Screengrab: youthforindia.org|
പ്രവൃത്തിപരിചയം ഉള്ള നോൺ ഗവൺെമന്റൽ ഓർഗനൈസേഷനുകളുമൊത്ത് (എൻ.ജി.ഒ.) ഗ്രാമീണ വികസന പദ്ധതികളിൽ 13 മാസത്തോളം പ്രവർത്തിക്കാൻ യുവജനങ്ങൾക്ക് അവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) ഫൗണ്ടേഷന്റെ എസ്.ബി.ഐ. യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പ് പദ്ധതി വഴി തിരഞ്ഞെടുക്കപ്പെടുന്നവർ ഗ്രാമങ്ങളിൽ താമസിച്ച്, സമൂഹപുരോഗതിക്കായി ഒരു പദ്ധതി നടപ്പാക്കാനോ മുമ്പ് തുടങ്ങിവെച്ച പ്രായോഗികമായ ഒരു പദ്ധതി പൂർത്തിയാക്കോനോ ഒരു എൻ.ജി.ഒ.യുമായി സഹകരിച്ചുപ്രവർത്തിക്കണം.
പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രമേയങ്ങൾ: വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതിസംരക്ഷണം, ഭക്ഷ്യസുരക്ഷ, ഗ്രാമീണ ഉപജീവനം, പരമ്പരാഗത കരകൗശലം, വനിതാ ശാക്തീകരണം, ജനായത്തഭരണം, സാമൂഹിക സ്വയംസംരഭകത്വം, ജലം.
മാസം ലിവിങ് എക്സ്പെൻസസ് ആയി 15,000 രൂപ, ട്രാൻസ്പോർട്ട് എക്സ്പെൻസ് 1000 രൂപ, ഹെൽത്ത് ആക്സിഡന്റ് ഇൻഷുറൻസ് പോളിസിയും യാത്രാ ചെലവുകളും ലഭിക്കും. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് റീ അഡ്ജസ്റ്റ്മെന്റ് അലവൻസ് 50,000 രൂപയും സാക്ഷ്യപത്രവും നൽകും.
അപേക്ഷ ഏപ്രിൽ 30-നകം https://register.you4.in/ വഴി നൽകാം. വിവരങ്ങൾക്ക്: https://youthforindia.org
Content Highlights: SBI Youth for India Fellowship apply now
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..