാര്‍ഥി പഠിക്കാനും നേടാനും ആഗ്രഹിക്കുന്നതെന്തെന്നു വ്യക്തമാക്കുന്ന ഒരു കുറിപ്പ് (150-250 വാക്കുകളില്‍), റെക്കമെന്‍ഡേഷന്‍ കത്തിനായി ഒരു അധ്യാപകന്റെ/വകുപ്പു മേധാവിയുടെ ഇമെയില്‍ വിലാസം എന്നിവ അപേക്ഷയ്ക്കൊപ്പം നല്‍കണം. അധ്യാപകര്‍ക്ക് അവരുടെ പ്രസിദ്ധീകരണങ്ങള്‍ അപ്ലോഡ് ചെയ്യാം.
തിരഞ്ഞെടുക്കപ്പെടുന്നവരെ ഫെബ്രുവരിമാര്‍ച്ച് മാസത്തില്‍ വിവരം അറിയിക്കും. ഇവര്‍ നിര്‍ദേശിക്കപ്പെടുന്ന ഗൈഡുമൊത്ത് കലണ്ടര്‍ വര്‍ഷത്തില്‍ (വേനല്‍ക്കാലത്ത് അഭികാമ്യം) രണ്ടുമാസം പ്രവര്‍ത്തിക്കണം. പ്രതിമാസ ഫെലോഷിപ്പ് യാത്രച്ചെലവ് എന്നിവ ഇവര്‍ക്ക് അനുവദിക്കും.
വിശദവിവരങ്ങള്‍ വെബ് സൈറ്റിലെ വിജ്ഞാപനത്തില്‍.
Content Highlights: Science academy summer fellowship, students and teachers can apply
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..